ആസ്ബസ്റ്റോസ് അടങ്ങിയ കുട്ടികളുടെ ടാല്‍ക്കം പൌഡര്‍ ഉപയോഗിച്ചതിനാല്‍ അണ്ഡാശയ ക്യാന്‍സര്‍ ഉണ്ടായ ഒരു കൂട്ടം സ്ത്രീകള്‍ക്ക് $200 കോടി ഡോളര്‍ Johnson & Johnson നല്‍കണമെന്ന് കഴിഞ്ഞ ആഴ്ച ഒരു കേന്ദ്ര കോടതി ഉത്തരവിട്ടു. തിന്മ ലക്ഷ്യവും കൂസലില്ലാത്ത അലംഭാവവും കൊണ്ട് Johnson & Johnson ന്റെ നടപടി മഹാദ്രാഹം ആയിരുന്നു എന്ന് Eastern District Missouri Court of Appeals ഉത്തരവില്‍ പറഞ്ഞു. $470 കോടി ഡോളര്‍ എന്ന 2018 ലെ ആദ്യത്തെ വിധിയില്‍ അപ്പീല്‍ കോടതി കുറവ് കൊണ്ടുവന്നു. എന്നാല്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഇനിയും ആയിരക്കണക്കിന് കേസുകള്‍ നേരിടേണ്ടതായി വരും. അമേരിക്കയിലും ക്യാനഡയിലും അവര്‍ ഈ ടാല്‍ക്കം പൌഡര്‍ വില്‍ക്കുന്നത് നിര്‍ത്തിയെങ്കിലും മറ്റെല്ലാ രാജ്യങ്ങളിലും അവര്‍ അത് ഇപ്പോഴും വില്‍ക്കുന്നുണ്ട്. വീട്ടിലുള്ള കുട്ടികളുടെ ടാല്‍ക്കം പൌഡര്‍ വലിച്ചെറിയണമെന്ന് പരാതിക്കാരുടെ വക്കീല്‍ പറഞ്ഞു.
— സ്രോതസ്സ് democracynow.org | Jun 26, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.