സ്വന്തമായി സൌരോര്‍ജ ഫലകങ്ങള്‍ സ്ഥാപിക്കുന്ന വീട്ടുകാര്‍ക്ക് നികുതിയിളവ് കൊടുക്കുന്നത് പോലെ ഫലകള്‍ങ്ങള്‍ സ്ഥാപിക്കാന്‍ വീട് വാടക്ക് കൊടുക്കുന്നവര്‍ക്ക് കൊടുക്കാതിരിക്കുന്ന രീതിയില്‍ അരിസോണ സംസ്ഥാനത്തെ നിയമത്തെ വ്യാഖ്യാനിക്കുന്ന റവന്യൂ ഡിപ്പാര്‍ട്ടുമെന്റിനെതിരെ SolarCity Corp. ഉം Sunrun Inc. ഉം കേസ് കൊടുത്തു. ഇളവിന് പകരം $34,000 ഡോളറിന്റെ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ ആദ്യ വര്‍ഷം $152 ഡോളര്‍ അധികം property taxes കൊടുക്കണം. അത് പാനലിന്റെ വില കുറയുന്നതിനനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ കുറഞ്ഞ് വരും. വലിയ വാണിജ്യപരമായ സൌരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ കൂടുതല്‍ നികുതി കൊടുക്കണം. 80-കിലോവാട്ട്, $360,000 ഡോളറിന്റെ നിലയത്തിന് $1,615 ഡോളര്‍ ആദ്യവര്‍ഷം നികുതി കൊടുക്കണം. 250-കിലോവാട്ട് നിലയത്തിന് $4,485 ഡോളര്‍ നികുതി കൊടുക്കണം.
2014
വ്യക്തമല്ലേ സര്‍ക്കാരിന്റെ താല്‍പ്പര്യം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.