ഹോളീവുഡില്‍

ഹോളീവുഡില്‍ മോശം ജീവിതം ജീവിക്കുന്ന നികൃഷ്ടരായ പണക്കാര്‍ പൊതുജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നു.

ഹോളീവുഡില്‍ മനുഷ്യത്വത്തോടുള്ള സ്പര്‍ശം നഷ്ടപ്പെട്ട ആളുകള്‍ എങ്ങനെ മനുഷ്യനാകണമെന്ന് പഠിപ്പിക്കുന്നു.

ഹോളീവുഡില്‍ ലോകത്തിലെ ഏറ്റവും വ്യാജരായ ആളുകള്‍ ആണ് ജനങ്ങളെ യാഥാര്‍ത്ഥ്യം പഠിപ്പിക്കുന്നത്.

ഹോളീവുഡില്‍ അവര്‍ അമേരിക്ക എത്രമാത്രം സ്വാബോധമുള്ളതാണെന്നും നവലിബറലിസം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും കാണിക്കുന്ന 90 മിനിട്ടുള്ള പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നു.

ഹോളീവുഡില്‍ ആളുകള്‍ മറ്റാളുകളായി അഭിനയുക്കുന്നു മറ്റാളുകള്‍ എഴുതിയ വാക്കുകള്‍ പറയുന്നു ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് കഥ പറയുന്നു, അതിന്റെ പുറത്താണ് നാം നമ്മുടെ മൊത്തം സംസ്കാരത്തേയും നിര്‍മ്മിച്ചിരിക്കുന്നത്.

കൊലപാതകികളായ സൈക്കോപ്പാത്തുകള്‍ നമ്മുടെ ലോകത്തെ മൊത്തം ഭരിക്കുന്നു എന്ന യാഥ്യാര്‍ത്ഥ്യത്തിന്റെ ഈ നിമിഷത്തിലും അതിനെക്കുറിച്ച് ഭയപ്പെടുത്തുന്ന സിനിമകളുണ്ടാക്കുന്നതിന് പകരം ഹോളീവുഡില്‍ അവര്‍ കൊലപാതകിയായ ഒരു സൈക്കോപ്പാത്ത് ഓടിനടന്ന് ആളുകളെ കൊല്ലുന്ന ഭയപ്പെടുത്തുന്ന സിനിമകളുണ്ടാക്കുന്നു.

ഹോളീവുഡില്‍ നല്ലയാളുകള്‍ ചീത്തയാളുകളോട് യുദ്ധം ചെയ്യുന്നതിനെക്കുറിച്ചുള്ള സിനിമകളുണ്ടാക്കുന്നു. എന്നാല്‍ അത് ഒരിക്കലും യഥാര്‍ത്ഥ നല്ല മനുഷ്യരെക്കുറിച്ചല്ല. അതുപോലെ അത് ഒരിക്കലും യഥാര്‍ത്ഥ ചീത്ത മനുഷ്യരെക്കുറിച്ചും അല്ല.

ഹോളീവുഡില്‍ ആഗോള ആധിപത്യത്തിന്റെ ആഗ്രഹമുള്ള ശക്തരായ വില്ലന്‍മാരോട് യുദ്ധം ചെയ്യുന്ന നായകന്‍മാരെക്കുറിച്ച് അവര്‍ സിനിമകള്‍ നിര്‍മ്മിക്കുന്നു. എന്നാല്‍ അത് എല്ലായിപ്പോഴും സാങ്കല്‍പ്പിക ലോകത്തിലെ സാങ്കല്‍പ്പിക വില്ലന്‍മാരാണ്. ഈ ലോകത്ത് അതേ കാര്യം ശരിക്കും ചെയ്യുന്ന യഥാര്‍ത്ഥ ജീവിതത്തിലെ വില്ലന്‍മാരല്ല.

ഹോളീവുഡില്‍ യഥാര്‍ത്ഥത്തിലുള്ള വിപരീത കാര്യം ചെയ്യുന്നവര്‍ക്ക് പകരം അവര്‍ ചീത്തയാളുകളില്‍ നിന്നും നല്ല ആളുകളെ രക്ഷപെടുത്തുന്ന നീതിയുടെ പക്ഷത്തുള്ള പട്ടാളക്കാരെക്കുറിച്ചും പോലീസുകാരെക്കുറിച്ചും സിനിമകളെടുക്കുന്നു.

ഹോളീവുഡില്‍ ലോകത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാനായി ശ്രമിക്കുന്ന ഒരു കൂട്ടം നായകരെക്കുറിച്ച് അവര്‍ സിനിമ എടുക്കുന്നു. എന്നാല്‍ അത് എല്ലായിപ്പോഴും വിദൂരവും സാങ്കല്‍പ്പികമായ ദുരന്തം ആയിരിക്കും. ഈ നിമിഷം ലോകം അനുഭവിക്കുന്ന യഥാര്‍ത്ഥ ദുരന്തങ്ങളെക്കുറിച്ചായിരിക്കില്ല അവ.

ഹോളീവുഡില്‍ അവര്‍ അതിനായകര്‍ അതിവില്ലന്‍മാരെ കെട്ടിടങ്ങളിലേക്ക് ഇടിച്ച് കയറ്റുന്നതും അതിവില്ലന്‍മാര്‍ അതിനായകരെ കെട്ടിടങ്ങളിലേക്ക് ഇടിച്ച് കയറ്റുന്നതിനെക്കുറിച്ചുമുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നു. അതിനായകര്‍ അവരുടെ ശക്തി ഉപയോഗിച്ച് ശരിക്കുള്ള നായകര്‍ ചെയ്യുന്ന, കോര്‍പ്പറേറ്റുകളുടേയും സര്‍ക്കാരുകളുടേയും malfeasance ചോര്‍ത്തുന്നത്, അന്യായമായ നിയമങ്ങളെ എതിര്‍ക്കുന്നത്, അന്യായമായി തടവിലായവരെ മോചിപ്പിക്കുന്നത്, അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്നത് പോലുള്ള പ്രവര്‍ത്തികളെക്കുറിച്ച് ഒരിക്കലും അവയുണ്ടാക്കില്ല.

ഹോളീവുഡില്‍ കുറ്റം, അനീതി തുടങ്ങിയവക്കൊക്കെ എതിരെ സ്വന്തം പണം ഉപയോഗിച്ച് യുദ്ധം ചെയ്യുന്ന സാങ്കല്‍പ്പികമായ കോടീശ്വരന്‍മാരെക്കുറിച്ച് സിനിമകളെടുക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ലോകത്തിലെ യഥാര്‍ത്ഥ കോടീശ്വരന്‍മാര്‍ നേരെ വിപരീതമായ പ്രവര്‍ത്തിയാണ് ചെയ്യുന്നത്.

ഹോളീവുഡില്‍ അവര്‍ നായകരെക്കുറിച്ച് സിനിമകളെടുക്കുന്നു. അവര്‍ സന്തോഷകരമായി തുടങ്ങുന്നു, പിന്നെ എന്തെങ്കിലും ചീത്ത കാര്യം സംഭവിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് കാര്യങ്ങള്‍ തിരികെ സാധാരണ രീതിയിലേക്കെത്തിക്കണം. എന്നാല്‍ അത് സാങ്കല്‍പ്പികമായ സാധാരണത്വമാണ്. ആ സാധാരണത്വം ആളുകള്‍ ഒരിക്കലും അവരുടെ ജീവിതത്തില്‍ അനിഭവിച്ചിട്ടുള്ള ഒന്നല്ല. കാരണം നമ്മുടെ സമൂഹം മോശമായി പ്രവര്‍ത്തനക്ഷമമല്ലാത്തതാണ്.

ഹോളീവുഡില്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റുന്ന നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉള്ള ശുദ്ധമായ രേഖീയമായ കഥകള്‍ പ്രതീക്ഷിക്കാനാണ് അവര്‍ നമ്മേ പഠിപ്പിക്കുന്നത്. പിന്നെ നല്ല മനുഷ്യര്‍ ചീത്തമനുഷ്യര്‍ എന്ന് വ്യക്തമായി തിരിച്ചറിയാവുന്ന ലക്ഷ്യം വെച്ചുള്ള സര്‍ക്കാരുകളെക്കുറിച്ചുള്ള കപടമായ രേഖീയമായ കഥകള്‍ വഴി Washington യിലും Langley യിലും ഈ പ്രതീക്ഷകളെ അവര്‍ ചൂഷണം ചെയ്യുന്നു.

ഹോളീവുഡില്‍, ദൃഢതയുള്ള രേഖീയമായ ആഖ്യാനത്തിന്റെ വ്യവസ്ഥകള്‍ക്കനുസരിച്ച് ചിന്തിക്കാന്‍ അവര്‍ നിങ്ങളെ പരിശീലിപ്പിക്കുന്നു. പ്രചാരവേലക്കാര്‍ ആ പരിശീലനത്തെ ചൂഷണം ചെയ്യുന്നു. യഥാര്‍ത്ഥമായ ജീവിത്തില്‍ ദൃഢമായ രേഖീയ ആഖ്യാനങ്ങള്‍ ഇല്ല. ഈ മതിവിഭ്രമത്തില്‍ നിന്ന് ഉണര്‍ന്നാല്‍ കബളിപ്പിക്കലിന്റെ പാവകളി മൊത്തം കാണാന്‍ കഴിയും.

— സ്രോതസ്സ് caitlinjohnstone.com | Caitlin Johnstone | Aug 5, 2020

നമ്മുടെ നാടിനും ബാധകമായ കാര്യമാണിത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )