കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ അതിസമ്പന്നരായ വെറും 25 പേര്‍ $140 കോടി ഡോളര്‍ ആണ് തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് (super PACs) ഒഴുക്കിയത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനായി കോര്‍പ്പറേറ്റുകള്‍ $50 കോടി ഡോളര്‍ ചിലവാക്കി. Public Citizen ന്റെ റിപ്പോര്‍ട്ടുകളിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ജനുവരി 21, 2010 ന് അമേരിക്കയുടെ സുപ്രീം കോടതി Citizens United v. Federal Election Commission കേസില്‍ കുപ്രസിദ്ധമായ ഒരു വിധി പ്രഖ്യാപിച്ചതിന് ശേഷം വെറും 25 അതി സമ്പന്നരായ സംഭാവനക്കാരാണ് പകുതിക്കടത്ത് (47%) സംഭവാനകള്‍ തെരഞ്ഞെടുപ്പ് ഫണ്ടുകള്‍ക്ക് കൊടുത്തത്. മൊത്തം കൊടുത്ത സംഭവാനയായ $296 കോടി ഡോളറില്‍ $140 കോടി ഡോളറും ഈ 25 പേര്‍ കൊടുത്തു. “Oligarch Overload.” എന്ന റിപ്പോര്‍ട്ടില്‍ അതിന്റെ വിശദവിവരം കൊടുത്തിട്ടുണ്ട്.
— സ്രോതസ്സ് citizen.org | Jan 15, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.