200 വര്‍ഷങ്ങള്‍ക്ക് മുമ്പ് Hortus Bengalensis എന്ന ഒരു തടിച്ച പുസ്തകം സ്കോട്ട്‍ലാന്റിലെ സസ്യശാസ്ത്രകാരന്‍ William Roxburgh പ്രസിദ്ധപ്പെടുത്തി. കല്‍ക്കട്ടയിലെ East India Companyയുടെ സസ്യ പൂന്തോട്ടത്തല്‍ ശേഖരിച്ച ഔഷധഗുണമുള്ള നൂറുകണക്കിന് ചെടികളുടെ പട്ടികയായിരുന്നു അതിലുണ്ടായിരുന്നത്. International Journal of Ecology and Environmental Sciences ല്‍ ഈ മാസം പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടനുസരിച്ച് Theocostele alata ഉള്‍പ്പടെ ബംഗ്ലാദേശില്‍ പ്രാദേശികമായി കണ്ടിരുന്ന 32 ഓര്‍ക്കിഡ് സ്പീഷീസുകള്‍ കാണാനേ കിട്ടുന്നില്ല. അതായത് ബംഗ്ലാദേശില്‍ അറിയപ്പെടുന്ന 187 ഓര്‍ക്കിഡ് ജൈവ വൈവിദ്ധ്യത്തിന്റെ 17% ഉന്‍മൂലനം ചെയ്യപ്പെടിരിക്കുന്നു. അവയുടെ ഔഷധ, horticultural, അലങ്കാര മൂല്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഈ നഷ്ടം “ഭയപ്പെടുത്തുന്ന”താണെന്ന് ഗവേഷകര്‍ പറയുന്നു.
— സ്രോതസ്സ് therevelator.org | Jan 27, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.