ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുന്നത് മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിർദേശിച്ചു. പകരം ജീവനക്കാർ റജിസ്റ്ററിൽ ഒപ്പിടണമെന്നാണ് നിർദേശം. ബയോമെട്രിക് സംവിധാനത്തിന്റെ ഉപയോഗം വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് തടയുകയാണ് ലക്ഷ്യം.
— സ്രോതസ്സ് manoramaonline.com | Mar 06, 2020
കേന്ദ്രീകൃത തിരിച്ചറിയല്‍ പരിപാടി തകരാനുള്ള പുതിയ കാര്യം. ഇത് പ്രതീക്ഷിക്കാത്ത ഒരു പ്രശ്നമാണ്. പക്ഷേ റേഷന്‍ കടകളുടെ കാര്യം പറയുന്നില്ലല്ലോ.
കോവിഡ് രാജ്യം മുഴുവന്‍ ബാധിച്ചത് കൊണ്ട് ഒരു തീരുമാനം എടുക്കാനായി. പക്ഷേ പ്രാദേശികമായി നെറ്റ്‌വര്‍ക്ക് ഇല്ലാത്തതും, ഉപകരണം പ്രവര്‍ത്തിക്കാത്തതും തുടങ്ങി അനേകായിരം കാര്യങ്ങള്‍ തിരിച്ചറിയല്‍ നടക്കാതെ പോകാം. അപ്പോള്‍ ശരിക്കും ഒരു പൌരന്റെ ജീവന്‍ തന്നെ പന്താടുന്ന അവസ്ഥയിലേക്കാകും എത്തിച്ചേരുന്നത്.
ആധാര്‍ പരിപാടി നിരോധിക്കുക. ആധാര്‍ ഒരു തട്ടിപ്പാണ്.
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.