സ്വന്തം പണത്തില്‍ നിന്ന് $1000 കോടി ഡോളറിന്റെ പരോപകാര ഫണ്ട് കാലാവസ്ഥാമാറ്റത്തെ നേരിടാനായി തുടങ്ങി എന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ആമസോണിന്റെ CEO, Jeff Bezos കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
ബീസോസിന്റെ മൊത്തം സമ്പത്തായ $13000 കോടി ഡോളറിന്റെ 8% ല്‍ താഴെയാണ് ഈ തുക. ലോകത്തെ കോടീശ്വരന്‍മാരുടെ ദാനശീലമുള്ള സംഭാവനയുടെ കാര്യത്തില്‍ ബീസോസ് മൂന്നാം സ്ഥാനത്താണുള്ളത്. 2006 ല്‍ Bill and Melinda Gates Foundation ന് $3600 കോടി ഡോളറിന്റെ സംഭാവന കൊടുത്തുകൊണ്ട് വാറന്‍ ബഫറ്റാണ് ഒന്നാം സ്ഥാനത്ത്. 2007 ല്‍ Walton Family Foundation ന് $1640 കോടി ഡോളറിന്റെ സംഭാവന നല്‍കിക്കൊണ്ട് Helen R. Walton രണ്ടാം സ്ഥാനത്ത്.
Bezos Earth Fund എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് പോലുള്ള ധാരാളം ചോദ്യങ്ങള്‍ക്കിടയിലും ഒരു കാര്യം വ്യക്തമാണ്: ഈ $1000 കോടി ഡോളറിന്റെ വലിയൊരു ഭാഗം അമേരിക്കയുടെ നികുതി സബ്സിഡിക്ക് അര്‍ഹമായതായിരിക്കും. ചിലപ്പോള്‍ മുഴുവനും. അതുകൊണ്ട് ബീസോസിന്റെ ദാനശീല “ആഗോള സംരംഭം” ശരിക്കും സര്‍ക്കാര്‍ ധനസമാഹരണത്തെ ചോര്‍ത്തുന്ന ഒരു ഭീമമായ അമേരിക്കന്‍ നികുതി വെട്ടിപ്പ് പരിപാടിയായിരിക്കും.
— source wsws.org | Kevin Reed | 21 Feb 2020
— സ്രോതസ്സ് wsws.org | Kevin Reed | 21 Feb 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.