“അസാഞ്ജിനെ നാടുകടത്തെരുത് – പത്രപ്രവര്‍ത്തനം കുറ്റമല്ല” എന്നൊക്കെയുള്ള ബോര്‍ഡുകള്‍ പിടിച്ചുകൊണ്ട് Australia House ന് മുമ്പില്‍ കഴിഞ്ഞ ദിവസം വലിയൊരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നു. ഗ്രീസിലെ മുമ്പത്തെ ധനകാര്യമാന്ത്രി യാനിസ് വറുഫാകിസ്, ഫാഷന്‍ ഡിസൈനര്‍ Vivienne Westwood, വിക്കിലീക്സിന്റെ എഡിറ്റര്‍ തലവന്‍ Kristinn Hrafnsonn, Pink Floyd പാട്ടുകാരന്‍ റോഡര്‍ വാട്ടര്‍സ് തുടങ്ങിയ ഉന്നതരായ ആളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രകടനത്തിന് മുമ്പ് പ്രതിഷേധക്കാര്‍ Strand ഒത്തുചേര്‍ന്നു. പിന്നീട് വിക്കിലീക്സ് സ്ഥാപന്റെ പിന്‍തുണക്കായി പാര്‍ളമെന്റ് സ്ക്വയറിലേക്ക് പ്രകടനം നടത്തി. അസാഞ്ജിന്റെ അച്ഛന്‍ John Shipton ഉം ജാഥയിലുണ്ടായിരുന്നു. അസാഞ്ജിനെ തെക്കന്‍ ലണ്ടനിലുള്ള Belmarsh Prison ല്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
— സ്രോതസ്സ് standard.co.uk | 23 Feb 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.