സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു CEO യെ പോലും കുറ്റവിചാരണ നടത്താന്‍ കഴിയാത്തത് ജഡ്ജി വിമര്‍ശിച്ചു

സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ പോലും വിചാരണ ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍, Bank of America യുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിചാരണക്ക് മേല്‍നോട്ടം വഹിച്ച മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ ജഡ്ജി ഒബാമ സര്‍ക്കാരിനെ വിമര്‍ശിച്ചു. സമ്പദ്‌വ്യവസ്ഥക്ക് ദോഷമുണ്ടാകുന്നതിനാല്‍ ബാങ്കുകള്‍ക്കെതിരെ കേസെടുക്കാന്‍ വിഷമമാണ് എന്ന് Attorney General ആയ Eric Holder ന്റെ പ്രസ്ഥാവനയെ കഴിഞ്ഞാഴ്ച നടത്തിയ ഒരു പ്രസംഗത്തില്‍ ജഡ്ജി Jed Rakoff വിമര്‍ശിച്ചു. പണക്കാര്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ തുല്യ നീതി നടപ്പാക്കാനായി പ്രതിജ്ഞയെടുത്ത ഫെഡറല്‍ ജഡ്ജിയെ സംബന്ധിച്ചടത്തോളം ‘ജയിലില്‍ പോകാനാകാത്ത വിധം വലുത്’ എന്ന ഒഴികഴിവ്‌ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. നിയമത്തിന് താഴെ തുല്യത എന്നതിനെ വകുപ്പ് വിസമ്മതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രവര്‍ത്തി. ജഡ്ജി Rakoff അഭിപ്രായപ്പെട്ടു. ഹോള്‍ഡര്‍ പറയുന്നത് സ്ഥാപനങ്ങളുടെ കുറ്റവിചാരണയെക്കുറിച്ചാണ്. എന്നാല്‍ CEO മാരെ കുറ്റവിചാരണ ചെയ്യുന്നതില്‍ “ഈ ഒഴികഴിവ്‌ പൂര്‍ണ്ണമായും അപ്രസക്തമാണ്” എന്ന് ജഡ്ജി Rakoff ചൂണ്ടിക്കാണിക്കുന്നു. ചിലതിന് “നിയമത്തോടോ, നിയന്ത്രണങ്ങളോടോ, പൊതു വിശ്വാസത്തോടോ ബഹുമാനമില്ലാത്തവരാണ്” എന്ന് വലിയ ബാങ്കുകളെ കഴിഞ്ഞ ആഴ്ച New York Federal Reserve പ്രസിഡന്റായ William Dudley വിമര്‍ശിച്ചു.

2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ