നഷ്ടപരിഹാര ഫോമില്‍ ആധാര്‍ ആവശ്യപ്പെടുന്നതിനെ സാമൂഹ്യപ്രവര്‍ത്തകര്‍ എതിര്‍ക്കുന്നു

രാജ്യ തലസ്ഥാനത്തിന്റെ വടക്ക് കിഴക്കെ ഭാഗത്ത് നടന്ന കലാപത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള ഫോമില്‍ ഡല്‍ഹി സര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമായി ആവശ്യപ്പെടുന്നു ഈ നീക്കത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ .വിമര്‍ശിച്ചു. ആധാര്‍ പദ്ധതിയില്‍ പൌരന്‍മാര്‍ അനുഭവിക്കുന്ന താഴേത്തട്ടിലെ വിവരങ്ങളും കണ്ടെത്തലുകള്‍ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Rethink Aadhaar ഈ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു പ്രസ്ഥാവന ഇറക്കി.

ആ പ്രസ്ഥാവനയില്‍ പറയുന്നു: “ഈ അക്രമത്തില്‍ വീടുകള്‍, സാധനങ്ങള്‍, വസ്തുവകകള്‍, മൂല്യമുള്ള വസ്തുക്കള്‍, ജീവന്‍ വരെ നഷ്ടപ്പെട്ടു. ഈ തുടരുന്ന പ്രതിസന്ധിയില്‍ ധാരാളം പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പടെ എല്ലാം നഷ്ടപ്പെട്ടു. ഒരു പദ്ധതി പോലെ നടപ്പാക്കിയ ഒരു ലഹളയില്‍ അതിജീവിച്ച ആളുകളോട് അവരുടെ വ്യക്തിത്വം തെളിയിക്കണമെന്ന് ആവശ്യപ്പടുന്നത് അപ്രായോഗികവും പലപ്പോഴും അസാദ്ധ്യവും ആണ്.” അതുപോലെ “അക്രമത്തിന്റെ ഇരകളെ കണ്ടെത്തുകയും അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യുന്നതിന്റെ ഭാരം രാഷ്ട്രത്തില്‍ നിന്ന് മാറ്റി ഇരകളുടെ മേലെ വെക്കുന്നതിന്റെ നിഷ്ഠൂരമായ ഉദാഹരണമാണ് ഇത്” എന്ന് പ്രസ്ഥാവന പറയുന്നു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്ഥാപിച്ച പുനരധിവാസ ക്യാമ്പില്‍ കഴിയുന്ന അക്രമത്തിന്റെ ഇരകളായവരുടെ അനുഭവം മോശമായ ചിത്രമാണ് വരക്കുന്നത്.
Khajuri Chowk ന് അടുത്തുള്ള Garhi Mandu ലെ നിസാര്‍ അഹ്മദ് എന്ന പ്രായമായ ആളിന്റെ കാര്യം വളരെ കഷ്ടമാണ്. ലഹളയില്‍ അദ്ദേഹത്തിന് എല്ലാം നഷ്ടപ്പെട്ടു. Kacchi Khajuri ലെ സഹായകേന്ദ്രത്തിലാണ് അദ്ദേഹം കഴിയുന്നത്. NewsClickനോട് Ahmad പറഞ്ഞു: “ലഹളയില്‍ എന്റെ വീട് കത്തിച്ചു. എന്റെ മകളുടെ വിവാഹത്തിനായി സാധനങ്ങള്‍ വാങ്ങാനായി എന്റെ സമ്പാദ്യം എല്ലാം ചിലവാക്കിയിരുന്നു. അതെല്ലാം പോയി. ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി ഞങ്ങളുടെ എല്ലാ തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടു. എന്നിരുന്നാലും ഒരു ബന്ധുവിന്റെ കൈവശം എന്റെ ആധാറിന്റെ ഒരു പകര്‍പ്പുണ്ടായിരുന്നു. നഷ്ടപരിഹാരത്തിനായി അത് ഉപയോഗിച്ചു. എന്നാല്‍ എല്ലാ ഇരകള്‍ക്കും ഈ ഭാഗ്യം കിട്ടണമെന്നില്ലല്ലോ.

Rethink Aadhaar സംഘടന നല്‍കിയ പ്രസ്ഥാവനയില്‍ പറയുന്നു: “ആധാര്‍ പദ്ധതി അതിന്റെ ഏറ്റവും നല്ല കാലത്ത് പോലും പ്രവര്‍ത്തിച്ചിരുന്നില്ല. അത് നിറയെ പ്രശ്നങ്ങളാണ്. അതിലെ ഏറ്റവും ചെറിയ പ്രശ്നങ്ങള്‍ തെറ്റായ പേര്, ജനന തീയതി, വിലാസം, തുടങ്ങിയ തെറ്റായി അടിച്ച വിവരങ്ങളാണ്. ഒരു ദുരന്ത, പ്രതിസന്ധി സമയത്ത് അത്തരത്തിലുള്ള ഒരു shoddy സംവിധാനത്തെ സഹായം നല്‍കാനുള്ള ഒരു മുന്‍ ഉപാധിയാക്കുന്നത് നിന്ദ്യമായ പ്രവര്‍ത്തിയാണ്. അത് ഉടനേ നിര്‍ത്തണം.”

നഷ്ടപരിഹാരത്തിനുള്ള ഫോറത്തില്‍ നിന്ന് ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നത് ഡല്‍ഹി സര്‍ക്കാര്‍ ഒഴുവാക്കണം എന്ന് ഈ സംഘടന ആവശ്യപ്പെട്ടു. “വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം” അതിജീവിച്ചവര്‍ക്ക് സഹായവും പിന്‍തുണയും നല്‍കാനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആധാര്‍ കാരണം ആളുകളുടെ സാമൂഹിക ആനുകൂല്യങ്ങളെ ഇല്ലാതാക്കുന്നതിന്റെ ധാരാളം സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേള്‍ക്കാം. ഏറ്റവും വലിയ ഉദാഹരണം പൊതു വിതരണ സംവിധാനമായ(PDS) റേഷന്‍ കടകളില്‍ നിന്നുള്ളതാണ്. അത് വലിയ എണ്ണം പട്ടിണി മരണങ്ങള്‍ രാജ്യത്തുണ്ടാക്കുന്നു. Rethink Aadhaar പറയുന്നതനുസരിച്ച് 2015 ന് ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 90 പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 42 എണ്ണം പൂര്‍ണ്ണമായും ആധാര്‍ കാരണം ഉണ്ടായ ഒഴുവാക്കല്‍ കാരണമാണ്.
കഴിഞ്ഞ ആഴ്ച വന്ന പ്രസ്ഥാവന പ്രകാരം : “ഝാര്‍ഘണ്ഡിലെ 11 വയസായ സന്തോഷി കുമാരിയുടേയും 64 വയസുള്ള പ്രമാണി കണ്‍വറിന്റേയും മരണം മുഖ്യധാര മാധ്യമങ്ങളില്‍ വന്നുവെങ്കിലും മിക്ക മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ്. സര്‍ക്കാര്‍ തുടര്‍ന്നും, പാര്‍ളമെന്റിലെ ചോദ്യത്തിന് മറുപടിയായും, ഈ മരണങ്ങള്‍ ആധാറുമായി ബന്ധപ്പെട്ട ഒഴുവാക്കല്‍ കാരണമാണെന്ന് വിസമ്മതിക്കുന്നതാണ് ഏറ്റവും മോശമായ കാര്യം.”

ബയോമെട്രിക് ഐഡിയുടെ ഒഴുവാക്കല്‍ സ്വഭാവത്തെ കുറിച്ച് സുപ്രീം കോടതി ആധാര്‍ വിധിയില്‍ പറഞ്ഞു: “പരാതിക്കാരോടുള്ള മാന്യതക്കായി, ഒഴുവാക്കലിലേക്ക് നയിക്കുന്ന അനേകം സംഭവങ്ങള്‍ ഉണ്ടെന്ന് വിവരിക്കുന്ന വ്യക്തികളും സന്നദ്ധ സംഘടനകളും നടത്തിയ പരാതിക്കാര്‍ ചൂണ്ടിക്കാണിച്ച ഗവേഷണങ്ങളെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നത് പ്രധാനപ്പെട്ടതാണ്. അതായത് നിര്‍ണ്ണയിക്കലിന്റെ പരാജയത്താല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. അത്തരം പഠനങ്ങളെ എതിര്‍കക്ഷികള്‍ എതിര്‍ക്കുന്നു. വസ്തുതകളെക്കുറിച്ചുള്ള തര്‍ക്കപരമായ ചോദ്യങ്ങളായി അത് മാറി. അത്തരം വസ്തുക്കളുടെ അടിസ്ഥാനത്തില്‍ പാര്‍ളമെന്റിന്റെ നിയമങ്ങളിലെ വ്യവസ്ഥകളെ അസാധുവാക്കാന്‍ വിഷമകരമായിരിക്കും. പ്രത്യേകിച്ചും അവയുടെ ഉറപ്പ് പരീക്ഷിക്കപ്പെടാത്തടത്തോളം.”

Pradhan Mantri Matru Vandana Yojana പ്രകാരമുള്ള ആധാര്‍ അടിസ്ഥാനത്തിലുള്ള പണമടക്കലിന്റെ മൂന്നിലൊന്നും വേറെ ബാങ്ക് അകൌണ്ടുകളിലേക്ക് തെറ്റായി അടക്കുകയുണ്ടായി എന്ന് 2022 ഓടെ പോഷകാഹാരക്കുറവ് ഇല്ലാതാക്കാനുള്ള Poshan Abhiyan നെ കുറിച്ച് The Hindu വില്‍ വന്ന അടുത്തകാലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഔദ്യോഗികമായി കുറഞ്ഞത് 8.76 ലക്ഷം സ്ത്രീകള്‍ക്ക് യോഗ്യതയില്ലായിരുന്നിട്ടും ഈ പദ്ധതിയുടെ ഗുണം കിട്ടി. ശരിക്കുള്ള കണക്ക് ഇതിലും വളരെ അധികമായിരിക്കും Rethink Aadhaar പറയുന്നു.

രാജസ്ഥാനിലെ National Food Security Act ന്റെ ഗുണഭോക്താക്കളില്‍ ഏകദേശം 20% പേരെയാണ് ഒഴുവാക്കിയിരിക്കുന്നത്. കാരണം അവര്‍ക്ക് ആധാര്‍ നമ്പരുകളില്ല. ദീര്‍ഘകാലമായി ഈ ഒരു ലക്ഷം ആളുകള്‍ക്ക് ആധാര്‍ കാര്‍ഡ് കാണിക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് കിട്ടേണ്ടിയിരുന്ന റേഷന്‍ കിട്ടുന്നില്ല.

“ആള്‍ക്കാരെ ഉള്‍പ്പെടുത്തും എന്ന വാഗ്ദാനത്തോടുകൂടിയായിരുന്നു ആധാര്‍ പദ്ധതി തുടങ്ങിയത്. എന്നാല്‍ അതിന് നേരെ വിപരീതമായ കാര്യമാണ് ചെയ്തിരിക്കുന്നത്. അത് ആളുകള്‍ക്ക് അവക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനെ തടയുന്നു,” മനുഷ്യാവകാശ പ്രവര്‍ത്തകയായ ഉഷ രാമനാഥന്‍ പറഞ്ഞു.

അവരുടെ പ്രസ്ഥാവനയില്‍ Rethink Aadhaar പറയുന്നു, മുറിവേറ്റവര്‍ ഇപ്പോഴും ആശുപത്രിയിലെ എഴുത്തുകുത്തുമായി യോജിച്ച് പോകാന്‍ തുടങ്ങുന്നതേയുള്ളു. “തുടക്കത്തിലെ സാക്ഷികള്‍ രേഖകള്‍ കൊണ്ടുവരാനുള്ള വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നതേയുള്ളു”. അവരുടെ ചുറ്റുമുള്ളതെല്ലാം ചാരത്തിന്റെ മണം പ്രവഹിപ്പിക്കുന്ന ഈ സമയത്ത് മനുഷ്യത്വ രഹിതമായ അക്രമം അനുഭവിച്ചവരെ പേപ്പറുകള്‍ തെരയാന്‍ പറഞ്ഞ് വിടരുത്.

— സ്രോതസ്സ് newsclick.in, rethinkaadhaar.in | 2020/3/4

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )