മാര്‍ച്ചിന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാര്‍ സമ്പത്ത് $28000 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു

ഓഹരിക്കമ്പോളം ഇടിഞ്ഞ മാര്‍ച്ച് പകുതിക്ക് ശേഷം അമേരിക്കയിലെ ശത കോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് $28000 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ പറയുന്നു. അമേരിക്കയിലെ അഞ്ചിലൊന്ന് ആളുകളും തൊഴിലില്ലാത്തവരായിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന സൌകര്യങ്ങളില്ലാത്ത ഭാവി അനിശ്ചിതമായ ഈ കാലത്ത് അതി സമ്പന്നരുടെ സമ്പത്ത് തിരിച്ച് വന്നു എന്ന് മാത്രമല്ല അത് വളരെ വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്.

“മഹാമാരി ലാഭക്കൊതിയന്‍മാര്‍” എന്ന് വിളിക്കുന്ന 8 ശതകോടീശ്വരന്‍മാര്‍ ഈ സമയത്ത് അവരുടെ സമ്പത്ത് ഓരോരുത്തരും $100 കോടിയിലധികം വീതം വര്‍ദ്ധിപ്പിച്ചു: Jeff Bezos (Amazon), MacKenzie Bezos (Amazon), Eric Yuan (Zoom), Steve Ballmer (Microsoft), John Albert Sobrato (Silicon Valley real estate), Elon Musk, Joshua Harris (Apollo, financial asset management), Rocco Comisso (Mediacom, cable and internet).

രക്ഷപെടുത്തല്‍ പാക്കേജ് എഴുതി ഐകകണ്ഠേനെ പാസാക്കിയ റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും സമ്പന്ന ബാങ്കുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സമ്പത്ത് ഒഴുക്കിക്കൊടുക്കുകയും തൊഴിലെടുക്കുന്ന ജനത്തിന് കപ്പലണ്ടി കൊടുക്കുകയുമാണ് ചെയ്തത്.

$2.2 ലക്ഷം കോടി ഡോളറിന്റെ CARES Act $55000 കോടി ഡോളര്‍ മാത്രമാണ് നേരിട്ടുള്ള പണം കൊടുക്കലിനും തൊഴിലില്ലായ്മവേതനം തുടരുന്നതിനും വേണ്ടി ചിലവാക്കുന്നത്. അത് ഇതുവരെ കൊടുത്തിട്ടില്ല. ബാക്കിവരുന്ന $1.7 ലക്ഷം കോടി ഡോളറില്‍ $50000 കോടി ഡോളര്‍ വലിയ കോര്‍പ്പറേറ്റുകളെ രക്ഷിക്കാന്‍ വേണ്ടി നേരിട്ട് കൊടുക്കാനാണ്. $37700 കോടി ഡോളര്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് കൊടുക്കുന്നു. അതില്‍ മിക്കവര്‍ക്കും ഒരു പൈസ പോലും കിട്ടിയിട്ടില്ല. അതേ സമയം ബാങ്കുകള്‍ $1000 കോടി ഡോളര്‍ ഫീസ് ഇനത്തില്‍ കൈപ്പറ്റി. വലിയ കമ്പനികള്‍ ലഭ്യമായ ഫണ്ടിന്റെ വലിയ ഭാഗം ഉപയോഗിച്ച് കഴിഞ്ഞു.

അതി സമ്പന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നികുതിയിളവായി $17300 കോടി ഡോളറും CARES Act ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പ്രതിവര്‍ഷ വരുമാനം കുറഞ്ഞത് $5 ലക്ഷം ഡോളര്‍ ഉള്ളവര്‍ക്ക് ബിസിനസ് നഷ്ട കുറവുകള്‍ വര്‍ദ്ധിപ്പിച്ച് കൊടുത്ത് നികുതി വളരേറെ കുറച്ച് കൊടുത്തു. ഓഹരി കമ്പോളത്തില്‍ നിന്ന് നേടുന്ന പണത്തിനും അത് ബാധകമാക്കി.

Federal Reserve ലക്ഷം കോടി ഡോളറുകള്‍ സാമ്പത്തിക കമ്പോളത്തിലേക്കും കോര്‍പ്പറേറ്റ് പണപ്പെട്ടിയിലേക്കും ഒഴുക്കുന്ന അവസരത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്.

മാര്‍ച്ചില്‍ ഒരു കോടി ആളുകള്‍ ആണ് തൊഴിലില്ലായ്മക്ക് രജിസ്റ്റര്‍ ചെയ്തത്. പക്ഷേ ജോലിയില്ലാത്ത അമേരിക്കക്കാരില്‍ 29% പേര്‍ക്കെ ആ മാസത്തെ ആനുകൂല്യങ്ങള്‍ കിട്ടിയുള്ളു എന്ന് Pew Research Center നടത്തിയ പഠനത്തില്‍ കണ്ടെത്തി.

— സ്രോതസ്സ് wsws.org | 27 Apr 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )