Securities and Exchange Board of India (SEBI) ന്റെ നവംബര്‍ 2019 ലെ നിര്‍ദ്ദേശ പ്രകാരം കുറഞ്ഞത് 49 പ്രധാനപ്പെട്ട കമ്പനികള്‍ അവരുടെ കടംമുടക്കല്‍ പ്രഖ്യാപിച്ചു. പാപ്പരാകാന്‍ പോകുന്ന Reliance Communication Ltd. (RCom), Jaypee Infratech Ltd., Religare Enterprises Ltd., Hindustan Construction Company Ltd., Suzlon Energy Ltd തുടങ്ങിയ കമ്പനികള്‍ ആ പട്ടികയിലുണ്ട്. Bombay Stock Exchange തയ്യാറാക്കിയ രേഖ പ്രകാരം മൊത്തം കടബാദ്ധ്യതയായ (total indebtedness) Rs 3.66 ലക്ഷം കോടി രൂപയില്‍ ഈ കമ്പനികള്‍ തിരികെ അടക്കാത്തത് Rs 69,140 കോടി രൂപയുടെ കടം (outstanding debt)ആണ്.
അനില്‍ അംബാനയിയുടെ RCom ആണ് ഏറ്റവും മുകളില്‍. അവര്‍ക്ക് Rs 28,825 കോടി രൂപയുടെ കടമാണ്. മൊത്തം കടബാദ്ധ്യത Rs 32,575 കോടി രൂപയും. ഈ കമ്പനി National Company Law Tribunal ന്റെ മേല്‍നോട്ടത്തില്‍ corporate insolvency പ്രക്രിയയിലൂടെ കടന്ന് പോകുകയാണ്. അനില്‍ അംബാനിയുടെ മറ്റൊരു കമ്പനിയായ Reliance Naval & Engineering Ltd ന് മൊത്തം കടബാദ്ധ്യതയായ Rs 9,534 കോടി രൂപയില്‍ Rs 9,492 കോടി രൂപ അടച്ചില്ല. അതായത് ആ കമ്പനി അവരുടെ മൊത്തം കടത്തിന്റെ 99.5% ല്‍ ആണ് defaulted ആയിരിക്കുന്നത്.
non-convertible debentures (NCDs), fund-based working capital ന്റേയും non-fund based working capital ന്റേയും കുടിശികയും ഉള്‍പ്പടെയുള്ള കടബാദ്ധ്യതകള്‍ അടച്ച് തീര്‍ക്കാത്തതും defaults ല്‍ ഉള്‍പ്പെടുന്നു.
— സ്രോതസ്സ് newsclick.in | 08 Jan 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.