പുതിയ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ ബര്‍ണി സാന്റേഴ്സ് Jamie Dimon ന് എതിരെ സംസാരിക്കുന്നു. JPMorgan Chase & Co. യുടെ തലവനായ ജെയ്മിയെ “ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്” എന്നാണ് സാന്റേഴ്സ് വിശേഷിപ്പിക്കുന്നത്. ഡെയ്മണിന്റെ കഴിഞ്ഞവര്‍ഷം കിട്ടിയ $3.15 കോടി ഡോളര്‍ ശമ്പളത്തെക്കുറിച്ചും അതില്‍ പറയുന്നു. 12 വര്‍ഷം മുമ്പ് ആഗോള സാമ്പത്തിക തകര്‍ച്ചയുണ്ടായപ്പോള്‍ JPMorgan ന് സര്‍ക്കാര്‍ ധനസഹായം ലഭിച്ചിരുന്നു.
1.5 കോടി അമേരിക്കക്കാര്‍ക്ക് അവരുടെ സ്വന്തം വീട് നഷ്ടപ്പെട്ടു. ഒരു കോടി ആളുകള്‍ക്ക് അവരുടെ തൊഴില് നഷ്ടപ്പെട്ടു. അമേരിക്കയിലെ ജനങ്ങള്‍ക്ക് $13 ലക്ഷം കോടി ഡോളറിന്റെ സമ്പാദ്യം നഷ്ടപ്പെട്ടു.
Jamie Dimon ന് എന്ത് സംഭവിച്ചു? മഹത്തായ കാര്യങ്ങള്‍! അയാളുടെ ബാങ്കിന് Federal Resrve ല്‍ നിന്നും Treasury Department ല്‍ നിന്നും $41600 കോടി ഡോളര്‍ ധനസഹായം കിട്ടി. New York Federal Reserve ന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ Jamie Dimon ഇരിക്കുമ്പോഴാണ് അങ്ങനെ സംഭവിച്ചത്. 2007 ന് ശേഷം അയാള്‍ക്ക് $27 കോടി ഡോളര്‍ ശമ്പളം കിട്ടി. തകരാന്‍ പാടില്ലാത്ത വിധം വലുതെന്ന് ന്യായം പറഞ്ഞ അയാളുടെ ബാങ്ക് ധനസഹായം കിട്ടിയതിന് ശേഷം ഒരു ലക്ഷം കോടി ഡോളര്‍ അധിക വലിപ്പത്തിലെത്തി. ഭവനവായ്പ തട്ടിപ്പ് നടത്തിയതിന് അയാളുടെ ബാങ്ക് $1300 കോടി ഡോളര്‍ പിഴ അടച്ചു. അയാള്‍ ഒരു ശതകോടിശ്വരനെന്നും ഇന്ന് $170 കോടി ഡോളര്‍ ആസ്തിയുണ്ടെന്നും സൂചിപ്പിക്കുന്നതിനും പകരം.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞു, ഇന്നത്തെ അമേരിക്കയില്‍ നമുക്ക് പണക്കാരുടെ സോഷ്യലിസമാണുള്ളത്. ബാക്കിയുള്വര്‍ക്കെല്ലാം അഹങ്കാരമുള്ള വ്യക്തിമാഹാത്മ്യവാദവും.
ഈ കോര്‍പ്പറേറ്റ് സോഷ്യലിസം അവസാനിപ്പിക്കുക.
— സ്രോതസ്സ് bloomberg.com | Jan 27, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.