കൊറോണവൈറസ് പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ അമേരിക്കയില്‍ തോക്ക് വില്‍പ്പന വര്‍ദ്ധിച്ചു

അമേരിക്കയിലെ തോക്കിന്റേയും വെടിയുണ്ടയുടേയും വില്‍പ്പന വളരെ വലുതായിരിക്കുകയാണ് എന്ന് തോക്ക് വില്‍പ്പനക്കാര്‍ അറിയിക്കുന്നു. രാജ്യത്ത് കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടയിലാണ് ഇത് സംഭവിക്കുന്നത്. കാലിഫോര്‍ണിയയിലും, ഒക്ലാഹോമയിലും മറ്റിടങ്ങളിലും ആളുകള്‍ തോക്ക് വില്‍ക്കുന്ന കടകളുടെ മുമ്പില്‍ വലിയ വരിയായി നിന്നാണ് തോക്ക് വാങ്ങുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി വെടിയുണ്ടകളുടെ അഭൂതപൂര്‍വ്വമായ വില്‍പ്പനയാണ് കണ്ടത് എന്ന് പടക്കോപ്പുകളുടെ വെബ് സൈറ്റായ Ammo.com പറയുന്നു. അവരുടെ വില്‍പ്പന 77% വര്‍ദ്ധിച്ചു. വരുമാനം 309% വര്‍ദ്ധിച്ചു. കൊറോണവൈറസിനെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിച്ചതിന് ശേഷമാണ് ഇതുണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചയില്‍ ഡെലവയറില്‍ വില്‍പ്പന 4,529% വര്‍ദ്ധിച്ചെന്ന് ആ സൈറ്റ് പറയുന്നു.

— സ്രോതസ്സ് edition.cnn.com | Mar 19, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ