കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ പുതിയ ഒരു നാഴികക്കല്ലാണ് സ്ഥാപിച്ചിരിക്കുന്നത്. അത് ഇപ്പോഴും പൂര്‍ണ്ണമായും അവസാനിക്കാത്ത ഒരു കാട്ടുതീ സീസണില്‍ 40 ലക്ഷം ഏക്കര്‍ നശിപ്പിക്കുന്നതിന് കാരണമായി. അത് അഭൂതപൂര്‍വ്വമായ സംഖ്യയാണ്. ഇതുവരെയുണ്ടായിരുന്ന റിക്കോഡുകളുടെ ഇരട്ടിയാണ് അത്. അതിനിടക്ക് ഓഗസ്റ്റില്‍ സാന്‍ ഫ്രാന്‍സിസ്കോയുടെ വടക്കുള്ള Mendocino ദേശീയ വനത്തില്‍ സംസ്ഥാനത്ത് ആദ്യമായി കാട്ടുതീ കാരണം 10 ലക്ഷം ഏക്കറില്‍ കൂടുതല്‍ കാട് കത്തി. 54% കാട്ടുതീയേ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് നശിപ്പിക്കാനായുള്ളു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.