മാര്‍ച്ച് 24 ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മഹാമാരിയും അതിന് ശേഷം വന്ന ലോക്ഡൌണും കാരണം വലിയ കഷ്ടതകളനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനും ക്ഷേമത്തിനും വേണ്ടി മോഡി സര്‍ക്കാര്‍ ഒരു കൂട്ടം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പാക്കേജിലെ മൊത്തം തുക Rs 20.97 ലക്ഷം കോടിയാണ്. GDPയുടെ 10% വരുന്ന ചരിത്രപരമായ സാമ്പത്തിക ഉത്തേജക പാക്കേജായിരുന്നു അത്.
എന്നാല്‍ ആ തുകയുടെ 10% മാത്രമാണ് എന്തെങ്കിലും സാമ്പത്തി ഫലം ഉണ്ടാക്കുന്നത് എന്ന് ഡല്‍ഹി ആസ്ഥാനമായ Centre for Budget & Governance Accountability (CBGA) എന്ന വിദഗ്ദ്ധ സംഘം കാണിക്കുന്നു. അതായത് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് വരുന്നത്. ബാക്കി മൊത്തവും ബാങ്കുകള്‍ കൊടുക്കുന്ന വായ്പകളും റിസര്‍വ്വ് ബാങ്ക് എടുക്കുന്ന സാമ്പത്തിക നയങ്ങളും നിരക്ക് കുറക്കുന്നതും ആണ്. അതുകൊണ്ട് സര്‍ക്കാര്‍ ചിലവാക്കുന്ന സ്വന്തം പണം GDP യുടെ 1% മാത്രമാണ്.
വേറൊരു രീതിയില്‍ പറഞ്ഞാല്‍ വെറും Rs 2.21 ലക്ഷം കോടി രൂപക്ക് മാത്രമേ എന്തെങ്കിലും സാമ്പത്തിക ഫലം ഉണ്ടാക്കാനാകൂ. ബാക്കി Rs 18.76 ലക്ഷം കോടി രൂപ ബാങ്കിങ് വ്യവസ്ഥയുടെ സേവനങ്ങളാണ്.
— സ്രോതസ്സ് newsclick.in | Subodh Varma | 04 Jun 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
