ഇന്നതെ രാവിലെ Westminster Magistrates Court ല്‍ വിക്കിലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൂന്നാമത്തെ വിചാരണ നഷ്ടപ്പെട്ടു. Belmarsh ജയിലില്‍ നിന്ന് വീഡിയോ ലിങ്ക് വഴി വിചാരണയില്‍ പങ്കെടുക്കാനാകാത്ത വിധം രോഗിയാണെന്ന് അദ്ദേഹത്തിന്റെ വക്കീലുമാര്‍ കോടതിയോട് പറഞ്ഞു. അദ്ദേഹത്തിന് “ശ്വസന പ്രശ്നം” ഉണ്ടെന്നും അവര്‍ അറിയിച്ചു. ദീര്‍ഘകാലമായി അസാഞ്ജിന് ഒരു ശ്വാസകോശ അവസ്ഥയുണ്ടായിരുന്നു. അതുപോലെ വര്‍ഷങ്ങളായുള്ള മാനസിക പീഡനവും ചികില്‍സ അവഗണനയും കാരണം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരിക്കുകയാണ്. കൊറോണവൈറസ് സാന്നിദ്ധ്യം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ വീഡിയോ കോണ്‍ഫെറന്‍സ് മുറി സന്ദര്‍ശിക്കരുതെന്ന് അസാഞ്ജിന്റെ ഡോക്റ്റര്‍ ഉപദേശിച്ചു. അതിനാല്‍ അസാഞ്ജിനെ കൂടാതെയാണ് വിചാരണ നടന്നത്. ചാരപ്പണി നിയമപ്രകാരം 175 വര്‍ഷത്തെ ജയില്‍ ശിക്ഷ കൊടുക്കാനായി അമേരിക്ക ശ്രമിക്കുന്നതിനെതിരെ സ്വന്തം പ്രതിരോധിക്കാനുള്ള അസാഞ്ജിന്റെ ശേഷിയെ കുറക്കാനായി കൊറോണവൈറസ് മഹാമാരിയെയും ഉപയോഗിക്കുകയാണ്.
— സ്രോതസ്സ് wsws.org | 2 Jun 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.