ജനിതക മാറ്റം വരുത്തിയ ആഹാരത്തിനും വിത്തുകള്‍ക്കും മുദ്രയടിക്കാന്‍ നിര്‍ബന്ധിക്കുന്ന രാജ്യത്തെ ആദ്യത്തെ നിയമം എന്ന് പറയാവുന്ന ഒരു നിയമത്തെ തടയാനായി വാഷിങ്ടണ്‍ സംസ്ഥാത്ത് കാര്‍ഷിക വ്യവസായ കമ്പനികളും ആഹാര ഉത്പാദക കമ്പനികളും ദശലക്ഷക്കണക്കിന് ഡോളറാണ് ഒഴുക്കുന്നത് Initiative 522 ന് അവിടുത്തെ ജനങ്ങള്‍ വോട്ട് ചെയ്യും. എന്നാല്‍ കമ്പനികള്‍ മുദ്രയടിക്കുന്നതിന് എതിരാണ്. $1.7 കോടി ഡോളറാണ് അതിനായി അവര്‍ ചിലവാക്കുന്നത്. മൊണ്‍സാന്റോ അതിനായി ഏകദേശം $50 ലക്ഷം ഡോളര്‍ സംഭാവന ചെയ്തു. $30 ലക്ഷം ഡോളര്‍ ആണ് DuPont സംഭാവന ചെയ്തിരിക്കുന്നത്. Pepsi, Coca-Cola, Nestle തുടങ്ങിയവര്‍ $10 ലക്ഷത്തിലധികം ഡോളര്‍ കൊടുത്തു. മുദ്രയടിക്കുന്നതിനെ അനുകൂലിക്കുന്നവര്‍ അതിന്റെ മൂന്നിലൊന്ന് തുക പോലും സംഭരിച്ചിട്ടില്ല. അവരുടെ ഏറ്റവും വലിയ സംഭാവന നല്‍കിയത് Dr. Bronner’s Magic Soaps ആണ്. New York Times നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയില്‍ 93% അമേരിക്കക്കാരും GMO മുദ്രയടിയെ അനുകൂലിക്കുന്നു. 64 രാജ്യങ്ങളില്‍ അത് നിര്‍ബന്ധമാണ്.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.