അഹ്മദാബാദിലെ ധാരാളം ആശുപത്രികളിലെ ശുദ്ധീകരണ തൊഴിലാളികള്‍ സമരത്തിലാണ്

Ahmedabad Municipal Corporation കോവിഡ്-19 ആശുപത്രിയായി മാറ്റിയ അഹ്മദാബാദിലെ SMS ആശുപത്രിയിലെ ശുദ്ധീകരണ തൊഴിലാളികള്‍ ജൂണ്‍ 29 മുതല്‍ സമരത്തിലാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പലപ്രാവശ്യം അപേക്ഷിച്ചിട്ടും ലഭ്യമാകാത്തതിനാല്‍ 80 ക്ലാസ് – 4 ജോലിക്കാര്‍ സമരത്തിന് പോകാന്‍ തീരുമാനിച്ചു.

“ആശുപത്രി കോവിഡ്-19 ആശുപത്രി ആക്കിയതിന് ശേഷം ഞങ്ങള്‍ സാധാരണ എട്ട് മണിക്കൂര്‍ ഷിഫ്റ്റിന് പകരം 12- ഷിഫ്റ്റില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍ ഞങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചില്ല. ഞങ്ങള്‍ക്കും തുടര്‍ന്നും ദിവസം Rs 250 രൂപ വീതമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ചിന് ശേഷം വിവിധ തലത്തിലെ അധികാരികളോട് ഞങ്ങളീ ആവശ്യം ഉന്നയിച്ചതാണ്. പക്ഷേ അത് നിഷ്‌ഫലമായി. കഴിഞ്ഞ നാല് മാസങ്ങളായി ഞങ്ങള്‍ ചെയ്യുന്ന അധികം മണിക്കൂറുകള്‍ക്ക് ശമ്പളമെങ്കിലും അവര്‍ നല്‍കണം.,” SMS ആശുപത്രിയിലെ സമരത്തിലുള്ള Bipinbhai Parmar പറയുന്നു.

— സ്രോതസ്സ് newsclick.in | 09 Jul 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ