അസാഞ്ജിനെക്കുറിച്ചുള്ള കള്ളങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം

അമേരിക്ക, ബ്രിട്ടണ്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പത്രങ്ങളും മറ്റ് മാധ്യമങ്ങളും അടുത്തകാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വൈകാരിക പ്രഖ്യാപനങ്ങളൊക്കെ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ച്. “അസാഞ്ജ് പ്രഭാവ”ത്തിനെക്കുറിച്ച് അവര്‍ ദുഖിതരാണ്.

ജൂലിയന്‍ അസാഞ്ജ്, ചെല്‍സി മാനിങ്ങ് പോലുള്ള സത്യം പറഞ്ഞവര്‍ കഷ്ടപ്പെടലുകള്‍ അവര്‍ക്കുള്ള മുന്നറീപ്പ് പോലെയാണ്: ഇക്വഡോര്‍ എംബസിയില്‍ നിന്ന് അസാഞ്ജിനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ഗുണ്ടകള്‍ ഒരു ദിവസം അവര്‍ക്ക് വേണ്ടിയും വരാം.

കഴിഞ്ഞ ആഴ്ച ഒരു പൊതു പല്ലവി Guardian ആവര്‍ത്തിച്ചു പറഞ്ഞു. അസാഞ്ജിന്റെ നാടുകടത്തല്‍, “അസാഞ്ജ് എത്രമാത്രം വിവേകിയായവന്‍ എന്ന ചോദ്യത്തെക്കുറിച്ചോ, എത്രമാത്രം കുറവ് ഇഷ്ടപ്പെടാവുന്നവനാണ് എന്നോ അല്ല. അദ്ദേഹത്തിന്റെ സ്വഭവത്തെക്കുറിച്ചല്ല. അദ്ദേഹത്തിന്റെ തീരുമാനത്തെക്കുറിച്ചുമല്ല. അത് പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചും പൊതുജനത്തിന്റെ അറിയാനുള്ള അവകാശത്തെക്കിറിച്ചും ആണ്” എന്ന് പത്രം പറയുന്നു.

അസാഞ്ജിനെ അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ നിന്ന് വേര്‍തിരിക്കാനാണ് Guardian ഇവിടെ ശ്രമിക്കുന്നത്. അത് Guardian ന് ലാഭമുണ്ടാക്കിക്കൊടുക്കുകയും അതേസമയം അതിന്റെ ദൌര്‍ബല്യങ്ങള്‍ വെളിവാക്കുകയും ചെയ്തു. അതിനോടൊപ്പം ദുഷിച്ച അധികാരത്തെ വലിച്ച് കുടിക്കാനുള്ള അവരുടെ പ്രവണതയും അവരുടെ ഇരട്ട മുഖത്തെ തുറന്ന് കാണിക്കുന്നവരെ കളങ്കപ്പെടുത്താനുമുള്ള അവരുടെ ശ്രമത്തെ വ്യക്തമാക്കുന്നു.

അസാഞ്ജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വിഷത്തിന് ഇന്ധനം പകര്‍ന്നത് ഈ എഡിറ്റോറിയലില്‍ സാധാരണത്തേത് പോലെ വ്യക്തമല്ല. എംബസിയുടെ ഭിത്തികളില്‍ അസാഞ്ജ് മലം വലിച്ചെറിഞ്ഞതോ സ്വന്തം പൂച്ചയോട് വളരെ മോശമായി പെരുമാറിയതോ പോലുള്ള കഥകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

“സ്വഭാവം” “വിധി” “ഇഷ്ടപ്പെടല്‍” എന്നി മറച്ച് വെക്കാന്നുള്ള പരാമര്‍ശങ്ങള്‍ ശാശ്വതമാക്കുന്നത് ഒരു ദശാബ്ദത്തിലധികമായി നടന്നുവരുന്ന ഒരു കളങ്കപ്പെടുത്തല്‍ ഇതിഹാസം ആണ്. United Nations Rapporteur on Torture ആയ Nils Melzer കൂടുതല്‍ കൃത്യമായ വിവരണം തരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി, “കര്‍ക്കശമായ നിയന്ത്രണമില്ലാത്ത ആള്‍ക്കൂട്ട പരിപാടി നടന്ന് വരുന്നു. നിര്‍ത്താതെ നടത്തുന്നു അപമാനിക്കലും തരംതാഴ്ത്തലും ഭീഷണിപ്പെടുത്തലുകളും മാധ്യമങ്ങളില്‍ വരുന്നു. ഈ “പരിഹാസ ശേഖരം” പീഡനത്തിന് തുല്യമാണ്. അത് അസാഞ്ജിന്റെ മരണത്തിലേക്ക് നയിക്കും.

Melzer വിശദീകരിക്കുന്നവയില്‍ മിക്കതിനും സാക്ഷിയായ എനിക്ക് അദ്ദേഹത്തിന്റെ വാക്കുകളുടെ സത്യം ഉറപ്പിക്കാനാകും. ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമായി ജൂലിയാന്‍ അസാഞ്ജിന് നേരെ നടന്ന ക്രൂരതയില്‍ അദ്ദേഹം കീഴടങ്ങുകയാണെങ്കില്‍ Guardian പോലുള്ള പത്രങ്ങള്‍ക്ക് അതിന്റെ ഉത്തരവാദിത്തത്തില്‍ പങ്കുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് Sydney Morning Herald ന്റെ ലണ്ടനിലെ മനുഷ്യന്‍ Nick Miller ഒരു അലസമായ, പുറം മോടിയുള്ള ലേഖനം “അസാഞ്ജിനെ ആരോപണമുക്തനാക്കുകയല്ല ചെയ്തത്, നീതിക്കായി കൂടുതല്‍ കാത്തിരിപ്പിക്കുക മാത്രമാണുണ്ടായത്” എന്ന തലക്കെട്ടോടെ എഴുതിയിരുന്നു. അസാഞ്ജ് അന്വേഷണം എന്ന് വിളിക്കുന്നതിനെ സ്വീഡന്‍ ഉപേക്ഷിച്ചതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഒഴുവാക്കലുകളുടേയും വികൃതമാക്കലിന്റേയും കാര്യത്തില്‍ മില്ലറിന്റെ റിപ്പോര്‍ട്ട് അസാധാരണമായതല്ല. അതേ സമയം സ്ത്രീകളുടെ അവകാശങ്ങളുടെ സംരക്ഷകന്‍ ആയി പ്രച്ഛന്ന വേഷം കെട്ടുന്നു. അത് യഥാര്‍ത്ഥമായ ഒരു സൃഷ്ടിയല്ല. ശരിക്കുള്ള അന്വേഷണവും അല്ല: വെറും കളങ്കപ്പെടുത്തല്‍ മാത്രം.

ജൂലിയന്‍ അസാഞ്ജിനെതിരെ ലൈംഗിക ദുസ്വഭാവ “ആരോപണങ്ങളെ” കുത്തിത്തിരുകിയ സ്വീഡനിലെ അതിവ്യഗ്രതര്‍ രേഖപ്പെടുത്തിയ സ്വഭാവങ്ങളില്‍ ഒന്നുമില്ല. സ്വീഡനിലെ നിയമങ്ങളേയും ആ സമൂഹത്തിന്റെ ഊറ്റംകൊള്ളുന്ന മാന്യതയേും കളിയാക്കുന്നതാണ്.

കേസ് തള്ളിക്കളയാന്‍ 2013 ല്‍ സ്വീഡനിലെ പ്രോസിക്യൂട്ടര്‍മാര്‍ ശ്രമിക്കുകയും European Arrest Warrant തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്ന് ലണ്ടനിലെ Crown Prosecution Service ന് ഇമെയില്‍ അയക്കുകയും ചെയ്തു. അതിന് “Don’t you dare!!!” (La Repubblica യുടെ Stefania Mauriziക്ക് നന്ദി.) എന്ന മറുപടിയാണ് വന്നത്.

മറ്റൊരു ഇമെയില്‍ കാണിക്കുന്നത് ഒരു സാധാരണ രീതിയായ — ലണ്ടനിലെത്തി അസാഞ്ജിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് സ്വീഡന്‍കാരെ CPS നിരുല്‍സാഹപ്പെടുത്തുന് വ്യക്തമാക്കുന്നതാണ്. അങ്ങനെ 2011 ല്‍ തന്നെ അദ്ദേഹത്തെ സ്വതന്ത്രമാക്കിയേക്കാവുന്ന പുരോഗതിയെ തടസപ്പെടുത്തി.

ഇവിടെ ഒരിക്കലും കുറ്റാരോപണം (indictment) ഉണ്ടായിട്ടില്ല. ഇവിടെ ഒരിക്കലും charges ഇല്ല. ഇവിടെ ഒരിക്കലും ഗൌരവകരമായി അസാഞ്ജിനെതിരെ “ആരോപണങ്ങള്‍” ചാര്‍ത്താനോ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ ഉള്ള ശ്രമം ഉണ്ടായിട്ടില്ല. Swedish Court of Appeal ന്റെ സ്വഭാവങ്ങള്‍ അവജ്ഞതയുള്ളതാണ്. അതിന് ശേഷം Swedish Bar Association ന്റെ General Secretary അപലപിക്കപ്പെട്ടു. [#check]

ഇതിലുള്‍പ്പെട്ടിട്ടുള്ള രണ്ട് സ്ത്രീകളും പറഞ്ഞു ബലാല്‍സംഗം നടന്നിട്ടില്ലെന്ന്. അവരുടെ എഴുതിയ സന്ദേശങ്ങള്‍ എഴുത്തപ്പെട്ട തെളിവുകളാണ്. അത് അസാഞ്ജിന്റെ വക്കീലന്‍മാരില്‍ നിന്ന് മറച്ച് വെക്കപ്പെടുന്നു. വ്യക്തമായും അത് “ആരോപണങ്ങളുടെ” അടിത്തറ തോണ്ടുന്നു.

അസാഞ്ജിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരു സ്ത്രീ ഞെട്ടിപ്പോയി. അവരെ ഇതിലേക്ക് വലിച്ചിഴച്ചതിന് അവര്‍ പോലീസിനെ കുറ്റം പറഞ്ഞു. അവര്‍ അവരുടെ സാക്ഷി പത്രം തിരുത്തി. മുഖ്യ പ്രോസിക്യൂട്ടര്‍ ആയ Eva Finne യെ “കുറ്റമുണ്ടാകുമെന്ന സംശയത്തോടെ” പിരിച്ചുവിട്ടു.

സ്വീഡന്‍ രാഷ്ട്രീയത്തിന്റെ ലിബറല്‍ മുഖഭാവത്തിന് പിറകില്‍ നിന്ന് ഉയര്‍ന്ന് വന്ന, കേസിനെ ഫലപ്രദമായി പിടിച്ചെടുക്കുകയും പുനര്‍ജീവിപ്പിക്കുകയും ചെയ്ത Claes Borgstrom എത്രമാത്രം സ്ഥാനകാംക്ഷിയും അനുരഞ്ജനക്കാരനുമായ രാഷ്ട്രീയക്കാരനാണെന്ന കാര്യം Sydney Morning Herald മനുഷ്യന്‍ അവഗണിച്ചു

Borgstrom മുമ്പത്തെ രാഷ്ട്രീയ കൂട്ടുപ്രവര്‍ത്തകനായ Marianne Ny നെ പുതിയ പ്രോസിക്യൂട്ടറായി നിയമിച്ചു. അസാഞ്ജിനെ സ്വീഡനിലേക്ക് നാടുകടത്തുകയാണെങ്കില്‍ അവിടെ നിന്ന് പിന്നീട് അമേരിക്കയിലേക്ക് നാടുകടത്തുകയില്ല എന്നതിന് ഉറപ്പ് നല്‍കാന്‍ Ny വിസമ്മതിച്ചു. എന്നാലും “നയതന്ത്ര സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെ അമേരിക്കക്ക് കൈമാറുന്നതിന്റെ സ്വീഡനിലേയും അമേരിക്കയിലേയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ അനൗപചാരികമായ ചര്‍ച്ചകള്‍ ഇതിനകം നടന്നിട്ടുണ്ട്” എന്ന് Independent റിപ്പോര്‍ട്ട് ചെയ്തു. സ്റ്റോക്ക്ഹോമിലെ പരസ്യമായ രഹസ്യമാണ്. ലിബര്‍ട്ടേറിയന്‍ സ്വീഡന് ആളുകളെ CIA ക്ക് കൈമാറുന്നതിന്റെ രേഖപ്പെടുത്തിയ ഒരു കറുത്ത ഭൂതകാലമുണ്ടെന്ന കാര്യം ഒരു വാര്‍ത്തയേ അല്ല.

2016 ല്‍ നിശബ്ദത ഇല്ലാതായി. Arbitrary Detention നെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ Working Party സര്‍ക്കാരുകള്‍ അവരുടെ മനുഷ്യാവകാശ ചുമതലകള്‍ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുന്ന സംഘമാണ്. ബ്രിട്ടണ്‍ ജൂലിയന്‍ അസാഞ്ജിനെ നിയമവിരുദ്ധമായി തടവില്‍ വെച്ചിരിക്കുന്നു എന്ന് അവര്‍ വിധിച്ചു. അസാഞ്ജിനെ സ്വതന്ത്രനാക്കണമെന്ന് അവര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ UN ന്റെ അന്വേഷണത്തില്‍ പങ്കാളികളായിരുന്ന ബ്രിട്ടണിന്റേയും സ്വീഡന്റേയും സര്‍ക്കാരുകള്‍ അന്തര്‍ദേശീയ നിയമങ്ങള്‍ക്കനുസൃതമായ ആ വിധി പാലിക്കാമെന്ന് സമ്മതിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി Philip Hammond പാര്‍ളമെന്റില്‍ എഴുനേറ്റ് നില്‍ക്കുകയും UN പാനലിനെ അപമാനിക്കുകയും ചെയ്തു.

സ്റ്റോക്ക്ഹോമിലെ tabloid നെ പോലീസ് രഹസ്യമായും നിയമവിരുദ്ധമായും ബന്ധപ്പെടുകയും അസാഞ്ജിനെ ദഹിപ്പിക്കുന്ന അപസ്മാരത്തിന് തിരികൊടുത്തുകയും ചെയ്ത നിമിഷം മുതല്‍ സ്വീഡനിലെ കേസ് തട്ടിപ്പാണ്. അമേരിക്കയുടെ യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ അധികാരികളുടേയും സ്വാര്‍ത്ഥതാല്‍പ്പര്യക്കാരുടേയും ആര്‍ക്കും വേണ്ടിജോലിചെയ്യുന്നവരും ആയ, മാധ്യമപ്രവര്‍ത്തരെന്ന് സ്വയം പറയുന്നവരെ നാണംകെടുത്തി. അക്കാരണത്താല്‍ കൂട്ടത്തില്‍ ചേര്‍ക്കാന്‍ പറ്റാത്ത അസാഞ്ജിന് ഒരിക്കലും അവര്‍ മാപ്പ് കൊടുക്കില്ല.

ഇപ്പോള്‍ അത് തുറന്ന കോടതിയിലാണ്. അസാഞ്ജിന്റെ മാധ്യമ ദ്രോഹമായി കള്ളങ്ങളും അധിക്ഷേപപരമായ പീഡനങ്ങളും അവര്‍ പരസ്പരം കോപ്പിയടിച്ച് എഴുതി. “അയാള്‍ ശരിക്കും ഒരു ഏറ്റവും വലിയ വിലകെട്ട വ്യക്തി ആണ്,” Guardian ന്റെ എഴുത്തുകാരിയായ Suzanne Moore എഴുതി. ലഭിച്ച നിപുണത അദ്ദേഹത്തിനെതിരെ കേസുണ്ടെന്നതാണ്. എന്നാല്‍ അത് സത്യമല്ല. എന്റെ ഔദ്യോഗിക ജീവിതത്തില്‍ തീവൃ കോളിളക്കങ്ങളും കഷ്ടപ്പാടും കുറ്റകൃത്യങ്ങളുമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് നടത്തിയ റിപ്പോര്‍ട്ടിങ്ങില്‍ ഇതുപോലെയൊന്ന് ഞാന്‍ കണ്ടിട്ടേയില്ല.

അസാഞ്ജിന്റെ മാതൃരാജ്യമായ ആസ്ട്രേലിയ ഈ “ലഹളക്കൂട്ടം” ഒരു പാരമ്യത്തിലെത്തി. സ്വന്തം പൌരനെ അമേരിക്കക്ക് സമര്‍പ്പിക്കുന്നതില്‍ ആസ്ട്രേലിയയുടെ സര്‍ക്കാരിനും വലിയ വ്യഗ്രതയാണുള്ളത്. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് ഇല്ലാതാക്കാനും അദ്ദേഹത്തെ കുറ്റക്കാരനാക്കാനും 2013 ല്‍ പ്രധാനമന്ത്രി Julia Gillard ശ്രമിച്ചു. അസാഞ്ജ് കുറ്റമൊന്നും ചെയ്തിട്ടില്ല എന്നും അവര്‍ക്ക് അദ്ദേഹത്തിന്റെ പൌരത്വം നീക്കം ചെയ്യാനവകാശമില്ലെന്നും അവരെ ധരിപ്പിച്ചതിന് ശേഷമാണ് അവര്‍ അടങ്ങിയത്.

Julia Gillard, അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഏറ്റവും sycophantic ആയ പ്രസംഗം നടത്തിയ വ്യക്തിയാണെന്ന് Honest History പറയുന്നു. ആസ്ട്രേലിയ അമേരിക്കയുടെ “മഹത്തായ പങ്കാളി” ആണെന്ന് അവര്‍ പറഞ്ഞു. പത്രപ്രവര്‍ത്തനം എന്ന കുറ്റം ചെയ്ത ഒരു ആസ്ട്രേലിയക്കാരനെ വേട്ടയാടാനായി ഈ മഹത്തായ പങ്കാളി അമേരിക്കയുമായി ഗൂഢാലോചന നടത്തി. സംരക്ഷണത്തിനും ശരിയായ സഹായത്തിനുമുള്ള അയാളുടെ അവകാശം നിഷേധിച്ചു

അസാഞ്ജിന്റെ വക്കീല്‍ ആയ Gareth Peirce ഉം ഞാനും ലണ്ടനിലുള്ള ആസ്ട്രേലിയയുടെ രണ്ട് കൌ​ണ്‍സിലാര്‍ ഉദ്യോഗസ്ഥരെ കണ്ടു. ഈ കേസിനെക്കുറിച്ച് അവര്‍ക്കുള്ള മൊത്തം വിവരവും “പത്രത്തില്‍ വായിച്ചറിഞ്ഞത്” ആണെന്നത് കേട്ട് ഞങ്ങള്‍ ഞെട്ടി.

ഇക്വഡോര്‍ രാഷ്ട്രീയ അഭയം കൊടുക്കാനുള്ള പ്രധാന കാരണം ആസ്ട്രേലിയയുടെ ഈ ഉപേക്ഷിക്കല്‍ ആണ്. ഒരു ആസ്ട്രേലിയക്കാരന്‍ എന്ന നിലക്ക് എനിക്ക് ഇത് വളരേറെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.

അടുത്ത കാലത്ത് അസാഞ്ജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോഴത്തെ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി Scott Morrison പറഞ്ഞു, “അയാള്‍ പാട്ട് കേള്‍ക്കട്ടെ.”
സത്യത്തെക്കുറിച്ചോ അവകാശങ്ങളെക്കുറിച്ചോ തത്വങ്ങളെക്കുറിച്ചോ, നിയമങ്ങളെ കുറിച്ചോ ഒരു ബഹുമാനവുമില്ലാതെ ഇത്തരത്തിലുള്ള ഗുണ്ടായിസം കാരണം ആസ്ട്രേലിയയിലെ മിക്ക മര്‍ഡോക്ക് നിയന്ത്രിത മാധ്യമങ്ങളും ഇപ്പോള്‍ ദുഖിക്കുന്നു. Guardian നും ദുഖിക്കുന്നു. New York Times ദുഖിക്കുന്നു. അവരുടെ വ്യാകുലതകള്‍ക്ക് ഒരു പേരുണ്ട് : “അസാഞ്ജ് പ്രമാണം.”

അസാഞ്ജിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ക്കറിയാം. അദ്ദേഹത്തിന് തടയപ്പെട്ട അടിസ്ഥാന അവകാശങ്ങളും നീതിയും തങ്ങള്‍ക്കും തടയപ്പെടാം. അവര്‍ക്ക് മുന്നറീപ്പ് കൊടുത്തതാണ്. ഞങ്ങളെല്ലാവരും അവര്‍ക്ക് മുന്നറീപ്പ് കൊടുത്തതാണ്.

ഇരുണ്ട, വിചിത്രമായ ബെല്‍മാര്‍ഷ് ജയില്‍ ജൂലിയാനെ കാണുമ്പോഴൊക്കെ അദ്ദേഹത്തിന് വേണ്ടി പ്രതിരോധിക്കുന്ന ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് എനിക്ക് ഓര്‍മ്മ വരും. ഈ കേസില്‍ സാര്‍വ്വലൌകികമായ തത്വങ്ങള്‍ അപകട സ്ഥിതിയിലാണ്. അദ്ദേഹം തന്നെ പറയാറുണ്ട്: “ഇത് എന്നെക്കുറിച്ചല്ല. ഇത് വളരെ വിപുലമായതാണ്.”

ഒരു മനുഷ്യന്‍ അത്ഭുതരമായ ധൈര്യം കാണിക്കുന്നതാണ് ഈ ശ്രദ്ധേയമായ സമരത്തിന്റെ, അതേ അത് ഒരു സമരമാണ്, കേന്ദ്രം. ഞാന്‍ അദ്ദേഹത്തെ വണങ്ങുന്നു.

— സ്രോതസ്സ് johnpilger.com | 24 Nov 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )