തദ്ദേശീയമായ പശുക്കളില്‍ ഗവേഷണം നടത്താനുള്ള പരിപാടി പിന്‍വലിക്കണമെന്ന് ശാസ്ത്രസാങ്കേതികവിദ്യാ മന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിക്കുന്ന ഒരു തുറന്ന അപേക്ഷയില്‍ രാജ്യത്തെ 100 ല്‍ അധികം ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. Scientific Utilisation Through Research Augmentation-Prime Products from Indigenous Cows (SUTRA PIC) എന്നാണ് പരിപാടിയുടെ പേര്. ശാസ്ത്രസാങ്കേതിക വകുപ്പാണ് അതിന് നേതൃത്വം കൊടുക്കുന്നത്. വിവിധ മന്ത്രാലയങ്ങള്‍ അതിന് ധനസഹായം ചെയ്യും. തങ്ങള്‍ perturbed ആയി എന്ന് അവരുടെ അപേക്ഷയില്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. “Theme 1 അവകാശപ്പെടുന്നു, ഇന്‍ഡ്യന്‍ പശുക്കള്‍ക്ക് (ഏത് ഇനം ആണെന്ന് വ്യക്തമല്ല)ചില ‘അതുല്യമായ’, ‘പ്രത്യേക’ ഗുണങ്ങളുണ്ട്. മത പുസ്തകങ്ങളില്‍ നിന്നെടുക്കുന്ന സാങ്കല്‍പ്പിക ഗുണങ്ങള്‍ ‘അന്വേഷിക്കാന്‍’ ചിലവാക്കുന്ന ഈ പദ്ധതിയുടെ പണം ഉപയോഗശൂന്യമാക്കാനുള്ള സാദ്ധ്യതയാണ് കാണുന്നത്. അവര്‍ ഈ പരിപാടിയെ അശാസ്ത്രീയം എന്ന് വിളിക്കുന്നു.
— സ്രോതസ്സ് indianexpress.com | Feb 20, 2020
സര്‍ക്കാരിന്റെ ശിങ്കിടികള്‍ക്ക് നികുതിദായകരുടെ പണം അടിച്ച് മാറ്റാനുള്ള പദ്ധതി മാത്രമാണിത്. ഇങ്ങനെയാണ് ഭക്തന്‍മാരുണ്ടാകുന്നത്. കലാക്രമത്തില്‍ വിദേശ രാജ്യങ്ങളിലെ ശരിക്കുള്ള ഗവേഷങ്ങള്‍ക്കും കമ്പനികള്‍ക്കും ഗുണകരമായി ഭവിക്കും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.