തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ

കാലിഫോര്‍ണിയയെ കാലാവസ്ഥ കാരണമുള്ള കാട്ടുതീ വിഴുങ്ങുകയാണ്. 600 ല്‍ അധികം കാട്ടുതീകളുമായി പടവെട്ടിക്കൊണ്ടിരിക്കുകയാണ് ജോലിക്കാര്‍. ഇതിനകം ഏഴു പേര്‍ കാട്ടുതീയില്‍ മരിച്ചു. 300 മിന്നല്‍ കാരണം പുതിയ 10 തീപിടുത്തം ഉണ്ടായി എന്ന് ഗവര്‍ണര്‍ Gavin Newsom തിങ്കളാഴ്ച പറഞ്ഞു. വടക്കന്‍ കാലിഫോര്‍ണിയിലെ Napaക്ക് അടുത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തത്തിന്റെ 25% അണക്കാനായി. ഈ വര്‍ഷം ഇതുവരെ 7,000 തീപിടുത്തം 14 ലക്ഷം ഏക്കര്‍ ഭൂമി നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 56,000 ഏക്കര്‍ മാത്രമേ നശിച്ചിരുന്നുള്ളു. തീ അണക്കാനായി പതിനായിരക്കണക്കിന് അഗ്നിശമന ജോലിക്കാരെ സംസ്ഥാനത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. റിക്കോഡ് താപ തരംഗവും മഹാമാരിയും ആഞ്ഞടിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്.

ആയിരക്കണക്കിന് തടവ് പുള്ളികളെ മണിക്കൂറിന് ഒരു ഡോളര്‍ വേതനത്തില്‍ തീപിടുത്തത്തിന്റെ മുന്‍നിരയിലേക്ക് നിയോഗിക്കുന്നത് ഈ സംസ്ഥാനത്തെ അഗ്നിശമന പദ്ധതിയുടെ ഭാഗമാണ്. കൊറോണ വൈറസിന്റെ ഫലമായി അവരുടെ എണ്ണത്തിന് കുറവ് വന്നിരിക്കുന്നു. കോവിഡ്-19 വ്യാപിക്കുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 8,000 തടവ് പുള്ളികളെ വിട്ടയക്കാന്‍ ഗവര്‍ണര്‍ Newsom ഉത്തരവിട്ടിരുന്നു. അവരില്‍ പലരും അഗ്നിശമന ക്യാമ്പിന്റെ അംഗങ്ങളായിരുന്നു. 1,300 തടവ് പുള്ളികളാണ് ഇപ്പോള്‍ കാലിഫോര്‍ണിയയിലെ അഗ്നിശമന ജോലികള്‍ ചെയ്യുന്നത്.

— സ്രോതസ്സ് democracynow.org | Aug 25, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ