മനുഷ്യ ശരീരത്തിലെ ഏറ്റവും കട്ടിയുള്ളതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായ പല്ലിലെ ഇനാമലില്‍ കാണുന്ന ഒരു മാംസ്യം ആണ് Amelogenin. അത് നിര്‍മ്മിക്കുന്ന ജീന്‍ സ്ഥിതിചെയ്യുന്നത് X ഉം Y ഉം ക്രോമസോമിലാണ്. amelogenin-X യേക്കാള്‍ amelogenin-Y മാംസ്യത്തിന് കുറച്ച് വ്യത്യാസം ഉണ്ട്. പല്ലില്‍ നിന്ന് ഈ മാംസ്യത്തിന്റെ കുറച്ച് എടുക്കുക്കാണ് രീതി. മാംസ്യങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് അമിനോ ആസിഡുകളുടെ ചങ്ങലകൊണ്ടാണ്. അതുകൊണ്ട് മാംസ്യത്തിലെ sequence വിശകലനം ചെയ്ത് മാംസ്യത്തിെ നിര്‍വ്വചിക്കാം. പ്രകൃതിദത്തമായ 20 അമിനോ ആസിഡുകള്‍ DNAയില്‍ മൂന്ന് അക്ഷരങ്ങളിലാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അമിനോ ആസിഡ് sequence ല്‍ നിന്ന് തിരികെ പിറകോട്ട് പോയി DNA കോഡ് കണ്ടുപിടിക്കാം. osteology ഉപയോഗിച്ച് കണ്ടെത്താനാകാത്ത കുട്ടികളുടെ ലിംഗം ഈ മാംസ്യ രീതി ഉപയോഗിച്ച് കണക്കാക്കാം. DNA യില്‍ നിന്നുള്ള സന്ദേശം ദുര്‍ബലമാണെങ്കിലും ഇത് വിശ്വസനീയ ഫലം തരുന്നു.
— സ്രോതസ്സ് University of California – Davis | Jul 20, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.