വടക്കെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗല കുട്ടികളിലൊന്നിനെ കണ്ടെത്തി

അമേരിക്കയുടെ തെക്ക് കിഴക്കന്‍ തീരത്തിനടുത്ത് North Atlantic right whale ന്റെ നാല് കുട്ടികളിലൊന്നിനെ കണ്ടെത്തി. പ്രൊപ്പല്ലര്‍ കൊണ്ട് അതിന്റെ തലയുടെ രണ്ട് വശത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. സര്‍വ്വേ നടത്തിയ സംഘം പറയുന്ന S-ആകൃതിയിലുള്ള മുറിവ് മിക്കവാറും ബോട്ടിന്റെ പ്രൊപ്പല്ലര്‍ കൊണ്ടതാകാനാണ് സാദ്ധ്യത. എന്നാല്‍ മനുഷ്യന് ഇതില്‍ ഇടപെടാനോ കുട്ടിയെ സഹായിക്കാനോ കഴിയില്ല. IUCN Red List ല്‍ ഉള്‍പ്പെട്ടിട്ടുള്ള വടക്കെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗലം (Eubalaena glacialis) വംശനാശം നേരിടുന്ന ജീവികളാണ്. നൂറ്റാണ്ടുകളായുള്ള വാണിജ്യ വേട്ടയാടല്‍ തിമിഗലങ്ങളെ തുടച്ചുനീക്കുന്ന അവസ്ഥയിലെത്തിച്ചു. എന്നാല്‍ 1990 – 2010 കാലത്ത് അവയുടെ എണ്ണത്തില്‍ 2.8% വര്‍ദ്ധനവുണ്ടായി. അന്ന് അവയുടെ എണ്ണം 480 ആയി. മനുഷ്യന്റെ ഇടപെടല്‍ കാരണം, പ്രധാനമായും കപ്പലുകളുമായി കൂട്ടിയിടിക്കുന്നതും മീന്‍പിടുത്ത വലകള്‍ കാരണവും, 2010 ന് ശേഷം എണ്ണം കുറഞ്ഞു തുടങ്ങി.


Atlantic Northern Right Whale mother and calf. Photo Credit: NOAA.

— source news.mongabay.com | 17 Jan 2020

ഒരു അഭിപ്രായം ഇടൂ