ഗൂഢാലോചനാ സിദ്ധാന്തം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാനാകും?

ഗൂഢാലോചനാപരമായ ചിന്തയുടെ 7 സ്വഭാവങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ The Conspiracy Theory Handbook ല്‍ ഉണ്ട്.

പരസ്പരവിരുദ്ധം: പരസ്പരവിരുദ്ധമായ ആശയങ്ങളില്‍ ഒരേ സമയത്ത് വിശ്വസിക്കുന്നവരാണ് ഗൂഢാലോചനാ സൈദ്ധാന്തികര്‍.
“ഔദ്യോഗിക“ ആഖ്യാനത്തെ അവിശ്വസിക്കുന്നതിലെ അവരുടെ പ്രതിബദ്ധത നിരുപാധികമായതുകൊണ്ടാണിത്. അവരുടെ വിശ്വാസ വ്യവസ്ഥ പൊരുത്തക്കേടുകളുള്ളതാണെന്ന കാര്യം അവര്‍ കാര്യമാക്കുന്നില്ല.

മറികടക്കുന്ന സംശയത്തെ : ഔദ്യോഗിക ഭാഷ്യത്തെ ഇല്ലാതാക്കുന്ന നിലയിലെ അങ്ങേയറ്റത്തെ സംശയവാദമാണ് ഗൂഢാലോചന ചിന്തകള്‍. ഈ തീവൃ നിലയിലെ സംശയം ഗൂഡാലോചന സിദ്ധാന്തത്തില്‍ ഉള്‍പ്പെടാത്ത എല്ലാത്തിനേയും വിശ്വസിക്കാന്‍ പറ്റാത്തതാക്കുന്നു.

ഹീനമായ ഉദ്ദേശ്യം: ഏത് ഗൂഢാലോചനയുടേയും പിന്നിലെ പ്രചോദനങ്ങള്‍ ഹീനമായതാണെന്ന് സ്ഥിരമായി അനുമാനിക്കപ്പെടുന്നു. ഗൂഢാലോചന നടത്തുന്നവര്‍ക്ക് അപകടകരമല്ലാത്ത പ്രചോദനങ്ങള്‍ ഉണ്ടെന്ന് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഒരിക്കലും നിര്‍ദ്ദേശിക്കുന്നില്ല.

എന്തോ കുഴപ്പം ഉണ്ട്: ന്യായീകരണമില്ലാത്ത സ്ഥിതിയെത്തുമ്പോള്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ചിലപ്പോള്‍ ആ പ്രത്യേക ആശങ്ങളെ തള്ളിക്കളയും. “എന്തോ കുഴപ്പം ഉണ്ട്” എന്ന ആ revisions അവരുടെ മൊത്തത്തിലുള്ള സംഗ്രഹത്തെ മാറ്റുന്നില്ല. ഔദ്യോഗിക ആഖ്യാനം തെറ്റിധരിപ്പിക്കുന്നതാണ്.

ഇരയെ ശിക്ഷിച്ചു: ഗൂഢാലോചന സിദ്ധാന്തക്കാര്‍ തങ്ങളെ സംഘടിതമായ ശിക്ഷിക്കലിന്റെ ഇരകളായി അവതരിപ്പിക്കുന്നു. അതേ സമയം ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ധീരരായ എതിരാളികളാണ് തങ്ങളെന്ന് സ്വയം കാണുകയും ചെയ്യുന്നു. ഒരേ സമയം നായകനും ഇരയും ആയി സ്വയം കാണുന്നതാണ് ഗൂഢാലോചന ചിന്താഗതി.

തെളിവിനോടുള്ള വിരക്തി: ഗൂഢാലോചന സിദ്ധാന്തങ്ങള്‍ സ്വയം അടക്കപ്പെട്ടതാണ്. ഒരു സിദ്ധാന്തത്തെ എതിര്‍ക്കുന്ന തെളിവുകളെ യഥാര്‍ത്ഥ ഗൂഢാലോചനയില്‍ നിന്ന് വന്നതാണെന്ന് വ്യാഖ്യാനിക്കുന്നു. അതുകൊണ്ട് ഗൂഢാലോചനക്കെതിരായ തെളിവുകള്‍ ശക്തമാകുന്നതിന് അനുസരിച്ച് …

… ഗൂഢാലോചനക്കാര്‍ അവരുടെ തരം സംഭവങ്ങള്‍ ജനം വിശ്വസിക്കണമെന്ന് ആഗ്രഹിക്കുന്നു.

യാദൃശ്ഛികതയെ പുനര്‍വ്യാഖ്യാനിക്കുന്നത്:
ഗൂഢാലോചനപരമായ ചിന്തയില്‍ കാണുന്ന സംശയത്തെ മറികടക്കല്‍ ഒന്നും യാദൃശ്ചികമായി സംഭവിക്കില്ല എന്ന വിശ്വാസത്തിന് കാരണമാകുന്നു. ചെറിയ യാദൃശ്ഛിക സംഭവങ്ങള്‍ പോലും ഗൂഢാലോചനകാരണമാണുണ്ടാകുന്നതെന്ന് പുനര്‍വ്യാഖ്യാനിക്കുന്നു.

— സ്രോതസ്സ് threadreaderapp.com | John Cook | Mar 19 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )