ഞങ്ങളെന്തുകൊണ്ട് വീണ്ടും സമരം ചെയ്യുന്നു

ഒരു വര്‍ഷത്തിലധികമായി, കുട്ടികളും ചെറുപ്പക്കാരും ലോകം മൊത്തം കാലാവസ്ഥക്ക് വേണ്ടി സമരം ചെയ്യുകയാണ്. എല്ലാ പ്രതീക്ഷകളേയും എതിര്‍ത്തുകൊണ്ട് ദശലക്ഷക്കണക്കിനാളുകള്‍ അവരുടെ ശബ്ദത്തേയും ശരീരത്തേയും ഉയര്‍ത്തിക്കൊണ്ട് ആ ലക്ഷ്യത്തിന് വേണ്ടി ഞങ്ങളൊരു പ്രസ്ഥാനം തുടങ്ങി. ഞങ്ങളുടെ സ്വപ്നങ്ങളിലുണ്ടായതുകൊണ്ടല്ല ഞങ്ങള്‍ സമരം ചെയ്യുന്നത്. ആരും ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാത്തതിനാലായിരുന്നു അത്. ധാരാളം മുതിര്‍ന്നവരില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയ പിന്‍തുണക്ക് അതീതമായി — ലോകത്തെ അതിശക്തരായ ചില നേതാക്കളില്‍ നിന്നും — ഇനിയും പിന്‍തുണ കിട്ടാതിരിക്കുന്നു.

സമരം ചെയ്യുക എന്നത് ഞങ്ങള്‍ ആസ്വദിക്കുന്ന തെരഞ്ഞെടുക്കലല്ല. വേറൊരു വഴിയും ഇല്ലാത്തതിനാലാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ഒരു നിര കാലാവസ്ഥാ സമ്മേളനങ്ങള്‍ നാം കാണുന്നു. എണ്ണമറ്റ കൂടിയാലോചനകള്‍ ഒരുപാട് ആവേശഭ്രാന്തമായതും എന്നാല്‍ ശൂന്യവുമായ പ്രതിബദ്ധതയാണ് ലോക സര്‍ക്കാരുകളില്‍ നിന്നുണ്ടയത്. അതേ സര്‍ക്കാരുകള്‍ ഫോസിലിന്ധന കമ്പനികള്‍ക്ക് കൂടുതല്‍ എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്തെടുക്കാനും നമ്മുടെ ഭാവിയെ കത്തിച്ച് അതില്‍ നിന്ന് ലാഭം നേടാനും അനുവദിക്കുകയും ചെയ്യുന്നു.

രാഷ്ട്രീയക്കാര്‍ക്കും ഫോസിലിന്ധന കമ്പനികള്‍ക്കും കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ദശാബ്ദങ്ങളായി അറിയാം. എന്നിട്ടും നമ്മുടെ ഭൂമിയുടെ വിഭവങ്ങള്‍ തുടര്‍ന്നും ചൂഷണം ചെയ്യുന്നതിനും
വേഗത്തില്‍ പണമുണ്ടാക്കണണെമെന്ന അന്വേഷണത്തില്‍ ജൈവവ്യവസ്ഥ നശിപ്പിക്കുന്നതിനും ലാഭമുണ്ടാക്കുന്നവരെ രാഷ്ട്രീയക്കാര്‍ അനുവദിച്ചു. അത് ഞങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിരിക്കുകയാണ്.

അതിന് ഞങ്ങളുടെ വാക്ക് വിശ്വസിക്കേണ്ട: ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. നമുക്ക് ആഗോള താപനിലാ വര്‍ദ്ധനവ് വ്യവസായവല്‍ക്കരണത്തിന് മുമ്പുള്ളതിന് മുകളില്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിര്‍ത്താന്‍ ഒരിക്കലും കഴിയില്ല എന്ന മുന്നറീപ്പ് ആണ് അവര്‍ നല്‍കുന്നത്. കാലാവസ്ഥ മാറ്റം തുടങ്ങി വെക്കുന്ന ഏറ്റവും വിനാശകരമായ ഫലത്തിന് മുകളിലാണ് ഈ പരിധി.

അതിലും മോശമായി അടുത്ത കാലത്തെ ഗവേഷണം കാണിക്കുന്നത് 1.5°C എന്ന പരിധിക്കകത്ത് നില്‍ക്കുന്നതിനേക്കാള്‍ 2030 ല്‍ നാം 120% അധികം ഫോസില്‍ ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഗതിയിലാണെന്നാണ്. നമ്മുടെ അന്തരീക്ഷത്തിലെ കാലാവസ്ഥ-ചൂടാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രീകരണം ഏറ്റവും ഉയര്‍ന്ന അളവിലെത്തിയിരിക്കുന്നു. അത് താഴുന്നതിന്റെ ഒരു സൂചനയുമില്ല. രാജ്യങ്ങള്‍ അവരുടെ ഇപ്പോഴത്തെ ഉദ്‍വമന ചെറുതാക്കല്‍ പ്രതിജ്ഞകള്‍ നിറവേറ്റിയാലും നാം പോകുന്നത് 3.2°C താപനിലാ വര്‍ദ്ധനവിലേക്കാണ്.

ഞങ്ങളെ പോലുള്ള കുട്ടികള്‍ ആണ് നമ്മുടെ നേതാക്കന്‍മാരുടെ പരാജയങ്ങളുടെ ആഘാതം സഹിക്കേണ്ടി വരിക. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുള്ള മലിനീകരണം കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ഭീഷണിയാണ് എന്ന് ഗവേഷണം കാണിക്കുന്നു. വിഷ പുകമഞ്ഞ് കാരണം ഈ മാസം അഞ്ച് ലക്ഷം മുഖംമൂടികള്‍ ഇന്‍ഡ്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലെ സ്കൂളുകളില്‍ വിതരണം ചെയ്തു. ഞങ്ങളുടെ ജീവനെ ശ്വാസം മുട്ടിക്കുകയാണ് ഫോസിലിന്ധന കമ്പനികള്‍.

പ്രവര്‍ത്തി ചെയ്യണമെന്ന് ശാസ്ത്രം കരഞ്ഞ് പറയുകയാണ്. എന്നിട്ടും നമ്മുടെ നേതാക്കള്‍ അതിനെ അവഗണിക്കാന്‍ തയ്യാറാകുന്നു. അതുകൊണ്ട് നാം സമരം തുടര്‍ന്നും ചെയ്യുന്നു.

ഒരു വര്‍ഷത്തെ സമരത്തിന് ശേഷം നമ്മുടെ ശബ്ദം കേള്‍ക്കപ്പെടുന്നു. അധികാരത്തിന്റെ നടപ്പാതകളില്‍ സംസാരിക്കാന്‍ നമ്മളെ ക്ഷണിക്കാറുണ്ട്. ഐക്യ രാഷ്ട്ര സഭയില്‍ ലോകത്തെ നേതാക്കള്‍ നിറഞ്ഞ ഒരു ഹാളിനെ ഞങ്ങള്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. ഡാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രിമാരേയും പ്രസിഡന്റുമാരേയും എന്തിന് പോപ്പിനെ പോലും ഞങ്ങള്‍ കൂട്ടിമുട്ടി. പാനലുകളില്‍ പങ്കെടുക്കാനായും മാധ്യമപ്രവര്‍ത്തകരുമായും സിനിമക്കാരുമായും സംസാരിക്കാനുമായി നൂറുകണക്കിന് മണിക്കൂര്‍ നാം ചിലവാക്കി. ഞങ്ങളുടെ പ്രവര്‍ത്തനത്തിന് അവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യപ്പെട്ടു.

കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള വിശാലമായ സംസാരങ്ങളെ നീക്കാന്‍ നമ്മുടെ ശ്രമം സഹായിച്ചു. നാം നേരിടുന്ന പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പിറുപിറുക്കലോ ശേഷമുള്ള ചിന്തയായിട്ടല്ല. പകരം പൊതുവായാണ് അതും അടിയന്തിരാവസ്ഥയുടെ ബോധത്തിലും. വീക്ഷണങ്ങളിലെ മാറ്റത്തെ ഉറപ്പിക്കുന്നതാണ് അഭിപ്രായവോട്ടെടുപ്പുകള്‍. എട്ട് രാജ്യങ്ങളില്‍ ഏഴെണ്ണത്തിലും ലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായി കാലാവസ്ഥ തകര്‍ച്ചയെ കണക്കാക്കുന്നു എന്ന് അടുത്ത കാലത്ത് നടന്ന ഒരു സര്‍വ്വേ കാണിക്കുന്നത്. ബോധവര്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതില്‍ സ്കൂള്‍ കുട്ടികള്‍ നേതൃത്വം കൊടുക്കുന്നു എന്ന് മറ്റൊന്ന് ഉറപ്പാക്കുന്നു.

പൊതു അഭിപ്രായം മാറിയതോടെ ലോക നേതാക്കളും അവര്‍ ഞങ്ങളെ കേട്ടൂ എന്ന് പറയുന്നു. കാലാവസ്ഥാ പ്രശ്നം പരിഹരിക്കാനുള്ള അടിയന്തിര പ്രവര്‍ത്തിക്ക് വേണ്ടിയുള്ള ഞങ്ങളുടെ ആവശ്യത്തെ അവര്‍ സമ്മതിക്കുന്നു എന്ന് അവര്‍ പറയുന്നു. എന്നാല്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. UN Framework Convention on Climate Change ന്റെ ഭാഗമായ Conference of the Parties (COP25)ന്റെ 25 ആം സമ്മേളനത്തിന് വേണ്ടി അവര്‍ Madrid ലേക്ക് പോയപ്പോള്‍ അത് കാപട്യമാണെന്ന് ഞങ്ങള്‍ വിളിച്ചു പറഞ്ഞു.

അടുത്ത രണ്ട് വെള്ളിയാഴ്ചകളില്‍ നാം വീണ്ടും തെരുവുകളിലേക്കിറങ്ങുകയാണ്: നവംബര്‍ 29 ന് ലോകം മൊത്തം, Madrid, Santiago ഉം UN കാലാവസ്ഥാ സമ്മേളനത്തിന്റെ ഡിസംബര്‍ 6 ന് കൂടുതലധികം സ്ഥലങ്ങളില്‍. നമ്മുടെ നേതാക്കള്‍ പ്രവര്‍ത്തിചെയ്യണമെന്ന് ലോകം മൊത്തമുള്ള സ്കൂള്‍ കുട്ടികള്‍, ചെറുപ്പക്കാര്‍, പ്രായപൂര്‍ത്തിയായവര്‍ ഒന്നിച്ച് നിന്ന് ആവശ്യപ്പെടുന്നു – ഞങ്ങള്‍ക്ക് അവ വേണ്ടിയിട്ടല്ല. എന്നാല്‍ ശാസ്ത്രം അത് ആവശ്യപ്പെടുന്നതുകൊണ്ടാണ്.

പ്രവര്‍ത്തി ശക്തവും വിശാലവും ആയിരിക്കണം. അത് കൂടാതെ കാലാവസ്ഥാ പ്രശ്നം വെറും പരിസ്ഥിതിയെക്കുറിച്ച് മാത്രമുള്ളതല്ല. അത് നീതിയുടെ, രാഷ്ട്രീയ ഇഛാശക്തിയുടെ ഒരു മനുഷ്യാവകാശ പ്രശ്നമാണ്. കൊളോണിയല്‍, വംശീയ, പുരുഷാധിപത്യ വ്യവസ്ഥകളുടെ അടിച്ചമര്‍ത്തലുകള്‍ അതിനെ സൃഷ്ടിക്കുകയും അതിന് ഇന്ധനം പകരുകയും ചെയ്തു. അവയെ എല്ലാം നമുക്ക് ഇല്ലാതാക്കണം. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

മാഡ്രിഡ് സമ്മേളനം വളരെ പ്രധാന്യമില്ലാത്ത ഒന്നാണെന്ന് ചിലര്‍ പറയുന്നു; വലിയ തീരുമാനം എടുക്കുന്നത് അടുത്ത വര്‍ഷം Glasgow ല്‍ നടക്കുന്ന COP26 ല്‍ ആയിരിക്കും. ഞങ്ങള്‍ വിസമ്മതിക്കുന്നു. ശാസ്ത്രം വ്യക്തമാക്കുന്നതനുസരിച്ച് നമുക്ക് ഒരു ദിവസം പോലും നഷ്ടപ്പെടുത്താനില്ല.

ഞങ്ങള്‍ മുന്നോട്ട് വന്നില്ലെങ്കില്‍ ആരും മുന്നോട്ട് വരില്ല എന്ന കാര്യം ഞങ്ങള്‍ പഠിച്ചു. അതുകൊണ്ട് ഞങ്ങള്‍ സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും മറ്റ് പ്രവര്‍ത്തനങ്ങളുടേയും സ്ഥിരമായ പടഹധ്വനി നടത്തിക്കൊണ്ടിരിക്കും. ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലാകും. കുട്ടികള്‍ക്ക് പോലും മനസിലാകുന്ന ശാസ്ത്രത്തിന് പിന്നില്‍ അണിനിരക്കാനായി നമ്മുടെ നേതാക്കന്‍മാരെ സ്വാധീനിക്കാനായി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യും

ഒന്നിച്ചുള്ള പ്രവര്‍ത്തി വിജയിക്കും. അത് നമ്മള്‍ തെളിയിച്ചതാണ്. എന്നാല്‍ എല്ലാ മാറ്റാന്‍ നമുക്ക് എല്ലാവരേയും ആവശ്യമുണ്ട്. നമ്മളെല്ലാവരും കാലാവസ്ഥാ പ്രതിരോധ പ്രസ്ഥാനത്തില്‍ തീര്‍ച്ചയായും പങ്കുകൊള്ളണം. നാം പരിപാലിക്കുന്നു എന്ന് വെറുതെ പറഞ്ഞാല്‍ പോരാ. അത് നാം കാണിക്കണം.

ഞങ്ങളോടൊപ്പം ചേരൂ. മാഡ്രിഡിലോ നിങ്ങളുടെ നഗരത്തിലോ വരുന്ന കാലാവസ്ഥ സമരങ്ങളില്‍ പങ്കെടുക്കുക. ഇനിയൊരിക്കലും കാലാവസ്ഥാ മാറ്റത്തിലെ നിഷ്ക്രിയത്വത്തെ നിങ്ങള്‍ സഹിക്കുകയില്ല എന്ന് നിങ്ങളുടെ സമുദായത്തേയും, ഫോസിലിന്ധന വ്യവസായത്തേയും, നിങ്ങളുടെ രാഷ്ട്രീയ നേതാക്കളേയും കാണിക്കൂ. സംഖ്യകള്‍ നമ്മുടെയൊപ്പം ആയതിനാല്‍ നമുക്ക് സാദ്ധ്യതയുണ്ട്.

മഡ്രിഡിലേക്ക് പോകുന്ന നേതാക്കളോട്, ഞങ്ങളുടെ സന്ദേശം ലളിതമാണ്: ഭാവി തലമുറകളുടെയെല്ലാം കണ്ണുകള്‍ നിങ്ങളിലാണ്. അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.

— സ്രോതസ്സ് project-syndicate.org | Greta Thunberg, Luisa Neubauer, Angela Valenzuela | Nov 29, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )