ആധാര്‍ പ്രേതങ്ങള്‍? 7 സംസ്ഥാനങ്ങളില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍

7 സംസ്ഥാനങ്ങളില്‍ അവിടുത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാര്‍ ഉണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഇന്‍ഡ്യ സര്‍ക്കാര്‍ പറഞ്ഞു. ഇത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മാത്രമല്ല ആധാറിന്റെ പേരില്‍ Unique Identification Authority of India (UIDAI) നടത്തിയ മൊത്തം ഡാറ്റാ ശേഖരണത്തിലെ ഗൌരവകരമായ പ്രശ്നങ്ങളെ എടുത്തുകാണിക്കുന്നതുമാണ്. മരണത്തേയും പരിഗണിച്ച ശേഷവും ആധാറുള്ളവരുടെ മൊത്തം എണ്ണം രാജ്യത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആണെന്ന് വന്നാല്‍ എന്ത് ചെയ്യും?

രാജ്യ സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഇലക്ട്രോണിക്സും വിവരസാങ്കേതികവിദ്യയുടേയും മന്ത്രിയായ Sanjay Dhotre പറഞ്ഞു, “ഡിസംബര്‍ 31, 2019 വരെയുള്ള കണക്ക് പ്രകാരം 7 സംസ്ഥാനങ്ങളില്‍ projected ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാറുള്ളവരുണ്ട്. ആധാറുള്ളവരുടെ കണക്കാക്കിയ മരണങ്ങളുടെ ആധാര്‍ പൂരിതാവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലെല്ലാം ജനസംഖ്യ, ജനങ്ങളുടെ കുടിയേറ്റം എന്നിവയുടെ projection ലെ തെറ്റുകളും ഉണ്ടാകും.”

ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാറുള്ള സംസ്ഥാനങ്ങളുടെ പേരുകള്‍ പുറത്ത് പറയാന്‍ മന്ത്രി വിസമ്മതിച്ചു. [മിക്കവാറും ബിജെപി സംസ്ഥാനങ്ങളാകും.]

ജോസ് കെ മാണി ആണ് ചോദ്യം ചോദിച്ചത്. വേണ്ട രേഖകള്‍ കാണിച്ചാല്‍ മരിച്ചുപോയവരുടെ ആധാര്‍ flag ചെയ്യാനുള്ള എന്തെങ്കിലും പദ്ധതികളുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

മരിച്ചവരുടെ ആധാര്‍ flat ചെയ്യാനായി പദ്ധതിയില്ല എന്നും Dhotre മറുപടി പറഞ്ഞു.

സങ്കീര്‍ണ്ണ സംവിധാനങ്ങളുടെ ഭരണത്തിന്റെ വിദഗ്ദ്ധനായ Dr Anupam Saraph ആവര്‍ത്തിച്ച് ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും, ആധാര്‍ ഡാറ്റബേസിലെ ബയോമെട്രിക്കിന്റേയോ ഡമോഗ്രാഫിക് ഡാറ്റയുടേയോ ഏത് സംയോഗത്തിനും ഒരു ആധാര്‍ നമ്പര്‍ കൊടുക്കുന്നത് തടയാനായി ഒരു ശ്രമവും നടന്നില്ല. ഡാറ്റാബേസ് ശുദ്ധമാക്കാനുള്ള പ്രക്രിയ നടത്തുന്നില്ല, അതുപോലെ ആധാര്‍ ഡാറ്റാബേസിന്റെ പരിശോധനയോ ഓഡിറ്റോ നടത്തിയിട്ടുമില്ല എന്ന് അദ്ദേഹം പറ‍ഞ്ഞു.

“വ്യക്തിത്വ തെളിവും വിലാസ തെളിവും അടിസ്ഥാനപ്പെടുത്തിയാണ് മിക്കവാറും എല്ലാ ആധാര്‍ നമ്പരുകളും കൊടുത്തിരിക്കുന്നതെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഉപയോഗിച്ച പ്രാധമിക ഐഡിയെ കുറിച്ച് UIDAIക്ക് ഒരു വിവരവും ഇല്ല. അതുകൊണ്ട് ആര്‍ക്കെങ്കിലു ഉപയോഗിക്കുന്ന ആധാര്‍ നമ്പറിന്റെ അദ്വിതീയ പരിശോധിക്കുക അസാദ്ധ്യമാണ്,” അദ്ദേഹം ഒരു ലേഖനത്തില്‍ എഴുതുന്നു.

അതില്‍ കൂടുതലായി, UIDAIയുടെ CEOയുടെ അഭിപ്രായത്തില്‍ 48% ആധാര്‍ നമ്പരുകളും ഐറിസ് സ്കാനോ വിരലടയാളമോ എടുക്കാത്തതാണ്. പ്രേതങ്ങളുടേയും ഇരട്ടിപ്പുകളുടേയും ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസാണ് ആധാര്‍ എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. ഈ പ്രേതങ്ങളുടേയും ഇരട്ടിപ്പുകളുടേയും ഉപയോഗം ബിനാമി വ്യക്തിത്വങ്ങളും, കള്ള വ്യക്തിത്വങ്ങളും ഇടപാടുകളും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു എന്ന് Anupam Saraph പറയുന്നു.

സങ്കീര്‍ണ്ണ സംവിധാനങ്ങളുടെ ഭരണത്തിന്റെ വിദഗ്ദ്ധനാണ് Saraph. വന്‍തോതില്‍ ഇരട്ടിപ്പും പ്രേതങ്ങളും ഉണ്ടെന്നും അവ ആധാര്‍ ഡാറ്റാബേസിലേക്ക് കയറ്റിയിട്ടുണ്ടെന്നും അറിഞ്ഞിരിന്നിട്ടും UIDAI ആധാര്‍ ഡാറ്റയും ഡാറ്റാബേസ് ഉണ്ടാക്കുന്ന പ്രക്രിയയും പരിശോധിത്താനോ ഓഡിറ്റ് ചെയ്യാനോ തയ്യാറാവുന്നില്ല Saraph കൂട്ടിച്ചേര്‍ത്തു.

— സ്രോതസ്സ് moneylife.in | 07 Feb 2020

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )