മനുഷ്യരില്‍ നടത്തിയ പഠനത്തില്‍ കോവിഡ്-19 ന്റെ ആദ്യത്തെ വാക്സിന്‍ നല്ല ഫലം കാണിക്കുന്നു എന്ന് ബോസ്റ്റണ്‍ ആസ്ഥാനമായ ബയോടെക് കമ്പനിയായ Moderna തിങ്കളാഴ്ച പ്രഖ്യാപിച്ചു. അത് കേട്ട് മാധ്യമങ്ങള്‍ക്ക് അപസ്മാരവും മുഖസ്തുതിയും പിടിച്ച് തുള്ളിച്ചാടി.
വൈകുന്നേര വാര്‍ത്തകള്‍ “വിപ്ലവകരമായ” ചികില്‍സയെക്കുറിച്ചായിരുന്നു. “breakthrough” എന്നാണ് അവര്‍ പറഞ്ഞത്. ഈ കണ്ടെത്തല്‍ “പ്രതീക്ഷയുടെ ഒരു തിരമാല സൃഷ്ടിച്ചു” എന്ന് NBC News പ്രഖ്യാപിച്ചു. Fox News മുതല്‍ CNN, PBS വരെ ഒരേ വാചകമായിരുന്നു.
അത്ഭുത ചികില്‍സ വാള്‍സ്ട്രീറ്റിനേയും അവരുടെ വശത്താക്കി. കമ്പോളം വാര്‍ത്തകളില്‍ നിറഞ്ഞു. Dow Jones Industrial Average ല്‍ 900 പോയന്റ് വര്‍ദ്ധിച്ചു. Modernaയുടെ ഓഹരി വില $20 ഡോളര്‍ വര്‍ദ്ധിച്ചു.
എന്നാല്‍ 36 മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഈ പരിപാടി അതിന്റെ തന്നെ ഭാരത്താല്‍ തകര്‍ന്നു.
വളരെ പരിമിതമായ വിവരങ്ങളാണ് Moderna നല്‍കിയതെന്ന കാര്യം ആരും ശ്രദ്ധിച്ചില്ല. ഈ ചെറിയ പഠനത്തിന്റെ പോലും എല്ലാ പങ്കാളികളെക്കുറിച്ചുള്ള ഡാറ്റ കമ്പനി പിടിച്ച് വെക്കുകയോ, ഡാറ്റ ഇല്ലാതിരിക്കുകയോ ചെയ്തു.
— സ്രോതസ്സ് wsws.org | 20 May 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.