ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍ സഹായങ്ങളെ ആശ്രയിക്കുന്നത് നികുതിദായകര്‍ക്ക് പ്രതിവര്‍ഷം $700 കോടി ചിലവുണ്ടാക്കുന്നു

താഴ്ന്ന ശമ്പളമുള്ള ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ തൊഴിലാളികളില്‍ പകുതിയില്‍ ആധികം പേര്‍ പൊതു സഹായം ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. University of California, Berkeley നടത്തിയ പഠനത്തില്‍ കുറഞ്ഞ ശമ്പളമുള്ള ഫാസ്റ്റ് ഫുഡ് വ്യവസായ തൊഴിലാളികള്‍ ഏകദേശം $700 കോടി ഡോളര്‍ ചിലവ് പ്രതിവര്‍ഷം നികുതിദായകര്‍ക്കുണ്ടാക്കും. Centers for Disease Control and Prevention ന്റെ ബഡ്ജറ്റിനേക്കാള്‍ കൂടുതലാണ്. തൊഴിലാളികള്‍ക്ക് കുറവ് ശമ്പളം കൊടുക്കുന്നത് വഴി McDonald മാത്രം അമേരിക്കക്കാര്‍ക്ക് പ്രതിവര്‍ഷം $120 കോടി ഡോളര്‍ ബാദ്ധ്യതയുണ്ടാക്കുന്നു എന്നാണ് National Employment Law Project കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഏറ്റവും മുകളിലത്തെ 10 വലിയ ഫാസ്റ്റ്-ഫുഡ് കമ്പനികള്‍ മാത്രം $740 കോടി ലാഭമുണ്ടാക്കി.

2013

[സത്യത്തില്‍ ആ ലാഭം തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാത്തതില്‍ നിന്നുണ്ടാക്കിയതാണ്. അതാണ് externalize cost എന്ന മുതലാളിത്ത തന്ത്രം]

ഒരു അഭിപ്രായം ഇടൂ