തെക്കെ ഡക്കോട്ട ഗവര്‍ണര്‍ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചു

South Dakota ഗവര്‍ണര്‍ Kristi Noem ഉം Attorney General Jason Ravnsborg ഉം പ്രതിഷേധക്കാരെ നിശബ്ദരാക്കാനുള്ള അവരുടെ ഭരണഘടനാ വിരുദ്ധമായ ശ്രമങ്ങളെ പിന്‍വലിച്ചു. കോടതിയുടെ അംഗീകാരത്തിനായി കൊടുത്ത ഒരു ഒത്തുതീര്‍പ്പ് കരാറില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന ഇപ്പോഴത്തെ നിയമങ്ങള്‍ ഒരിക്കലും നടപ്പാക്കാന്‍ ശ്രമിക്കില്ല എന്നും Keystone XL പൈപ്പ് ലൈനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തില്ലെന്നും പറയുന്നു. പ്രതിഷേധ വിരുദ്ധ നിയമങ്ങളിലെ ഭരണഘടനാ വിരുദ്ധ വകുപ്പുകള്‍ നടപ്പാക്കുന്നതിനെതിരെ മുമ്പ് കേന്ദ്ര കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സെപ്റ്റംബറില്‍ U.S. District Judge Lawrence L. Piersol കണ്ടെത്തുകയും സംസ്ഥാന അധികാരികള്‍ അത് നടപ്പാക്കുന്നതിനെ തടയുകയും ചെയ്തിരുന്നു.

— സ്രോതസ്സ് aclu.org | Oct 24, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ