സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്‍

കൊറോണ​വൈറസ് വ്യാപനത്തെ തടയാനായുള്ള ലോക്ഡൌണ്‍ നയങ്ങള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച സ്വീഡനിലെ Social Democrat/Green സര്‍ക്കാരിനെ ലോകം മൊത്തമുള്ള മാധ്യമങ്ങള്‍ പുകഴ്ത്തുകായിരുന്നു. എന്നാല്‍ വെറും ഒരു കോടി ജനസംഖ്യയുള്ള സ്വീഡനിലെ മരണ നിരക്ക് നോര്‍വ്വേ, ഫിന്‍ലാന്റ്, ഡന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലെ മൊത്തം മരണ നിരക്കിനെക്കാള്‍ കൂടുതലാണ്. ആ മൂന്ന് രാജ്യങ്ങളിലും കൂടി 1.6 കോടിയിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 3,300 മരണങ്ങളില്‍ പകുതിയും നടന്നത് care home താമസക്കാരിലും നാലിലൊന്ന് നടന്നത് care at home കിട്ടുന്നവര്‍ക്കും ആയിരുന്നു. അവശ്യ സംരക്ഷണ സംവിധാനങ്ങളില്ലാത്തതിനാലും പരിചരണ തൊഴിലിന്റെ അനിശ്ചിതമായ സ്വഭാവവും കാരണം care homes ല്‍ വൈറസ് അനിയന്ത്രിതമായി പടര്‍ന്നു. 1990കള്‍ക്ക് ശേഷം സ്വീഡനില്‍ മൊത്തം രാഷ്ട്രീയ വ്യവസ്ഥയുടേയും പിന്‍തുണയോടുകൂടി നടന്ന സ്വകാര്യവല്‍ക്കരണ നയങ്ങളുടെ പ്രത്യാഘാതമായി സ്വകാര്യ സ്ഥാപനങ്ങളാണ് പ്രായമായവരുടെ സംരക്ഷണം നടത്തുന്നത്. അവരുടെ ജോലിക്കാര്‍ക്ക് തൊഴില്‍ സുരക്ഷയില്ല, അവശ്യ ഉപകരണങ്ങളും ഇല്ല. രോഗലക്ഷണമുള്ള പരിചരണ തൊഴിലാളികള്‍ വരുമാനവും തൊഴിലും നഷ്ടപ്പെട്ടാലോ എന്ന ഭയത്താല്‍ വീണ്ടും ജോലിക്ക് വന്നുകൊണ്ടിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

സ്റ്റോക്ഹോം(Stockholm) പ്രദേശത്ത് 80 വയസില്‍ അധികം പ്രായമുള്ളവരെ അതിതീവൃപരിചരണ ചികില്‍സ അധികാരികള്‍ നിഷേധിക്കുന്നു എന്ന് ശക്തമായ തെളിവുകള്‍ സൂചിപ്പിക്കുന്നു. സ്വീഡനിലെ പകുതി കേസുകളും അവിടെയാണ്. 80 വയസിന് മേലെ പ്രായമുള്ള കൊറോണവൈറസ് രോഗികളുടെ വെറും 1% ല്‍ താഴെ ആളുകള്‍ക്കാണ് – 5,200 ല്‍ വെറും 50 പേര്‍ക്ക് – അതിതീവൃപരിചരണ ചികില്‍സ കിട്ടിയത് എന്ന് ജര്‍മ്മന്‍ മാധ്യമമായ NDR പറഞ്ഞു. ഇതിന് വിപരീതമായി അതേ വയസ് കൂട്ടത്തിന് ജര്‍മ്മനിയില്‍ 12% ന് അതിതീവൃപരിചരണ ചികില്‍സ കിട്ടി എന്ന് Robert Koch Institute നടത്തിയ പഠനത്തില്‍ നിന്ന് കണ്ടെത്തി.

— സ്രോതസ്സ് | 13 May 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ