കോവിഡ-19 രോഗികളെ ചികില്‍സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമത്തിനും വിവേചനത്തിനും എതിരെ ഏപ്രില്‍ 22 ന് Indian Medical Association വിളക്ക് കത്തിച്ച് ജാഗ്രത പ്രതിഷേധം നടത്തി. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ അടുത്ത ദിവസം കരിദിനം ആചരിക്കുമെന്ന് അവര്‍ മുന്നറീപ്പ് നല്‍കി. ഡോക്റ്റര്‍മാര്‍ക്കെതിരായ ആക്രമണത്തിനെതിരെ ഒരു പ്രത്യേക കേന്ദ്ര നിയമം കൊണ്ടുവരണം എന്ന് IMA ആവശ്യപ്പെടുന്നു. ഡോക്റ്റര്‍മാരെ സംരക്ഷിക്കാനും അവരുടെ അന്തസ് വീണ്ടെടുക്കാനുമുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തണമെന്നും ഡോക്റ്റര്‍മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ദേശീയ സംഘടന ആവശ്യപ്പെട്ടു.
— സ്രോതസ്സ് thewire.in | 21/Apr/2020
നിയമമല്ല വേണ്ടത്. സമൂഹത്തില്‍ വെറുപ്പും വൈകാരികതയും വളര്‍ത്തുന്ന ശക്തികളെ തടയുകയാണ് വേണ്ടത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.