കൊറോണവൈറസ് കോവിഡ്-19 പോലുള്ള പുതിയ zoonotic രോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങണം.
2012 ല്‍ Yale School of Forestry & Environmental Studies പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ശാസ്ത്ര ലേഖകനായ David Quammen എഴുതി, “അടുത്ത മാരകമായ മനുഷ്യ മഹാമാരി തീര്‍ച്ചയായും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന ഒരു വൈറസ് ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.”
അടുത്തകാലത്തെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന zoonotic രോഗങ്ങള്‍ എന്നറിയപ്പെടുന്ന SARS, Ebola പോലുള്ള മഹാമാരികളെക്കുറിച്ച് Quammenഎഴുതി, “അടുത്ത വലിയ ഒന്നായി ഇത് മാറുമോ?” എന്ന് വിദഗ്ദ്ധര്‍ക്ക് എപ്പോഴും അത്ഭുതമാണ്. അടുത്ത വലിയ ഒന്ന് എന്നാല്‍ “ഭൂമി മൊത്തം പരക്കുന്ന ഒരു കൊലപാതകപരമായ മഹാമാരി. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത്. 1918-19 ലെ സ്പാനിഷ് പനിപോലുള്ളത്. AIDS സാവധാനമായിരുന്നു പ്രവര്‍ത്തിച്ചത്. അന്ന് ശാസ്ത്രവും പൊതുആരോഗ്യവും, ഭാഗ്യവും അതിവേഗം അതിനെ തടഞ്ഞില്ലായിരുന്നെങ്കില്‍ 2003 ല്‍ സാര്‍സ് ചെയ്തത് പോലെ.”
ഈ എല്ലാ രോഗാണുബാധയും മൃഗങ്ങളില്‍ നിന്ന് വരുന്നു എന്നത് ആദ്യം ഇത് അത്ഭുതമായി തോന്നാം. പക്ഷെ വേറെ എവിടെനിന്ന് അത് വരാനാ? വൈറസ് ശൂന്യാകാശത്ത് നിന്ന് വരില്ല. ഒരു പഠനം പറയുന്നത് മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളില്‍ 58% വും zoonotic ആണ്. മറ്റൊരു പഠനം പറയുന്നു അടുത്തകാലത്തുണ്ടായ zoonotic രോഗങ്ങളില്‍ 72% വന്നത് വന്യജീവികളില്‍ നിന്നാണെന്ന്. എബോള, Marburg, HIV മുതല്‍ പനികള്‍, West Nile virus, monkeypox, SARS വരെ എല്ലാം മൃഗങ്ങളിലാണ് തുടങ്ങിയത്.
ഇനി ഈ നിമിഷത്തെ ചോദ്യം: എങ്ങനെയാണ് ഈ രോഗാണുക്കള്‍ വന്യജീവികളില്‍ നിന്ന് മനുഷ്യരില്‍ എത്തുന്നു? മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണത്. എന്തുകൊണ്ടാണ് ഈ പകര്‍ച്ചവ്യാധികള്‍ ഇടക്കിടെ ഉണ്ടാകുന്നത്?
നാം വന്യജീവികളുമായി ഇടപെടുന്നു, അവ ജീവിക്കുന്ന അവയുടെ ആവസവ്യവസ്ഥയെ അഭൂതപൂര്‍വ്വമായി നാം നശിപ്പിക്കുന്നു.
മനുഷ്യര്‍ ഭ്രാന്തരായ കൊള്ളകാകാരായി. ശ്രദ്ധയില്ലാത്ത അനാധമാക്കലിലൂടെ നാം പ്രകൃതി നശിപ്പിക്കുന്നു. തീര്‍ച്ചയായും നാം പ്രകൃതിയുടെ ഭാഗമാണ്. അത് നമ്മുടെ വീട് കൂടിയാണ്. എന്നാല്‍ ഭൂമിയിലെ മറ്റ് സ്പീഷീസുകളുമായി ചേര്‍ന്നുള്ള ഒരു സഹജീവനത്തില്‍ നിന്ന് വഴിമാറിയിരിക്കുകയാണ്. ഒരു ഉദാഹരണം പറയാം. ക്യാനഡയുടെ തീരപ്രദേശത്തെ First Nations, 13,000 വര്‍ഷത്തെ ആവാസത്തില്‍ അവര്‍ ജീവിച്ച കാടിനെ വിപുലമാക്കുകയാണ് ചെയ്തത്. നാം നമ്മുടെ വരിയിലൂടെയല്ല പോകുന്നത്.
മനുഷ്യനും വന്യജീവികളും തമ്മില്‍ വിവിധ തരത്തില്‍ ബന്ധപ്പെടുമ്പോഴാണ് Zoonotic രോഗങ്ങളുണ്ടാകുന്നത്. വന്യജീവികളെ വില്‍ക്കുന്ന ജീവനുള്ള മൃഗ കമ്പോളത്തില്‍ മനുഷ്യനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൊറോണവൈറസ് കോവിഡ്-19 വന്നത് എന്ന് മിക്ക വിദഗ്ദ്ധരും അംഗീകരിക്കുന്നു.
കോവിഡ്-19 ന്റെ ഉറവിടം വന്യജീവികളുടെ കൂട്ടം ആണെന്ന് Chinese Centre for Disease Control ലെ ശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നതായി WCS പറഞ്ഞു. കൊറോണവൈറസുള്ള മൃഗത്തെ ആരെങ്കിലും കൊല്ലുകയോ തിന്നുകയോ ചെയ്ത ലളിതമായ പ്രവര്‍ത്തിയാകാം അത്. അത് പിന്നീട് ലോകം മൊത്തമുള്ള മനുഷ്യ ജനസഞ്ചയത്തിലേക്ക് പടര്‍ന്നു.
നമ്മുടെ വന്യജീവി ഉപഭോഗ സ്വഭാവത്തേയും നാം പരിശോധിക്കണം. zoonotic രോഗങ്ങളുടെ ആഗോള പൊതുജനാരോഗ്യ ഭീഷണിയെക്കുറിച്ച് സര്‍ക്കാരുകള്‍ ബോധവാന്മാരാകണം. ജീവനുള്ള വന്യമൃഗങ്ങളെ വില്‍ക്കുന്ന കടകള്‍ അടച്ചുപൂട്ടണം. വന്യജീവികളെ കടത്തിക്കൊണ്ടുപോകുന്നത് തടയണം. വന്യജീവികളെ കഴിക്കുന്ന അപകടകരമായ സ്വഭാവത്തെ മാറ്റണം. പുതിയ വൈറസിനെ കണ്ടത്താനുള്ള ശ്രമങ്ങള്‍ക്ക് നിക്ഷേപം നടത്തുന്നതിനോടൊപ്പം അതിനേക്കാള്‍ കൂടുതല്‍ zoonotic തുളുമ്പലിന്റേയും, ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റേയും സാംക്രമിക രോഗങ്ഹളുടെ വ്യപനത്തിന്റേയും epidemiological drivers നെക്കുറിച്ച് പഠിക്കണം.
കാട്ടില്‍ നിന്ന് വന്നതായാലും നാട്ടില്‍ വളര്ത്തിയതായാലും ജീവനുള്ള വന്യമൃഗങ്ങളെ വില്‍ക്കുന്ന കമ്പോളങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിക്കണം. മൂന്ന് കാര്യങ്ങളാണ് സമാനമായ zoonotic രോഗങ്ങളെ തടയാനായി എടുക്കേണ്ടത്. ജീവനുള്ള വന്യമൃഗങ്ങളുടെ എല്ലാ കമ്പോളവും അടച്ചുപൂട്ടുക. വന്യ ജീവികളെ രാജ്യത്തിനകത്തും അന്തര്‍ദേശീയവുമായി കടത്തിക്കൊണ്ടു പോകുന്നത് തടയുക. വന്യജീവി ഭക്ഷണം കഴിക്കുന്ന അപകടകരമായ ശീലങ്ങള്‍ മാറ്റാനായി ശ്രമിക്കുക.
ലോകം മൊത്തം ഈ നയം നടപ്പാക്കണം. ഏതെങ്കിലും ഒരു രാജ്യമെങ്കിലും വന്യജീവി വ്യാപാരം തുടര്‍ന്നാല്‍ അതിന്റെ ഫലം ഇതുപോലെ ലോകം മൊത്തം സഹിക്കേണ്ടതായി വരും.
— സ്രോതസ്സ് treehugger.com | Melissa Breyer | Mar 12, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.