JPMorgan നുമായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി

സാമ്പത്തിക തകര്‍ച്ചയുടെ കേന്ദ്രമായി മാറിയ വിഷലിപ്തമായ ഭവനവായ്പയുടെ അടിസ്ഥാനത്തിലുള്ള ധനകാര്യ ഉരുപ്പടികളുടെ വില്‍പ്പനയുടെ കാര്യത്തില്‍ ബാങ്കിങ് ഭീമനായ JPMorgan Chase മായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി. അതില്‍ കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്‍ക്ക് $400 കോടി ഡോളറും വകയിരിത്തിയിട്ടുണ്ട്. ഒരു കമ്പനി അമേരിക്കന്‍ സര്‍ക്കാരിന് കൊടുക്കുന്ന ഏറ്റവും വലിയ പിഴയാണിത്. ന്യൂയോര്‍ക്ക് Attorney General ആയ Eric Schneiderman ആണ് ഈ ഒത്തുതീര്‍പ്പ് പുറത്തുപറഞ്ഞത്.

Eric Schneiderman പറയുന്നു, “മറ്റൊരു സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അടക്കേണ്ടിവന്നിട്ടില്ലാത്ത ഇതുവരെയുള്ളതിലേക്കും ഏറ്റവും വലിയ ഒത്തുതീര്‍പ്പ് പണം Chase ന് അടക്കേണ്ടിവരുന്നു എന്ന് മാത്രമല്ല, സ്വന്തം ഉദ്യോഗസ്ഥരും, Bear Stearns ലെ ഉദ്യോഗസ്ഥരും, Washington Mutual ലെ ഉദ്യോഗസ്ഥരും 2008 ലെ തകര്‍ച്ചക്ക് മുമ്പ് ഭവനവായ്പയിടിസ്ഥാനമായി സാമ്പത്തിക ഉരുപ്പടികളെക്കുറിച്ച് പൊതുജനങ്ങളില്‍ തെറ്റിധാരണയുണ്ടാക്കി എന്ന ഞങ്ങളുടെ പ്രസ്ഥാവനയിലെ വസ്തുതകള്‍ അവര്‍ സമ്മതിച്ചു. തകര്‍ച്ചക്ക് കാരണമായ ആളുകളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതില്‍ വലിയ വിജയമാണ് ഈ ഒത്തുതീര്‍പ്പ് നിര്‍വ്വഹിക്കുന്നത്.”

വിഷലിപ്തമായ ഭവനവായ്പാ ഉരുപ്പടികള്‍ JPMorgan വിറ്റതിനെക്കുറിച്ചുള്ള ധാരാളം സംസ്ഥാന, കേന്ദ്ര അന്വേഷണങ്ങള്‍ ഈ ഒത്തുതീര്‍പ്പ് വന്നതിന് ശേഷം നിര്‍ത്തി. തട്ടിപ്പിന്റെ ക്രിമിനല്‍ കുറ്റ കേസ് ബാങ്ക് എന്തായാലും നേരിടേണ്ടിവരും. കുറഞ്ഞത് 9 സര്‍ക്കാര്‍ അന്വേഷണങ്ങള്‍ ഇവര്‍ക്കെതിരെ ഉണ്ട്.

2013

19 ആം നൂറ്റാണ്ടില്‍ തൂക്കിക്കൊല്ലുമായിരുന്ന കുറ്റത്തിനാണ് ആ കുറ്റം കൊണ്ട് മോഷ്ടിച്ച പണത്തിന്റെ ഒരു വളരെ ചെറിയ പങ്ക് സര്‍ക്കാരില്‍ അടച്ച് നല്ല പിള്ളയാകുന്നത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ