കൊറോണവൈറസ് ടെസ്റ്റ് വ്യാപിപ്പിക്കാത്തതിനാല്‍ ഇന്‍ഡ്യ നിര്‍ണ്ണായക സമയം നഷ്ടപ്പെടുത്തി

അത് സമ്പൂര്‍ണ്ണമായതല്ല. എന്നാല്‍ ഇന്‍ഡ്യ മിക്ക കണക്കുകളിലും നല്ല പ്രവര്‍ത്തിയാണ് ചെയ്തത്: വിമാനത്താവള പരിശോധന, ക്വാറന്റീന്‍, പൊതു ബോധമുണ്ടാക്കല്‍, എന്തിന് സമ്പര്‍ക്ക പിന്‍തുടരലുകള്‍. എന്നിട്ടും കൊറോണവൈറസിന്റെ സമൂഹവ്യാപനം നമ്മളിലുണ്ടായോ ഭയക്കുന്നു. ഇന്‍ഡ്യയ്ല്‍ വലിയൊരു പൊട്ടിത്തെറി വ്യാപനമുണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലെത്തും.

അത് സംഭവിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ അത് സംഭവിച്ചാല്‍ പ്രധാനമായും നമുക്ക് വേണ്ടത് ടെസ്റ്റ് സൌകര്യമാണ്. ടെസ്റ്റ് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ എന്തുകൊണ്ടാണ് ഇന്‍ഡ്യ വൈകുന്നത് എന്നത് നമുക്ക് മനസിലാകുന്നില്ല. വിഭവങ്ങളില്ലാത്തതിനാലാണോ, ശേഷിയില്ലാത്തതിനാലാണോ, അതോ കോവിഡ്-19 കേസിന്റെ എണ്ണം കുറച്ച് കാണിക്കാനാണോ? ചിലപ്പോള്‍ ഇതെല്ലാം ആകാം കാരണം.

ICUകളിലെ ശ്വാസകോശ സബന്ധ രോഗമുള്ളവരില്‍ നിന്ന് ക്രമമില്ലാതെ എടുത്ത 500 സാമ്പിളുകളില്‍ രോഗമുള്ള ഒന്നു പോലും കണ്ടെത്താനായില്ല എന്ന് Indian Council for Medical Research (ICMR) പറയുന്നു. ലക്ഷണങ്ങളുള്ള ആളുകളെ ടെസ്റ്റ് ചെയ്യാതിരിക്കാനുള്ള ഒരു ന്യായീകരണമല്ല അത്. കൊറോണവൈറസ് ലക്ഷണങ്ങളുണ്ടെന്ന് കരുതിയ എന്റെ ഒരു സുഹൃത്ത് സര്‍ക്കാരിന്റെ സഹായ നമ്പരിലേക്ക് ദിവസം മുഴുവനും വിളിച്ചു. അവസാനം ബന്ധം കിട്ടിയപ്പോള്‍ അയാളോട് അവര്‍ പറഞ്ഞത് Ram Manohar Lohia Hospital ല്‍ എത്താനാണ്. ആ ആശുപത്രി അയാളെ പോലെ ഡസന്‍ കണക്കിന് ആളുകളെ ടെസ്റ്റ് ചെയ്യുന്നത് വിസമ്മതിച്ചു. കാരണം അവര്‍ക്ക് യാത്രാ ചരിത്രമോ ഈ രോഗം ബാധിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് യാത്രാ ചരിത്രമുള്ള തൊട്ടടുത്ത സമ്പര്‍ക്കമോ ഇല്ലായിരുന്നു.

ഇവരില്‍ ആര്‍ക്കെങ്കിലും കൊറോണവൈറസ് ഉണ്ടായിരുന്നെങ്കിലോ? അവനോ അവളോ അത് വ്യാപിപ്പിക്കും. അവര്‍ അവശ്യമായ മുന്‍കരുതലുകള്‍ എടുക്കില്ല. കാരണം സര്‍ക്കാര്‍ പോലും അത് കണ്ടെത്തണമെന്ന് കരുതാത്തതാണ്.

അടക്കി നിര്‍ത്തുന്നതില്‍ വ്യാപക ടെസ്റ്റിങ് എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നു

ഇപ്പോള്‍ വന്‍തോതില്‍ രോഗം വ്യാപിച്ച കേസുകളുള്ള എല്ലാ രാജ്യങ്ങളും ചെയ്ത ഒരു തരത്തിലെ തെറ്റാണിത്. ഇറാനുമായി അതിര്‍ത്തിയുണ്ടായിട്ടും തുര്‍ക്കിയില്‍ ഇതുവരെ രണ്ട് മരണങ്ങളേ കൊറോണവൈറസുമായി ബന്ധപ്പെട്ടിട്ടുണ്ടായുള്ളു അതിന് കാരണം അവര്‍ വിപുലമായി ടെസ്റ്റുകള്‍ നടത്തുന്നതുകൊണ്ടാണ്. അമേരിക്കയില്‍ വന്‍തോതില്‍ രോഗം വ്യാപിച്ചതിന് കാരണം അവര്‍ ടെസ്റ്റിങ്ങിനെ ഗൌരവകരമായി എടുത്തതിനാലാണ്. (ജിജ്ഞാസപരമായി, ഇന്‍ഡ്യ ടര്‍ക്കിയില്‍ നിന്നുള്ള യാത്രക്കാരെ തടയുന്നു. പക്ഷേ അമേരിക്കയില്‍ നിന്നുള്ള യാത്രക്കാരെ തടയുന്നുമില്ല.)

കൊറോണവൈറസിന്റെ വ്യാപനത്തെ ഒതുക്കിനിര്‍ത്താനോ ശമിപ്പിക്കാനോ വൈകിപ്പിക്കാനോ കഴിഞ്ഞ രാജ്യങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അങ്ങനെ ചെയ്യാനായത് അവര്‍ ടെസ്റ്റിങ് വ്യാപിപ്പിച്ചതിനാലണ്. അതില്‍ തെക്കന്‍ കൊറിയ, തായ്‌വാന്‍, സിംഗപ്പൂര്‍, ജപ്പാന്‍, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. തീര്‍ച്ചയായും ടെസ്റ്റ് പോസിറ്റീവ് ആയ ആളുകളെ കൈകാര്യം ചെയ്യാനായി ക്വാറന്റീനും, ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതും ഉള്‍പ്പടെയുള്ള സംവിധാനങ്ങളെല്ലാം അവര്‍ തയ്യാറാക്കി.

തുടക്കത്തിലും വ്യാപകമായും ടെസ്റ്റ് ചെയ്യുന്നതിന് വലിയ വ്യത്യാസം ഉണ്ടാക്കാനാകും. മിക്ക കേസിലും കൊറോണവൈറസ് രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല. വൈറസ് നിങ്ങളുടെ ശരീരത്തില്‍ കയറിയിട്ടുണ്ടാവും. എന്നാല്‍ നിങ്ങള്‍ ഒരു ലക്ഷണവും കാണിക്കില്ല. നിങ്ങള്‍ക്ക് വൈറസ് ഉണ്ടെന്ന് അറിയാതെ നിങ്ങള്‍ അത് പടര്‍ത്തിക്കൊണ്ടിരിക്കും. പ്രായമായവര്‍ വളരെ രോഗമുള്ളവര്‍ പോലുള്ളലകെ ദുര്‍ബലരാക്കും.

ധാരാളം ചെറുപ്പക്കാരായ ആളുകള്‍ക്കും കൊറോണവൈറസ് പിടിക്കുന്നു എന്നും അവര്‍ക്ക് കുറവ് ലക്ഷണങ്ങളോ ലക്ഷണങ്ങളേയില്ലാതിരിക്കുകയോ ഉണ്ടാവുന്നുള്ളു എന്നും തെക്കന്‍ കൊറിയ വന്‍തോതില്‍ ടെസ്റ്റ് ചെയ്തത് തെളിയിക്കുന്നു. അത്തരക്കാരെ കണ്ടെത്തി ഒറ്റപ്പെടുത്തുന്നത് വഴി തെക്കന്‍ കൊറിയ പോലുള്ള രാജ്യങ്ങള്‍ക്ക് വൈറസിന്റെ വ്യാപനം തടയാനും മരണ സംഖ്യ കുറക്കാനും കഴിഞ്ഞു.

ടെസ്റ്റിങ്ങിന്റെ പ്രാധാന്യം മുതല്‍ രോഗലക്ഷണമില്ലാത്ത രോഗികളെ ഒറ്റപ്പെടുത്തുന്നത് വരെ ഇറ്റലിയെ ഒരു വലിയ പരീക്ഷണത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. 3,300 ആളുകളുള്ള ചെറു നഗരമായ Vo യില്‍ രണ്ട് പ്രാവശ്യം എല്ലാ ആളുകളിലും ടെസ്റ്റ് നടത്തി. വൈറസ് ബാധയുള്ളവരെ ഒറ്റപ്പെടുത്തി. അങ്ങനെ ചെയ്തത് വഴി വ്യപനം നിര്‍ത്താനായി. പുതിയ രോഗികളുടെ എണ്ണം പൂജ്യമായി മാറി.

ലക്ഷണമുള്ളവരെ പോലും ടെസ്റ്റ് ചെയ്യാന്‍ ഇന്‍ഡ്യ വിസമ്മതിക്കുകയാണ്. തെക്കന്‍ കൊറിയ രോഗമില്ലാത്തവരില്‍ പോലും ടെസ്റ്റ് നടത്തുന്നു.

വാക്സിന്‍ ഇല്ലാത്തതിനാല്‍ വ്യാപകമായ ടെസ്റ്റിങ്ങാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. നമുക്ക് വ്യാപകമായി ടെസ്റ്റ് ചെയ്യാം. അത് മനുഷ്യവംശവും വൈറസും തമ്മിലുള്ള ഒരു മല്‍സരമാണ്. മനുഷ്യര്‍ വളരെ പിറകിലാണ്. നമുക്ക് ടെസ്റ്റിങ്ങിലൂടെയേ പിടിച്ചുനില്‍ക്കാനാകൂ. വെള്ളി വെടിയുണ്ട എന്നത് വാക്സിനേഷനാണ്. അതിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലമെടുക്കും.

ഡാറ്റയില്ല, സാരമില്ല ഒരു പ്രശ്നവും ഇല്ല

ഇന്‍ഡ്യയില്‍ എന്തുകൊണ്ടാണ് കൂടുതല്‍ ടെസ്റ്റുകള്‍ നടത്താത്തത്? ശേഷിയില്ലാത്തതിനാലല്ല എന്ന് കാണാം. Associated Press പറയുന്നതനുസരിച്ച് ഇന്‍ഡ്യക്ക് പ്രതിദിനം 8,000 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യാനുള്ള ശേഷിയുണ്ട്. എന്നിട്ടും മാര്‍ച് 18 വരെ ഇന്‍ഡ്യ 90 ടെസ്റ്റേ ദിവസവും ചെയ്യുന്നുള്ളു. ഇതിനകം മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമെന്ന് നിലക്ക് ഇത് വളരെ വിചിത്രമായ കാര്യമാണ്.

കൊറോണവൈറസ് സാമൂഹ്യമായി വ്യാപിക്കുന്ന സ്ഥിതിയിലെത്തില്ല എന്ന മോഡി സര്‍ക്കാരിന്റെ വിശ്വാസത്താലാകും ഈ lethargy. എന്നാല്‍ വ്യക്തമായി അത് ആ സ്ഥിതിയിലെത്തും. ആഭ്യന്തരവകുപ്പ് നിര്‍ദ്ദയമായ പൌരത്വ നിയമം നടപ്പാക്കാനായി തിരിക്കിലാണ്. ഓരോ കൊറോണവൈറസ് മരണങ്ങള്‍ക്കും നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും എന്ന വാഗ്ദാനത്തില്‍ നിന്ന് തിരിച്ച് പോയി. വലിയ വ്യാപനത്തെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ഇത്. അപ്പോള്‍ എന്തുകൊണ്ട് വ്യാപകമായി ടെസ്റ്റ് ചെയ്യാന്‍ മടികാണിക്കുന്നു?

പത്ത് ലക്ഷം ടെസ്റ്റ് കിറ്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് വാങ്ങാന്‍ മോഡി സര്‍ക്കാര്‍ ഉത്തരവ് കൊടുത്തു. ICMR പതിയെ ടെസ്റ്റിങ് വിപുലമാക്കുന്നുണ്ട്. ഈ ആഴ്ചയാണ് ഈ നടപടികളെടുത്തത്. കുറഞ്ഞത്, സാംക്രമിക രോഗം ലോകം മൊത്തം പകരുന്നു എന്ന് വ്യക്തമായ ഫെബ്രുവരിയില്‍ തന്നെ എടുക്കേണ്ട നടപടികളായിരുന്നു അവ. കുറഞ്ഞത് കേരളത്തിലെ ഒന്നോ രണ്ടോ കേസുകളില്‍ ഒതുങ്ങി നില്‍ക്കില്ല എന്ന് വ്യക്തമായ മാര്‍ച്ച് ആദ്യത്തെ ആഴ്ചയില്‍ എങ്കിലും ചെയ്യേണമായിരുന്നു.

ദുഖകരമായി മോഡി സര്‍ക്കാര്‍ നിര്‍ണ്ണായകമായ സമയം നഷ്ടമാക്കി. കൊറോണവൈറസ് മഹാമാരിയെ ഇന്‍ഡ്യയില്‍ ഒതുക്കിനിര്‍ത്താനോ പരിഹരിക്കാനോ ഇന്‍ഡ്യ നടത്തുന്ന ശ്രമം തെക്കന്‍ കൊറിയ, സിംഗപ്പൂര്‍, തായ്‌വാന്‍, തുര്‍ക്കി പോലുള്ള രാജ്യങ്ങളെ നോക്കിയാകണം.

ടെസ്റ്റിങ്ങില്‍ പിന്നില്‍ പോകുന്നതിന് അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടാകുന്നത്. അമേരിക്കയിലെ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തുന്നു. ഇന്‍ഡ്യയില്‍ മാധ്യമങ്ങള്‍ മോഡി സര്‍ക്കാരിന്റെ കൈവലയത്തിലാണ്. പ്രതിപക്ഷം എന്നൊന്നില്ല.[1]

ചിലപ്പോള്‍ കള്ളം പറയുകയോ ഡാറ്റ മറച്ച് വെക്കുകയോ ചെയ്ത് കൊറോണവൈറസിനെ അതിജീവിക്കാനാകും എന്ന് മോഡി സര്‍ക്കാര്‍ കരുതുന്നുണ്ടാകും. അതിന് ആളുകളെ ടെസ്റ്റ് ചെയ്യാതിരിക്കുന്നതില്‍ അപ്പുറം എന്ത് നല്ല പരിപായാണുള്ളത്? മോഡി സര്‍ക്കാര്‍ കര്‍ഷകരുടെ ആത്മഹത്യ വിവരങ്ങള്‍ മറച്ച് വെക്കുന്നു, ഉപഭോക്തൃ ചിലവാക്കല്‍ ഡാറ്റ മറച്ച് വെക്കുന്നു. വരള്‍ച്ച എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക വരെ ചെയ്യുന്നു, അങ്ങനൊന്ന് സംഭവിക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാനായിട്ട്.

വിസമ്മതം ആണ് പദ്ധതിതന്ത്രം(strategy), നാം അടുത്ത് തന്നെ വലിയൊരു ഞെട്ടല്‍ അനുഭവിക്കും. കൊറോണവൈറസിനെതിരായ യുദ്ധത്തിന്റെ മുന്‍നിരയിലെ ആഗോള നേതാവാകാന്‍ പോകുന്നതിന് മുമ്പ് നരേന്ദ്ര മോഡി കുറച്ച് ആഴ്ചകള്‍ വൈകാന്‍ ആഗ്രഹിക്കുന്നുണ്ടാവും.

— സ്രോതസ്സ് theprint.in | Shivam Vij | 19 Mar, 2020

1. അമേരിക്കയിലെ മാധ്യമങ്ങളെങ്ങനെ പ്രവര്‍ത്തിച്ചു എന്ന് കാണുക. ഇവര്‍ കരുതുന്നത് അമേരിക്കയിലെ മൊത്തം മാധ്യമങ്ങളും ട്രമ്പിനെ അലക്കുകയാണെന്നാണ്. എന്നാല്‍ ഈ സൈറ്റിന്റെ സ്ഥിരം വായനക്കാരായ താങ്കള്‍ക്ക് അതിലെ പൊള്ളത്തരം വ്യക്തമാകും. അമേരിക്കയിലെ സ്ഥിതി ഇത്രയും വഷളാക്കിയത് മാധ്യമങ്ങളാണ്. സര്‍ക്കാരുമായി അവര്‍ ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബദല്‍ മാധ്യമങ്ങള്‍ വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ട്. ഇവിടുത്തെ പോലെ അവരുടെ വ്യാപ്തി വളരെ കുറവാണ്. അത് കണ്ട് നാം തുള്ളേണ്ട.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )