9 വര്‍ഷം മുമ്പ് തുടങ്ങിയ സംഘര്‍ഷത്തിന് ശേഷം ഏകദേശം 48 ലക്ഷം കുട്ടികള്‍ സിറിയയില്‍ ജനിച്ചു. അത് കൂടാതെ 10 ലക്ഷം കുട്ടികള്‍ സമീപ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി ജനിച്ചു. അവര്‍ തുടര്‍ന്നും നിഷ്ഠൂരമായ യുദ്ധത്തിന്റെ അതീവനാശകാരിയായ പ്രത്യാഘാതങ്ങള്‍ സഹിക്കുന്നു എന്ന് UNICEF പറഞ്ഞു. സംഘര്‍ഷം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതോടെ ആവരുടെ ജീവിതത്തിലെ രണ്ടാം ദശകം യുദ്ധം, അക്രമം, മരണം, സ്ഥാനമാറ്റം ഒക്കെയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പരിശോധിക്കപ്പെട്ട ഒരു വിവരം അനുസരിച്ച് 2014 ല്‍ ഔദ്യോഗികമായ കണക്കെടുപ്പ് തുടങ്ങിയതിന് ശേഷം 2019 വരെ 5,427 കുട്ടികള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. രേഖപ്പെടുത്തല്‍ തുടങ്ങിയതിന് ശേഷം മണിക്കൂറില്‍ 10 കുട്ടികള്‍ എന്ന തോതിലാണ് അവര്‍ മരിക്കുന്നത്. സംഘര്‍ഷത്താല്‍ 3,639 കുട്ടികള്‍ക്ക് പരിക്കേറ്റു എന്നും കണ്ടെത്തി. 28 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്.
— സ്രോതസ്സ് unicef.org | 15 Mar 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.