കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില്‍ ‘ഒന്നും ചെയ്തില്ല’

കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള മുന്നറീപ്പുണ്ടായിട്ടും കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്നതില്‍ “അടിസ്ഥാനപരമായി ഒന്നും” ചെയ്യാത്തതിന് ലോക നേതാക്കളെ World Economic Forum ല്‍ പങ്കെടുത്ത ഗ്രറ്റ തുന്‍ബര്‍ഗ് ശകാരിച്ചു. ആഗോള തപനം 1.5 ഡിഗ്രിയില്‍ നിലനിര്‍ത്താന്‍ രാജ്യങ്ങള്‍ ഇനി 420 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡേ പുറത്തുവിടാവൂ എന്ന് കണ്ടെത്തലുള്ള 2018 ലെ Intergovernmental Panel on Climate Change ന്റെ റിപ്പോര്‍ട്ട് പ്രചരിപ്പിക്കുന്ന പ്രവര്‍ത്തിയാണ് താന്‍ കഴിഞ്ഞ ഒരു വര്‍ഷം ചെയ്തത് എന്ന് ഗ്രറ്റ പറഞ്ഞു. ഇന്നത്തെ തോതില്‍ നോക്കിയാല്‍ ആ അളവ് വെറും എട്ടര വര്‍ഷത്തില്‍ തീരും. “ഫോസിലിന്ധനങ്ങള്‍ക്ക് സബ്സിഡി കൊടുക്കുന്നത് ഉടന്‍ നിര്‍ത്തലാക്കുക. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുക. അത് നാം 2050 നോ 2030 നോ എന്തിന് 2021 നോ അകം ചെയ്താല്‍ പോരാ. ഇപ്പോള്‍ ചെയ്യണം,” അവള്‍ കൂട്ടിച്ചേര്‍ച്ചു.

— സ്രോതസ്സ് edition.cnn.com | Jan 21, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ