കര്‍ണാടകയിലെ Bidar ലുള്ള Shaheen School ലെ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയും 11-വയസുകാരന്റെ ഒറ്റപ്പെട്ട അമ്മയും ഫെബ്രുവരി 14 ന് ജാമ്യത്തിന് വേണ്ടിയുള്ള വാദത്തിനായി കാത്തിരിക്കുന്നു. CAA-NPR-NRC യെ വിമര്‍ശിക്കുന്ന ഒരു നാടകം കുട്ടികള്‍ സ്കൂളില്‍ കളിച്ചതിന് രാജ്യദ്രോഹക്കുറ്റം ആരോപിതരായവരാണ് ഇവര്‍.
സംഭവത്തിന് ശേഷം സ്കൂളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. Akhil Bharatiya Vidyarthi Parishad (ABVP)യുടെ അംഗമായ Nilesh Rakshala ആണ് കേസ് കൊടുത്തത്. നാടകം പ്രധാന മന്ത്രി മോഡിയെ അപമാനിക്കുന്നതാണെന്ന് അയാള്‍ പറയുന്നു. അദ്ധ്യാപികയായ Fareeda Begum നേയും ഒരു വിദ്യാര്‍ത്ഥിയുടെ ഒറ്റപ്പെട്ട അമ്മയായ Nazbunissa നേയും ജനുവരി 30 ന് അറസ്റ്റ് ചെയ്തിരുന്നു.
രാജ്യദ്രോഹത്തിന് പുറമേ FIR ല്‍ Sections 504(സമാധാനം തകര്‍ക്കാനായി ബോധപൂര്‍വ്വം അപമാനിക്കുക), 505 (2) (വര്‍ഗ്ഗങ്ങള്‍ തമ്മില്‍ ശത്രുതയും വെറുപ്പും സൃഷ്ടിക്കുക), 153A (മത, വംശ, സ്ഥല, ഭവന, ഭാഷ അടിസ്ഥാനമായ സംഘങ്ങള്‍ തമ്മില്‍ ശത്രുത പ്രോത്സാഹിപ്പിക്കുക), 34 (പൊതു ഉദ്ദേശത്തോടെ സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കുക) എന്നിവയും ചേര്‍ത്തിട്ടുണ്ട്.
1860 ലെ ഇന്‍ഡ്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 124A പ്രകാരം രാജ്യദ്രോഹം കുറ്റകൃത്യമാണ്. സര്‍ക്കാരിനെതിരെ “വെറുപ്പ് കൊണ്ടുവരികയോ അതിന് ശ്രമിക്കികയോ ചെയ്യുന്നത്”, “വിരോധം വര്‍ദ്ധിപ്പിക്കുന്നത്” ഇന്‍ഡ്യയിലെ നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. “എല്ലാ തരത്തിലേയും ശത്രുതാ മനോഭാവവും നെറികേടും വിരോധവും ഉള്‍പ്പെടും”
പൌരത്വ നിയമത്തിനെതിരെ Shaheen Urdu Medium School ലെ കുട്ടികള്‍ നടത്തിയ നാടകം രാജ്യദ്രോഹമല്ലെന്ന് ബിദാര്‍ ജില്ലാ കോടതി വ്യാഴാഴ്ച വിധിച്ചു. സ്കൂള്‍ അംഗങ്ങള്‍ക്ക് ജാമ്യം കൊടുക്കാന്ന സമയത്താണ് Principal District and Sessions Court ഇത്തരം ഒരു നിരീക്ഷണം നടത്തിയത്. രാജ്യദ്രോഹത്തിന്റെ ഒരു തെളിവും ഇല്ലെന്ന് കോടതി പറഞ്ഞു. https://thewire.in/law/bidar-court-caa-play-sedition 07/Mar/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.