കിടക്കകളില്ലാതാക്കുന്നത് അമിതമായി കൂടുന്നു എന്ന് NHS ന്റെ തലവന്‍ മുന്നറീപ്പ് നല്‍കിയിട്ടും ആശുപത്രി കിടക്കകളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഇംഗ്ലണ്ടിലെ ആരോഗ്യ പരിപാലനം കുറച്ച് വര്‍ഷങ്ങളായി ധാരാളം കിടക്കള്‍ ഇല്ലാതെയാക്കി. ഉയരുന്ന ആവശ്യകതയിലും ഇനി 127,225 കിടക്കള്‍ മാത്രമേയുള്ളു. ശീതകാലം എത്തുന്നതോടെ ആ ആവശ്യകത വര്‍ദ്ധിക്കും. ഏപ്രില്‍-ജൂണ്‍ 2010 ല്‍ 144,455 കിടക്കകളുണ്ടായിരുന്നതില്‍ നിന്ന് 17,230 കിടക്കളാണ് ഇല്ലാതാക്കികയത്. അന്നത്തെ Conservative/Liberal Democrat സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ NHS ന്റെ ധനസഞ്ചയം കുറക്കാനുള്ള 9 വര്‍ഷത്തെ പദ്ധതി നടപ്പാക്കി. ഈ സേവനത്തിന് മേലുണ്ടാകുന്ന വളരുന്ന സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശകര്‍ അന്ന് അതിനെതിരെ മുന്നറീപ്പുകള്‍ നല്‍കിയിരുന്നു. മാനസികാരോഗ്യ കിടക്കകളുടെ എണ്ണം 23,515 ല്‍ നിന്ന് 5,000 ല്‍ അധികം കുറഞ്ഞ് 18,179 ല്‍ എത്തി. കിടക്കളില്ലാത്തതിനാല്‍ രോഗികളെ നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള വീടുകളിലേക്ക് അയക്കുന്ന സ്ഥിതിയുണ്ടാവുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്.
— സ്രോതസ്സ് theguardian.com | 25 Nov 2019
ഈ വാര്‍ത്ത ചൈനയില്‍ കോവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സമയത്ത് വന്നതാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.