ഹരിയാനയില്‍ കര്‍ഷക സമരങ്ങള്‍ക്ക് ഒരു കുറവും ഇല്ല. സെപ്റ്റംബര്‍ 10 ന് കര്‍ഷകര്‍ നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്ജിന് വിധേയരായി. അവരുമായുള്ള ചര്‍ച്ചക്കായി ഒരു മദ്ധ്യസ്ഥത കമ്മറ്റിയേയും നിയോഗിച്ചു. മൂന്ന് ഓര്‍ഡിനന്‍സുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമ ഭേദഗതിക്കും കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റങ്ങള്‍ക്കും എതിരാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. വിവിധ കര്‍ഷക സംഘങ്ങളുമായി ഒത്തുചേര്‍ന്ന് അടുത്ത ദിവസങ്ങളില്‍ സമരം ശക്തമാകും എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.
സ്വകാര്യ കൂട്ടങ്ങള്‍ക്കും വലിയ വ്യാപാരികള്‍ക്കും അനുകൂലമായ ഈ ഓര്‍ഡിനന്‍സുകളെന്ന് Bharatiya Kisan Union (BKU) നേതാവ് Yudhvir Singh പറയുന്നു. The Farmers’ Produce Trade and Commerce (Promotion and Facilitation) Ordinance, 2020, The Farmers (Empowerement and Protection) Agreement on Price Assurance and Farm Services Ordinance, 2020, The Essential Commodities (Amendment) Ordinance, 2020 എന്നീ ഓര്‍ഡിനന്‍സുകളാണ് നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. പ്രസിഡന്റിന്റെ അംഗീകരാവും അതിന് കിട്ടി. പാര്‍ളമെന്റില്‍ അത് വരുന്ന സമ്മേളനത്തില്‍ വെക്കുമെന്ന് കരുതുന്നു.
— സ്രോതസ്സ് newsclick.in | 12 Sep 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.