1990 ന് ശേഷം ആദ്യമായി മനുഷ്യ വികസനം ഈ വര്‍ഷം താഴുകയാണ്

ആഗോള മനുഷ്യ വികസനം അളക്കുന്നത് ലോകത്തെ വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം എന്നിവയുടെ കൂട്ടിന്റെ അടിസ്ഥാനത്തിലാണ്. ഈ ആശയം ആവിഷ്കരിച്ച 1990 ന് ശേഷം ആദ്യമായി അത് ഈ വര്‍ഷം താഴുകയാണ് എന്ന് United Nations Development Programme (UNDP) മുന്നറീപ്പ് നല്‍കി. “effective out-of-school rate” എന്ന ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവരേയും കൂട്ടിയ പ്രൈമറി സ്കൂള്‍ പ്രായത്തിലെ കുട്ടികളുടെ ശതമാനം കണക്കാക്കിയപ്പോള്‍ സ്കൂളുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ 60% കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടുന്നില്ല എന്ന് വ്യക്തമായി. 1980കള്‍ക്ക് ശേഷം ഇത്തരം ഒരു സ്ഥിതി ഒരിക്കലും വന്നിട്ടില്ല.

മനുഷ്യ പുരോഗതിയിലെ ഇടുവ് വികസ്വര രാജ്യങ്ങളില്‍ വളരെ കൂടുതലായിരിക്കും. മഹാമാരിയുടെ സാമൂഹിക സാമ്പത്തിക ആഘാതം സമ്പന്ന രാജ്യങ്ങളെ പോലെ അവര്‍ക്ക് താങ്ങാനാകില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സ്കൂളുകള്‍ അടക്കുന്നതോടെ ഓണ്‍ലൈന്‍ പഠനം സാക്ഷാല്‍ വിടവ് സൃഷ്ടിക്കും. താഴ്ന്ന മനുഷ്യ പുരോഗതിയുള്ള വിവിധ രാജ്യങ്ങളിലെ 86% പ്രൈമറി വിദ്യാഭ്യാസം കിട്ടേണ്ട കുട്ടികള്‍ ഇന്ന് ഫലത്തില്‍ സ്കൂളിന് പുറത്താണ്. അതേ സമയം ഉയര്‍ന്ന മനുഷ്യപുരോഗതിയുള്ള രാജ്യങ്ങളിലെ വെറും 20% കുട്ടികള്‍ മാത്രമേ സ്കൂളിന് പുറത്തുള്ളു.

— സ്രോതസ്സ് United Nations Development Programme | May 20, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ