ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു

ഇറാഖ് യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. നോബല്‍ സമ്മാന ജേതാക്കളായ International Physicians for the Prevention of Nuclear War ഉം മറ്റ് സംഘങ്ങളുമാണ് ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ മരിച്ചവരുടെ കണക്കെടുത്തത്. യുദ്ധം നേരിട്ടും, അല്ലാതെയും ഇറാഖില്‍ 10 ലക്ഷത്തിലധികം ആളുകളേയും, അഫ്ഗാനിസ്ഥാനില്‍ 2.2 ലക്ഷം ആളുകളേയും, പാകിസ്ഥാനില്‍ 80,000 ആളുകളേയും കൊന്നു. (അതായത് മൊത്തം 13 ലക്ഷം പേര്‍). യെമന്‍ പോലുള്ള യുദ്ധ മുഖങ്ങളെ ഈ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതുജന വിദഗ്ദ്ധരും, തീരുമാനമെടുക്കലുകാരും കരുതിയിരുന്നതിനേക്കാള്‍ 10 മടങ്ങ് വലുതാണ് ഈ സംഖ്യ. ഇത് യാഥാസ്ഥിതികമായ കണക്കാണ്. യഥാര്‍ത്ഥ മരണ സംഖ്യ 20 ലക്ഷത്തിന് മേലെയായിരിക്കും.

2015

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ