ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

ഉപയോക്താക്കളുടേയും അവരുടെ സുഹൃത്തുക്കളുടേയും ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

ലോകത്തെ പ്രബലമായ സാമൂഹ്യ മാധ്യമമായതിന് ശേഷം ഫോണും മറ്റ് ഉപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളുമായി ഉപയോക്താക്കളുടെ വിവരങ്ങളുടെ വിശാലമായ ലഭ്യത ഉറപ്പാക്കുന്ന കരാറില്‍ ഫേസ്‌ബുക്ക് എത്തിച്ചേര്‍ന്നു.

smartphones ല്‍ ഫേസ്‌ബുക്ക് ആപ്പ് വ്യാപകമായി ലഭ്യമായതിന് മുമ്പ് കഴിഞ്ഞ ദശാബ്ദത്തില്‍ Apple, Amazon, BlackBerry, Microsoft, Samsung തുടങ്ങി 60 ഉപകരണ നിര്‍മ്മാതാക്കളുമായി തങ്ങള്‍ഡാറ്റ പങ്കുവെക്കല്‍ കരാറുണ്ടാക്കി എന്ന് ഫേസ്‌ബുക്ക് പ്രസ്ഥാവനയില്‍ പറഞ്ഞു. ഈ കരാറുകളാല്‍ ഫേസ്‌ബുക്കിന് അവരുടെ സാന്നിദ്ധ്യം വ്യാപിപ്പിക്കാനായി. അങ്ങനെ സന്ദേശം അയക്കല്‍, ലൈക്ക് ബട്ടണ്‍, അഡ്രസ് ബുക്ക് തുടങ്ങിയ സാമൂഹ്യ നെറ്റ്‌വര്‍ക്കിന്റെ പ്രചാരത്തിലുള്ള സൌകര്യങ്ങള്‍ ഉപകരണ നിര്‍മ്മാതാക്കള്‍ക്കും നല്‍കാനായി.

എന്നാല്‍ ഈ പങ്കാളിത്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അത് കമ്പനിയുടെ സ്വകാര്യത സംരക്ഷണത്തെക്കുറിച്ചും 2011 ലെ Federal Trade Commission ന്റെ ഉത്തരവിനോടുള്ള സമ്മതത്തെക്കുറിച്ചുമുള്ള വ്യാകുലത വര്‍ദ്ധിപ്പിക്കുന്നു. ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ ഡാറ്റയും അവരുടെ സമ്മതമില്ലാതെ എടുക്കാന്‍ സ്വകാര്യ ഉപകരണ കമ്പനിളെ ഫേസ്‌ബുക്ക് അനുവദിക്കുന്നു. പുറത്തുള്ളവരുമായി വിവരങ്ങള്‍ പങ്കുവെക്കില്ല എന്ന ഉറപ്പ് നല്‍കിയ ശേഷമാണ് ഇത് ചെയ്യുന്നത്. തങ്ങള്‍ ഡാറ്റ പങ്കുവെക്കുന്നില്ല എന്ന വിശ്വസിച്ചിരിക്കുന്നവരുടെ പോലും സ്വകാര്യ ഡാറ്റയാണ് ഇത്തരത്തില്‍ ഉപകരണ നിര്‍മ്മാതാക്കള്‍ എടുക്കുന്നത് എന്ന് New York Times കണ്ടെത്തി.

ഏപ്രിലിലോടെ മിക്ക പങ്കാളിത്തവും നിര്‍ത്തലാക്കി എന്ന് ഫേസ്‌ബുക്ക് പറയുന്നുവെങ്കിലും ഫലത്തിലതുണ്ട്. രാഷ്ട്രീയ consulting സ്ഥാപനമായ Cambridge Analytica ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതിന് ശേഷം നിയമനിര്‍മ്മാതാക്കളും നിയന്ത്രണാധികാരികളും കമ്പനിയെ ശക്തമായ പരിശോധനക്ക് വിധേയരാക്കിയിരിക്കുകയാണ്.

ആ ഒച്ചപ്പാടിന് ശേഷം 2014 ല്‍ കേംബ്രിഡ്ജ് അനലെറ്റിക്ക മുതലാക്കിയ തരം ലഭ്യത അടുത്ത വര്‍ഷത്തിനകം ഇല്ലാതാക്കും എന്ന് ഫേസ്‌ബുക്ക് നേതാക്കള്‍ പറഞ്ഞു. ഉപയോക്താക്കളുടേയും അവരുടെ സുഹൃത്തുക്കളുടേയും വിവരങ്ങള്‍ പ്രോഗ്രാമെഴുത്തുകാര്‍ ശേഖരിക്കുന്നത് തടയും. എന്നാല്‍ ഇത്തരത്തിലെ നിയന്ത്രണത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, മറ്റ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ ഒഴുവാക്കിയിട്ടുണ്ടെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ പുറത്ത് പറഞ്ഞില്ല.

“ഫേസ്‌ബുക്കും ഉപകണ നിര്‍മ്മാതാക്കളും വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ പ്രശ്നമെന്തെന്നാല്‍ ഉപകരണത്തില്‍ കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടുമ്പോള്‍ അതിനെ ആ ഉപകരണത്തിലെ ആപ്പുകള്‍ക്ക് ലഭ്യമാകുകയും ചെയ്യുമ്പോള്‍ അത് ഗൌരവകരമായ സ്വകാരത, സുരക്ഷിതത്വ അപകടസാദ്ധ്യത നിര്‍മ്മിക്കുന്നു,” എന്ന് മൊബൈല്‍ ആപ്പുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് പഠിക്കുന്ന University of California, Berkeleyയിലെ സ്വകാര്യത ഗവേഷകനായ Serge Egelman പറയുന്നു.

തങ്ങളുടെ സ്വകാര്യത നയത്തിനോടും F.T.C. കരാറിനോടും, ഉപയോക്താക്കളോടുള്ള പ്രതിജ്ഞയോടും ചേര്‍ന്ന് പോകുന്നതാണെന്ന് അഭിമുഖങ്ങളില്‍ ഫേസ്‌ബുക്ക് ഉദ്യോഗസ്ഥര്‍ ഡാറ്റാ പങ്കുവെക്കലിലിനെ ന്യായീകരിച്ചു. പങ്കാളിത്തം കരാറിന്റെ അടിസ്ഥാനത്തിലാണ്. അത് പ്രകാരം പങ്കാളികളുടെ സെര്‍വ്വറുകളില്‍ സംഭരിച്ചിരിക്കുന്ന ഡാറ്റ ഉള്‍പ്പടെ എല്ലാ ഡാറ്റയും ഉപയോഗിക്കുന്നത് ശക്തമായ നിയന്ത്രണത്തോടെ പരിമിതമായ രീതിയില്‍ ആണ്. വിവരങ്ങള്‍ ദുരുപയോഗം ചെയ്തതിന്റെ ഒരു കേസ് പോലും ഇതുവരെ തങ്ങള്‍ക്ക് അറിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അവരുടെ ഉപകരണ പങ്കാളികളെ 200 കോടി ഉപയോക്താക്കളെ സേവിക്കുന്ന ഫേസ്‌ബുക്കിന്റെ ഒരു തുടര്‍ച്ചയായാണ് കമ്പനി കാണുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

“ഞങ്ങളുടെ platform ലെ ആപ്പ് വികസിപ്പിക്കുന്നവരില്‍ നിന്ന് വളരെ വ്യത്യസ്ഥമായാണ് ഈ പങ്കാളിത്തം പ്രവര്‍ത്തിക്കുന്നത്” എന്ന് ഫേസ്‌ബുക്കിന്റെ വൈസ് പ്രസിഡന്റ് .Ime Archibong അഭിപ്രായപ്പെട്ടു. “ഗെയിംസും സേവനങ്ങളും ഫേസ്‌ബുക്ക് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പ്രോഗ്രാമര്‍മാരില്‍ നിന്ന് വ്യത്യസ്ഥമായി ‘ഫേസ്‌ബുക്ക് അനുഭവം’ നല്‍കാനായി ഈ ഉപകരണ പങ്കാളികള്‍ക്ക് ഫേസ്‌ബുക്ക് ഡാറ്റ ഉപയോഗിക്കാം,” എന്ന് ഉദ്യോഗസ്ഥരും പറയുന്നു.

ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ ബന്ധത്തിന്റെ സ്ഥിതി, മതം, രാഷ്ട്രീയ ചായ്‌വ്, വരാന്‍ പോകുന്ന പരിപാടികള്‍, മറ്റ് വിവരങ്ങള്‍ തുടങ്ങിയ ചില ഡാറ്റ പങ്കാളികള്‍ക്ക് ശേഖരിക്കാനാകും. third parties ഡാറ്റ ആവശ്യപ്പെട്ടതും അത് ലഭിച്ചതും പോലെയാണ് ഈ പങ്കാളികള്‍ക്കും അത് കിട്ടുന്നതെന്ന് Times നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി.

ഉപകരണ നിര്‍മ്മാതാക്കള്‍ പുറമേ നിന്നുള്ളവരല്ല എന്നാണ് ഫേസ്‌ബുക്കിന്റെ കാഴ്ചപ്പാട്. third parties ന് വിവരങ്ങള്‍ പങ്കുവെക്കാന്‍ പാടില്ല എന്ന നിബന്ധന ആവശ്യപ്പെട്ടിട്ടുള്ളതു പോലുമായ ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ ഡാറ്റ കിട്ടും എന്ന് Times കണ്ടെത്തി.

പങ്കുവെക്കല്‍ നിയന്ത്രണങ്ങളെ മറികടക്കാനുള്ള ശേഷി തങ്ങളെ അത്ഭുതപ്പെടുത്തുന്നു എന്നാണ് ഫേസ്‌ബുക്കിന്റെ മുമ്പത്തെ സുരക്ഷാ വിദഗ്ദ്ധരുടെ സോഫ്റ്റ്‌വെയര്‍ എഞ്ജിനീയര്‍മാരും പറയുന്നത്.

“ഇത് വാതലിന് പൂട്ട് വെക്കുകയും പിന്നീട് കൊല്ലന്റെ കൈവശം എല്ലാ താക്കോലും ഉണ്ടെന്ന് അറിയുകയും ചെയ്യുന്നത് പോലെയാണ്. നിങ്ങളുടെ അനുവാദം ചോദിക്കാതെ കൊല്ലനും അയാളുടെ കൂട്ടുകാര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാം എന്ന അവസ്ഥയാണ്,” എന്ന് ഒരു സ്വകാര്യത വിദഗ്ദ്ധനും ഗവേഷകനും മുമ്പ് F.T.C. യുടെ പ്രധാന സാങ്കേതികവിദ്യാ വിദഗ്ദ്ധനും ആയ Ashkan Soltani പറയുന്നു.

സാങ്കേതികവിദ്യാ വ്യവസായം വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ വ്യാപ്തിയും അത് പണമായി മാറ്റുകയും ചെയ്യുന്നതിനെക്കുറിച്ചും സിലിക്കണ്‍ വാലിയില്‍ വിശകലനം നടക്കുന്നതിനിടക്കാണ് ഫേസ്‌ബുക്കിന്റെ കൂട്ടുകെട്ടിന്റെ ഈ വിശദാംശങ്ങള്‍ പുറത്തുവന്നത്. അമേരിക്കയില്‍ കൂടുതലും നിയന്ത്രണമില്ലാതെ ഡാറ്റ വ്യാപകമായി ശേഖരിക്കുന്നത് ജനപ്രതിനിധികളില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഇതിനെക്കുറിച്ച് ഉണ്ടായിരിക്കുന്നത്. വിദേശത്തും അങ്ങനെ തന്നെ. തങ്ങളുടെ വിവരങ്ങള്‍ സ്വതന്ത്രമായി പങ്കുവെക്കുന്നത് ഉപഭോക്താക്കള്‍ക്കും വ്യാകുലതയുണ്ടാക്കുന്നു.

തന്റെ കമ്പനി ഉപയോക്താക്കള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് മാര്‍ച്ചില്‍ കോണ്‍ഗ്രസിലെ സമ്മര്‍ദ്ദ ഭരിതമായ ഒരു മുഖംകാണിക്കല്‍ നടപടിയില്‍ ഫേസ്‌ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. “നിങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവെക്കുന്ന ഓരോ ഉള്ളടക്കത്തിന്റേയും ഉടമസ്ഥര്‍ നിങ്ങള്‍ തന്നെയാണ്. ആരത് കാണണമെന്നും എങ്ങനെ നിങ്ങളത് പങ്കുവെക്കുന്നു എന്നതിലും നിങ്ങള്‍ക്ക് അതില്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ട്,” അദ്ദേഹം സാക്ഷ്യപ്പെടുത്തി.

എന്നാല്‍ ഉപകരണ പങ്കാളിത്തം 2012 ന്റെ തുടക്ക കാലത്ത് ഫേസ്‌ബുക്കിനകത്ത് പോലും ചര്‍ച്ചകളെ പ്രകോപിപ്പിച്ചു എന്ന് അന്ന് ഫേസ്‌ബുക്കിന്റെ third-party advertising and privacy compliance നെ നയിച്ച Sandy Parakilas പറഞ്ഞു.

“ഇതിനെ ഒരു സ്വകാര്യത പ്രശ്നമായാണ് ആഭ്യന്തരമായി കണ്ടത്. ആറ് വര്‍ഷത്തിന് ശേഷവും ആ പ്രവര്‍ത്തി തുടരുന്നു എന്ന് അറിയുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. എല്ലാ സുഹൃത്തുക്കളുടേയും അനുമതികള്‍ ഇല്ലാതാക്കി എന്ന് ഫേസ്‌ബുക്ക് കോണ്‍ഗ്രസില്‍ കൊടുത്ത പ്രമാണസാക്ഷ്യത്തിന് വിരുദ്ധമാണിത്,” ആ വര്‍ഷം ഫേസ്‌ബുക്കില്‍ നിന്ന് രാജിവെച്ച് പോയ Parakilas കൂട്ടിച്ചേര്‍ക്കുന്നു.

ജര്‍മ്മനിയിലെ ജനപ്രതിനിധികള്‍ നടത്തിയ സാമൂഹ്യ മാധ്യമ ഭീമന്ന്റെ സ്വകാര്യതാ പ്രവര്‍ത്തികളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സമര്‍പ്പിച്ച, ഫേസ്‌ബുക്ക് മെയ് അവസാനം പുറത്തുവിട്ട രേഖകളില്‍ ഈ പങ്കാളിത്തത്തെക്കുറിച്ച് ചെറുതായി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ BlackBerry എന്ന ഒരു പങ്കാളിയുടെ പേര് മാത്രമേ ഫേസ്‌ബുക്ക് കൊടുത്തിരുന്നുള്ളു. അതിന്റെ എല്ലാ വിവരങ്ങളോ ആ കരാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നോ വിശദമാക്കുന്നുമില്ലായിരുന്നു.

ആ സമര്‍പ്പണത്തിന് ശേഷം ഏപ്രിലില്‍ ഫേസ്‍ബുക്കിന്റെ വൈസ് പ്രസിഡന്റ് Joel Kaplan ജര്‍മ്മന്‍ പാര്‍ളമെന്റിലെ ഒരു അടഞ്ഞ മുറി വാദംകേള്‍ക്കലില്‍ പ്രമാണസാക്ഷ്യം കൊടുത്തു. ഫേസ്‌ബുക്ക് പറയുന്ന ഈ ഡാറ്റാ പങ്കാളിത്തം ഉപയോക്താക്കളുടെ സ്വകര്യത അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് Kaplan നെ ചോദ്യം ചെയ്ത ഒരു ജനപ്രതിനിധിയായ Elisabeth Winkelmeier-Becker ഒരു അഭിമുഖത്തില്‍ പറഞ്ഞു.

The Times മായി നടത്തിയ അഭിമുഖത്തില്‍ ഫേസ്‌ബുക്ക് മറ്റ് പങ്കാളികളെ വ്യക്തമാക്കി: ലോകത്തെ രണ്ട് ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ Apple, Samsung ഉം ടാബ്ലറ്റുകള്‍ വില്‍ക്കുന്ന Amazon.

ഫേസ്‌ബുക്ക് ആപ്പ് തുറക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഫോട്ടോ പങ്കുവെക്കാനും മറ്റുമുള്ള സൌകര്യം കൊടുക്കാന്‍ വേണ്ടിയാണ് ഫേസ്‌ബുക്കിന് സ്വകാര്യ പ്രവേശന അനുമതി കൊടുത്തത് എന്ന് ആപ്പിള്‍ വക്താവ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ആ സൌകര്യം എടുത്തകളഞ്ഞു എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്‌ബുക്കുമായി ഡാറ്റ പങ്കുവെക്കല്‍ കരാര്‍ ഉണ്ടോ എന്ന ചോദ്യങ്ങളോട് മറുപടി പറയാന്‍ സാംസങ്ങ് തയ്യാറായില്ല. ആമസോണും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല.

ഉപയോക്താക്കള്‍ക്ക് ഫേസ്‌ബുക്ക് ശൃംഖലയും മെസഞ്ചറും ലഭ്യമാക്കാനാണ് ഫേസ്‍ബുക്ക് ഡാറ്റ ഉപയോഗിച്ചതെന്ന് BlackBerryയുടെ വക്താവായ Usher Lieberman ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു. “ഞങ്ങളുടെ ഉപഭോക്താക്കളുടെ ഫേസ്‍ബുക്ക് ഡാറ്റ ഞങ്ങള്‍ ശേഖരിക്കുന്നില്ല. ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുകയല്ലാതെ BlackBerry ഒരിക്കലും അത് പണമാക്കാന്‍ ശ്രമിച്ചിട്ടില്ല,” അദ്ദേഹം പറയുന്നു.

— സ്രോതസ്സ് nytimes.com by GABRIEL J.X. DANCE, NICHOLAS CONFESSORE and MICHAEL LaFORGIA. JUNE 3, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )