മെക്സിക്കോയിലെ സംരക്ഷണ പ്രവര്‍ത്തകനായ Homero Gómez González നെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാഴ്ചക്ക് മുമ്പായിരുന്നു അദ്ദേഹത്തെ കാണാതായത്. പ്രാദേശിക തടിവെട്ട് ലോബി വ്യവസായം González ന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹംത്തെ ലക്ഷ്യം വെച്ചിരിക്കാം എന്ന് കരുതുന്നു. 50 വയസ് പ്രായമുള്ള ചിത്രശലഭ സംരക്ഷനെതിരെ ഒരു കുറ്റകൃത്യ സംഘത്തില്‍ നിന്ന് ഭീഷണികളുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. UNESCO പൈതൃക സ്ഥലമായ El Rosario സ്ഥിതിചെയ്യുന്നത് Monarch Butterfly Biosphere Reserve ലാണ്. ദശലക്ഷക്കണക്കിന് മൊണാര്‍ക് ചിത്രശലഭങ്ങള്‍ വടക്കെ അമേരിക്കയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ശരല്‍ക്കാലത്ത് മെക്സിക്കോയിലെ ഈ പ്രദേശത്തെത്തുന്നു. വസന്തകാലം വരെ അവ ഇവിടെ കഴിയും. പ്രാദേശിക നിയമവിരുദ്ധ മരംവെട്ട് സംഘങ്ങള്‍ ഇവക്ക് ഭീഷണിയാണ്.
— സ്രോതസ്സ് commondreams.org | Jan 30, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.