മാര്‍ക്സ് മാര്‍ക്സിസ്റ്റായിരുന്നില്ല

200 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു തത്വചിന്തകനായ മാര്‍ക്സ് ഇന്നും വളരേറെ സമഗ്ര മേഖലയിലും സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ്. ധാരാളം പേര്‍ അദ്ദേഹത്തെ അനുകൂലിക്കുകയും അതിലേറെ പേര്‍ അദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ഏത് കൂട്ടമായാലും അദ്ദേഹം എന്താണ് ശരിക്കും ചെയ്തത് എന്നതില്‍ മിക്കവരും തെറ്റിധരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. അത് വെറുതെ പറയുന്നതല്ല. മാര്‍ക്സ് പോലും അങ്ങനെ പറഞ്ഞിട്ടുണ്ട്.

1880 മെയില്‍ ഫ്രഞ്ച് തൊഴിലാളി നേതാവായ Jules Guesde ഉം ഫ്രഞ്ച് സോഷ്യലിസത്തിന്റെ മാര്‍ക്സിസ്റ്റ് കൂട്ടത്തിന്റെ മുന്‍നിര വ്യക്തിത്വമായ Paul Lafargue ഉം മാര്‍ക്സിനെ കാണാനായി ലണ്ടനില്‍ വന്നു. ചര്‍ച്ചകളിലൂടെ അവര്‍ ഒരു രേഖ എഴുതി. അതിന്റെ ആമുഖം മാര്‍ക്സ് തന്നെയാണ് എഴുതിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് അവരെഴുതിയ ഉള്ളടക്കത്തെക്കുറിച്ച് വിമര്‍ശനം ഉണ്ടായി. മാര്‍ക്സും അദ്ദേഹത്തിന്റെ ഫ്രഞ്ച് പിന്‍തുണക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം പ്രസിദ്ധമായ ആ അഭിപ്രായ പ്രകടനം നടത്തി. “ce qu’il y a de certain c’est que moi, je ne suis pas Marxiste” (“അവരുടെ നയങ്ങളാണ് മാര്‍ക്സിസമെങ്കില്‍ ഒരു കാര്യം ഉറപ്പാണ്, ഞാന്‍ ഒരു മാര്‍ക്സിസ്റ്റല്ല.”)

താങ്കള്‍ എന്ത് മനസിലാക്കി?

ദൈവം പകിട കളിക്കില്ല എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് പോലുള്ള ഒരു അഭിപ്രായ പ്രകടനമാണിത് ദൈവത്തിന് പൊന്നുരുക്കുന്ന സ്ഥലത്തെ പൂച്ചയുടെ സ്ഥിതി പോലുമില്ലാത്ത രംഗത്തെ കാര്യം പറഞ്ഞപ്പോള്‍ ആലങ്കാരികമായി ആണ് ഐന്‍സ്റ്റീന്‍ അത്തരം ഒരു വാചകം പറഞ്ഞത് എന്ന് തിരിച്ചറിവുള്ള ആര്‍ക്കും മനസിലാകും. അതുപോലെ മാര്‍ക്സിസ്റ്റല്ല എന്ന് പറയുന്നതും ആ പ്രത്യേക അവസ്ഥയെ താരതമ്യം ചെയ്താണ് മാര്‍ക്സും പറഞ്ഞത്.

പക്ഷെ അതിന്റെ വിശദാംശങ്ങള്‍ക്കല്ല ഇപ്പോള്‍ പ്രാധാന്യം. മാര്‍ക്സിന്റെ സമകാലീനരായ മാര്‍ക്സിസ്റ്റുകാരോട് പോലും മാര്‍ക്സിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എന്നാണ് അത് വ്യക്തമാക്കുന്നത്. അതില്‍ നിന്ന് താങ്കള്‍ എന്ത് മനസിലാക്കി?

മാര്‍ക്സ് മരിച്ച് കഴിഞ്ഞ് ഒന്നര നൂറ്റാണ്ടോളം ആയില്ലേ. ഇപ്പോള്‍ ആരെങ്കിലും സ്വയം മാര്‍ക്സിസ്റ്റെന്ന് പ്രഖ്യാപിച്ചാല്‍ അവര്‍ എത്രമാത്രം മാര്‍ക്സിസ്റ്റായിരിക്കും? സംശയമാണ്. കാലം ഒരുപാടായില്ലേ, സൂഷ്മ തലത്തില്‍ വ്യത്യാസങ്ങളുണ്ടാകാന്‍ സാദ്ധ്യതകളുണ്ട്. പക്ഷേ വിശാലമായ തലത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങളുമായി എത്രമാത്രം യോജിച്ച് പോകുന്നുണ്ട്?

അതുകൊണ്ട് കൂടുതല്‍ പഠനങ്ങള്‍ നടത്തി, സ്വന്തം നയങ്ങളെ സൂഷ്മ പരിശോധന നിരന്തം ചെയ്യാത്തവര്‍ കേവല മാര്‍ക്സിസ്റ്റായി മുതലാളിത്തത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കും.

അപ്പോള്‍ ഒരു ചോദ്യം അവശേഷിക്കുന്നു –

ഭാഗം 2: എന്താണ് മാര്‍ക്സിസം?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )