ഒരു പുതിയ പഠനം അനുസരിച്ച് അമേരിക്കയിലെ നിയമ പാലകര്‍ കൊല്ലുന്ന ആളുകളില്‍ പകുതിയും അംഗപരിമിതരായവരാണ്. പോലീസ് ആക്രമണത്തിന്റെ വിനാശകരമായ ആഘാതം ഏല്‍ക്കുന്നത് അംഗ പരിമിതരാണ്, പ്രത്യേകിച്ചും കറുത്തവരായ അംഗപരിമിതര്‍. പോലീസുകാര്‍ കൊല്ലുന്ന അംഗ പരിമിതരായ അമേരിക്കക്കാരുടെ എണ്ണം ഒരു സര്‍ക്കാര്‍ സംവിധാനങ്ങളും ഔദ്യോഗികമായി കണക്കെടുക്കുന്നില്ല. പുതിയ പഠനത്തില്‍ കൊല്ലപ്പെടുന്നവരില്‍ പകുതി പേരും അംഗ പരിമിതരായവരാണ് എന്ന് കണ്ടെത്തി. “അംഗ പരിമിതരായ കറുത്തവരെ വന്‍തോതിലാണ് പോലീസ് കൊല്ലുന്നത്. ആളുകള്‍ ആജ്ഞകളും ആംഗ്യ ആജ്ഞകളും ഒക്കെ കേള്‍ക്കണമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അത് കഴിയില്ല. അപ്പോള്‍ അവര്‍ ശക്തി പ്രയോഗിക്കുന്നു. #BlackDisabledLivesMatter,” എന്ന് അംഗ പരിമിതരുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന കാഴ്ചയും കേഴ്വിയും ഇല്ലാത്ത Haben Girma പറഞ്ഞു.
— സ്രോതസ്സ് democracynow.org | Jul 13, 2020
ശാരീരിക ശേഷി കുറഞ്ഞവര്‍ മോശം മനുഷ്യരാണ് അവരെ കൊല്ലണം എന്ന ആശയം നാസികളെ പഠിപ്പിച്ചത് മറ്റാരുമല്ല എന്നുകൂടി അറിയുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.