കല്‍ക്കട്ടയിലെ സ്ത്രീയുടെ ബയോമെട്രിക്സ് ഉപയോഗിച്ച് രാജസ്ഥാനില്‍ തട്ടിപ്പ് നടത്തി

മൊബൈല്‍ സിം കാര്‍ഡ് വാങ്ങിയപ്പോള്‍ നിങ്ങളോട് വിരലടയാളം ആവശ്യപ്പെട്ടുവെങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ ചിലപ്പോള്‍ വ്യക്തിത്വ മോഷണത്തിന്റെ ഇരയായി മാറിയേക്കാം. അത്തരത്തിലുള്ള ആദ്യത്തെ കേസില്‍ കല്‍ക്കട്ടയിലെ Bhowanipore യുള്ള 58 വയസുള്ള ഒരു വീട്ടുകാരി ഞെട്ടിയിരിക്കുകയാണ്. രാജസ്ഥാനില്‍ അവരുടെ ബയോമെട്രിക് ഡാറ്റ ദുരുപയോഗം ചെയ്ത് ഒരു സിം കാര്‍ഡ് വാങ്ങി ഒരു കുറ്റകൃത്യം ചെയ്തിരിക്കുന്നു.

Chakraberia Road ലെ ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ അമ്മയാണ് ഇരയായ സ്ത്രീ. Bhowanipore ലെ പോലീസ്റ്റേഷനിലും സൈബര്‍ സെല്ലിലും ഇവര്‍ പരാതി കൊടുത്തു. എന്തുകൊണ്ട് തന്റെ ബയോമെട്രിക് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട മൊബൈല്‍ കമ്പനികളെ ഈ കുറ്റത്തില്‍ കുറ്റക്കാരായി കണക്കാക്കുന്നില്ല എന്ന് ചോദിച്ചുകൊണ്ട് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം നടത്താന്‍ പ്രാദേശിക കോടതി കല്‍ക്കട്ടയിലെ പോലീസിന്റെ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടു എന്ന് അവരുടെ വക്കീല്‍ Bivas Chatterjee പറഞ്ഞു.

“ഡാറ്റയും ഉപഭോക്താക്കള്‍ കൊടുക്കുന്ന ഫോമുകളും ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ സാധാരണമാണ്. എന്നാല്‍ ബയോമെട്രിക് ഡാറ്റ മോഷ്ടിച്ചത് ഡാറ്റ ധാരാളം മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാമെന്നതിന്റെ സൂചനയാണ്,” ചാറ്റര്‍ജി പറഞ്ഞു. വളരെ സചേതനമായ കേസായതിനാല്‍ അതിന്റെ വിവരങ്ങള്‍ പങ്കുവെക്കാന്‍ പോലീസ് വിസമ്മതിച്ചു

ജനുവരി 2 ന് രാജസ്ഥാനിലെ ആജ്മീറിലെ Civil Lines പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാര്‍ വീട്ടില്‍ വന്നു എന്ന് ഈ സ്ത്രീ പറഞ്ഞു. Bhowanipore ല്‍ നിന്നുള്ള ഒരു പോലീസുകാരനും ആ കൂട്ടത്തിലുണ്ടായിരുന്നു. കബളിപ്പിക്കാനും തട്ടിപ്പ് നടത്താനും അവരുടെ പേരില്‍ എടുത്തിരിക്കുന്ന ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു എന്ന് പോലീസുകാര്‍ പറഞ്ഞു. “എന്റെ നിര്‍ബന്ധിച്ചുള്ള അപേക്ഷ കാരണം രാജസ്ഥാനില്‍ നിന്നുള്ള പോലീസുകാരന്‍ കള്ള ഉപഭോക്തൃ അപേക്ഷാ ഫോമിന്റെ പകര്‍പ്പ് എന്നെ കാണിച്ചു. അവര്‍ പോയ ശേഷം അതേ ദിവസം തന്നെ ഞാന്‍ ഒരു പരാതി പോലീസില്‍ കൊടുത്തു.” അവരുടെ അപേക്ഷ അവര്‍ കോടതിയിലും കൊടുത്തു.

ഫെബ്രുവരി 22, 2019 ന് Sarat Bose Road ലെ ഒരു കടയില്‍ പോയി പുതിയ സിം കാര്‍ഡിന് അപേക്ഷിച്ചതായി ആ സ്ത്രീ ഓര്‍ക്കുന്നു. “അവിടുണ്ടായിരുന്ന ഏജന്റ് എന്നോട് KYC രേഖകള്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു. പുതിയ സിം കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മുമ്പ് ബയോമെട്രിക് സ്കാനറില്‍ എന്റെ വിരലടയാളം പതിപ്പിക്കാന്‍ പറഞ്ഞു.”

“എന്റെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുത്ത ശേഷം വീണ്ടും വിരലടയാളം പതിപ്പിക്കാന്‍ ഏജന്റ് എന്നോട് ആവശ്യപ്പെട്ടു. ആദ്യത്തേതില്‍ വിരലടയാളം ശരിക്ക് പതിഞ്ഞില്ല എന്ന് കാരണം പറഞ്ഞു. പത്ത് മിനിട്ടിനിടക്കാണ് ഈ രണ്ട് വിരലടയാളവും എടുത്തത്. ഒരു സംശയവും തോന്നിയില്ല. ഞാന്‍ സമ്മതിച്ചു. കൃത്രിമത്തം നടന്നത് അപ്പോഴാണെന്ന് എനിക്ക് തോന്നുന്നു,” ആ സ്ത്രീ പരാതിയില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏജന്റിനെ ചോദ്യം ചെയ്യും എന്ന് കരുതുന്നു.

അവരുടെ വ്യക്തിത്വം രണ്ട് പ്രാവശ്യം രേഖപ്പെടുത്തി എന്ന് ഒരു ഓഫീസര്‍ പറഞ്ഞു. സ്രോതസ്സില്‍ വെച്ച് തന്നെ അവരുടെ വ്യക്തിത്വം ചോര്‍ന്നു. വ്യക്തിത്വ മോഷണവുമായി ബന്ധപ്പെട്ട് ഇന്‍ഡ്യയില്‍ 2011 ന് ശേഷം മൊത്തം 164 കേസുകള്‍ എടുത്തിട്ടുണ്ട്.

— സ്രോതസ്സ് timesofindia.indiatimes.com | Dwaipayan Ghosh | Jan 16, 2020

ഇതൊരു തുടക്കമാണ്. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്പ് ആധാര്‍ പിന്‍വലിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ