ഭൂമിയിലെ സമുദ്രങ്ങള്‍ ഏറ്റവും ഉയര്‍ന്ന താപനിലയിലെത്തിയെന്ന് പുതിയ പഠനം കാണിക്കുന്നു. രേഖപ്പെടുത്തല്‍ തുടങ്ങിയ കാലം മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കാലാവസ്ഥാ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനം. Advances in Atmospheric Studies ല്‍ പ്രസിദ്ധീകരിച്ച “Record-Setting Ocean Warmth Continued in 2019,” എന്ന റിപ്പോര്‍ട്ട് കണ്ടെത്തി. 1981-2010 കാലത്തെ ശരാശരിയില്‍ നിന്ന് സമുദ്രം 0.075 °C കൂടുതല്‍ ചൂടായി. ഈ തോതിലുള്ള ചൂടാകല്‍ എന്നത് 228,000,000,000,000,000,000,000 (228 Sextillion) Joules ന്റെ താപമാണ്. 360 കോടി ഹിരോഷിമ അണുബോംബ് സ്ഫോടനത്തിന് സമാനമായ ചൂടാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി നാം കടലിലേക്ക് ഒഴുക്കുന്നത്. 5 മുതല്‍ 6 ഹിരോഷിമ ബോംബുകളുടെ ചൂട് ഓരോ സെക്കന്റിലും എന്ന തോതിലെ ചൂടാണ് നാം കടലിന് കൊടുക്കുന്നത്.
— സ്രോതസ്സ് commondreams.org | Jan 14, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.