ആഹാര സാധനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം (NFSA) പ്രകാരം സബ്സിഡിയോടുള്ള ആഹാര സാധനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ കൊടുത്ത ഒരു അപേക്ഷയില്‍ ആവശ്യപ്പെടുന്നു. Delhi Rozi-Roti Adhikar Abhiyan ആണ് ഈ അപേക്ഷ കൊടുത്തിരിക്കുന്നത്. റേഷന്‍ കടകള്‍ പ്രവര്‍ത്തി സമയത്ത് അടച്ചിടുന്നത്, ആഹാര ലഭ്യത തടയുന്നത്, പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനമില്ലാത്തത്, വ്യവസ്ഥകളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നത് ഉള്‍പ്പടെയുള്ള വലിയ ലംഘനങ്ങള്‍ NFSA യുടെ നടപ്പാക്കലില്‍ രാജ്യം മൊത്തം നടക്കുന്നു.

അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു ദുരന്ത സമയത്ത് ആഹാര വസ്തുക്കളും മറ്റ് വിഭവങ്ങളും നിഷേധിക്കില്ല എന്ന് ആളുകള്‍ക്ക് ഉറപ്പാക്കാനുള്ള നയങ്ങള്‍ നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാരിനെ നിര്‍ദ്ദേശിക്കണമെന്ന് പരാതി ആവശ്യപ്പെടുന്നു. തുടരുന്ന ലോക്ക്ഡൌണില്‍ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിവിട്ടപ്പെട്ട നൂറുകണക്കിന് ആളുകളുടെ കഷ്ടപ്പാട് ദൂരീകരിക്കാന്‍ ഇത് വളരെ പ്രധാനമാണ്. ഏത് സാങ്കേതിക കാര്യങ്ങളാലും ഒറ്റ ഒരാളുപോലും പട്ടിണി കിടക്കേണ്ട അവസ്ഥ ഇല്ലാതാക്കാനാണ് 2013 ലെ National Food Security Act ന്റെ Sections 14, 15,16, 28 എന്നിവ പ്രകാരമുള്ള സംവിധാനങ്ങള്‍.

— സ്രോതസ്സ് livelaw.in | 23 Apr 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ