ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്. World Suicide Prevention Dayക്ക് ഒരു ദിവസം മുമ്പ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ഇന്‍ഡ്യയിലെ ആത്മഹത്യാ തോത് ഒരു ലക്ഷം പേരില്‍ 16.5 ആണ്. ശ്രീലങ്കയില്‍ അത് 14.6 ഉം തായ്‌ലാന്റില്‍ 14.4 ഉം ആണ്. സ്ത്രീകളുടെ ആത്മഹത്യയില്‍ 14.7 പേര്‍ എന്ന തോതില്‍ ലോകത്തെ മൂന്നാം സ്ഥാനത്താണ് ഇന്‍ഡ്യ. ഇതില്‍ 24.4 തോതോടെ Lesotho ഒന്നാം സ്ഥാനത്തും 15.4 തോതോടെ കൊറിയ രണ്ടാം സ്ഥാനത്തുമാണ്. 2016 ലെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകളുണ്ടായിരിക്കുന്നത്. ലോകം മൊത്തം 8 ലക്ഷം പേര്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നുണ്ട്.
— സ്രോതസ്സ് downtoearth.org.in | 09 Sep 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.